അനിൽ കെ നായർ
ചലച്ചിത്ര സംവിധായകനാണ് അനില്‍ കെ നായര്‍. കസ്തൂരിമാന്‍, രസികന്‍, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത് വീട് തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. 2010ല്‍ 'പുള്ളിമാന്‍' എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. നെടുമുടി വേണു, കലാഭവന്‍ മണി, മീര നന്ദന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനോതാക്കള്‍. 2011ല്‍ വിജു രാമചന്ദ്രന്റെ തിരക്കഥയില്‍ 'കയം' എന്ന ചിത്രം സംവിധാനം ചെയ്യ്തു. മനോജ് കെ ജയന്‍, ബാല, ശ്വേത മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ന്യൂ ലൈന്‍ മൂവിസിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'റോസാപ്പൂക്കാലം' ആണ് ഒടുവിലായി സംവിധാനം ചെയ്യ്ത ചിത്രം.സനല്‍ അമന്‍, വിനയ് ഫോര്‍ട്ട്, ഇനിയ, ലിയോണ ലിഷോയ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ലൈംലൈറ്റ് മൂവീ ഹോം ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| റോസാപ്പൂക്കാലം | ലിജീഷ് കുമാർ | 2015 |
| കയം | വിജു രാമചന്ദ്രൻ | 2011 |
| പുള്ളിമാൻ | അനിൽ കെ നായർ | 2010 |
| നിലാത്തൂവൽ | അനിൽ കെ നായർ | 2002 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| നിലാത്തൂവൽ | അനിൽ കെ നായർ | 2002 |
| പുള്ളിമാൻ | അനിൽ കെ നായർ | 2010 |
| റോസാപ്പൂക്കാലം | അനിൽ കെ നായർ | 2015 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പുള്ളിമാൻ | അനിൽ കെ നായർ | 2010 |
| നിലാത്തൂവൽ | അനിൽ കെ നായർ | 2002 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| റോസാപ്പൂക്കാലം | അനിൽ കെ നായർ | 2015 |
| പുള്ളിമാൻ | അനിൽ കെ നായർ | 2010 |
| നിലാത്തൂവൽ | അനിൽ കെ നായർ | 2002 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| വാമനപുരം ബസ് റൂട്ട് | സോനു ശിശുപാൽ | 2004 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| അച്ഛനുറങ്ങാത്ത വീട് | ലാൽ ജോസ് | 2006 |
| ചാന്ത്പൊട്ട് | ലാൽ ജോസ് | 2005 |
| രസികൻ | ലാൽ ജോസ് | 2004 |
| കസ്തൂരിമാൻ | എ കെ ലോഹിതദാസ് | 2003 |
| പട്ടാളം | ലാൽ ജോസ് | 2003 |
| പ്രണയമണിത്തൂവൽ | തുളസീദാസ് | 2002 |