ഈനാട്

Released
Ee Naadu
കഥാസന്ദർഭം:

നാടിൻ്റെയും സ്വന്തം പാർട്ടിയുടെയും അപചയത്തിലും രാഷ്ട്രീയത്തിലെ നെറികേടുകളിലും ദുഃഖിതനായ സഖാവ് കൃഷ്ണപിള്ളയുടെ പ്രതിഷേധങ്ങളും ഇടപെടലുകളുമാണ് കഥയുടെ പശ്ചാത്തലം.

തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Wednesday, 14 April, 1982

Actors & Characters

Cast:
ActorsCharacter
വേണുഗോപാൽ MLA
സലിം
പ്രതാപൻ
സഖാവ് കൃഷ്ണപിള്ള
നബീസ
ശശി
രാധ
ചെമ്പകം
കുട്ടിയാമു
ഗോവിന്ദൻ
ഭരതൻ
പി പി ശ്രീനിവാസൻ
അലക്സാണ്ടർ
കരുണാകരൻ
പാർവ്വതിയമ്മ
ദാക്ഷായണി
ശ്രീദേവി
ജോഷി ജോൺ
ബീരാൻ
പൊറിഞ്ചു
ഗോപാലൻ
പ്രിൻസിപ്പാൾ
ഗ്രേസി
മേരി ജോൺ
ഫ്രാൻസിസ്
മജീദ്
അണ്ണാച്ചി
കാദർ
പത്രപ്രവർത്തകൻ
രാജഗോപാല വർമ്മ
പോലീസ് കോൺസ്റ്റബിൾ
സഖാവ് പട്ട കുട്ടപ്പൻ
പാർട്ടി സെക്രട്ടറി
മീൻ കച്ചവടക്കാരൻ
മജീദിന്റെ സുഹൃത്ത്
പത്മനാഭൻ
മജീദിന് കാശ് കടം കൊടുത്തയാൾ
നാട്ടുകാരൻ
പാർട്ടി പ്രവർത്തകൻ
മറിയ
ചിരുതേയി
ശശിയുടെ അമ്മ
ഷാജി മോൻ
ഭാസി

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

കഥാസംഗ്രഹം:

പേപ്പർ ഫാക്ടറിയിൽ നിന്നു പുറംതള്ളുന്ന രാസവസ്തുക്കൾ കാരണം പുഴ മലിനപ്പെടുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ആരോഗ്യമന്ത്രിയായ ഗോവിന്ദൻ കോഴിക്കോട് ഗസ്റ്റ്ഹൗസിലെത്തുന്നു. ഇടതുപക്ഷമുന്നണിയിലെ, ഗോവിന്ദൻ ഉൾപ്പെടുന്ന ഘടകകക്ഷിയുടെ നേതാവും എം എൽ എ യുമായ വേണു സമരം ഒതുക്കാമെന്ന് വാഗ്ദാനം നല്കി ഫാക്ടറി മുതലാളിയിൽ നിന്ന് പണം കൈപ്പറ്റുന്നു. മലിനീകരണം നിയന്ത്രിക്കാൻ നടപടിയുണ്ടാവും എന്നു വാക്കു നല്കി ഗസ്റ്റ്ഹൗസിനു മുന്നിൽ പ്രതിഷേധിക്കുന്നവരെ, മന്ത്രിയെ കാണാൻ അവസരം നല്കാതെ, വേണു പറഞ്ഞുവിടുന്നു.

ഗോവിന്ദനെക്കാണാൻ ഗസ്റ്റ്ഹൗസിലെത്തുന്ന, അയാളുടെ പഴയ സഹചാരിയായ, സഖാവ് കൃഷ്ണപിള്ള, തൊഴിലാളികളുമായി ചർച്ച ചെയ്യാതെ കമ്പനിയുടെ ഭാഗം ചേർന്ന് സമരം അട്ടിമറിച്ച കാര്യം പറഞ്ഞ്, മന്ത്രിയോട് കയർത്തു സംസാരിച്ച് ഇറങ്ങിപ്പോകുന്നു. ഘടക കക്ഷി മന്ത്രിയോട് മോശമായി പെരുമാറി എന്നു പറഞ്ഞ് പാർട്ടി സെക്രട്ടറി തർക്കിക്കുന്നതിനെത്തുടർന്ന്, കൃഷ്ണപിള്ള പാർട്ടി ഓഫീസിലെ താമസം മതിയാക്കുന്നു.

നഗരപ്രാന്തത്തിലെ കോളനിയിൽ താമസിക്കുന്നവർ മലിനീകരണത്തിൻ്റെ കെടുതികൾ കാരണം ബുദ്ധിമുട്ടിലാണ്. അവർ കഷ്ടപ്പാടുകളും സമരം അട്ടിമറിക്കപ്പെട്ടതിൻ്റെ സങ്കടവും കൃഷ്ണപിള്ളയോടു പറയുന്നു. താൻ കൂടി ചേർന്ന് പടുത്തുയർത്തിയ പാർട്ടിയുടെ അധികാരക്കൊതിയിൽ, വഴിവിട്ട പോക്കിൽ അത്യധികം ദുഃഖിതനാണ് കൃഷ്ണപിള്ള. എന്നാലും ഒരു ദിവസം ജനങ്ങൾ എല്ലാ അനീതികളെയും ചെറുത്തു തോല്പിക്കും എന്ന പ്രത്യാശയുണ്ടയാൾക്ക്.

പ്രമുഖ വ്യവസായിയും അബ്കാരിയുമായ കരുണാകരൻ്റെ മകനായ പ്രതാപൻ കോളജ് വിദ്യാർത്ഥിയാണ്. തികഞ്ഞ തെമ്മാടിയും താന്തോന്നിയുമായ അയാൾ സഹവിദ്യാർത്ഥിനിയായ രാധയോട് പ്രണയാഭ്യർത്ഥന നടത്തുന്നു. അതു നിരസിച്ച രാധയുടെ കൈയിൽ കയറിപ്പിടിച്ച പ്രതാപനെ അവൾ കരണത്തടിക്കുന്നു. പ്രതികാരമായി പിന്നീടൊരു ദിവസം പ്രതാപൻ രാധയെ പരസ്യമായി ചുംബിക്കുന്നു. സസ്പെൻഷനിലായ പ്രതാപനെ തിരിച്ചെടുക്കാൻ വേണു പ്രിൻസിപ്പലിനെ നിർബന്ധിച്ചെങ്കിലും അയാൾ വഴങ്ങുന്നില്ല. തുടർന്ന് വേണു ഇടപെട്ട് പ്രിൻസിപ്പലിനെ സ്ഥലം മാറ്റുന്നു; പ്രതാപൻ്റെ സസ്പെൻഷൻ പിൻവലിപ്പിക്കുന്നു. ദിവസങ്ങൾക്കു ശേഷം പ്രതാപനും കൂട്ടുകാരും രാധയെ ലാബിൽ വച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന രാധ ജനലിലൂടെ താഴേക്കു വീണു മരിക്കുന്നു. പോലീസ് കേസായതിനെത്തുടർന്ന് പ്രതാപനെ കരുണാകരൻ ഒളിപ്പിക്കുന്നു.

അമ്പലത്തിൽ നിന്നു വരുന്ന, കരുണാകരൻ്റെ ഭാര്യ ശ്രീദേവിയെ കൃഷ്ണപിള്ള യാദൃച്ഛികമായി കാണുന്നു. പണ്ട്, ഒളിവിൽ താമസിച്ചിരുന്നു കാലത്ത് തന്നെ പ്രണയിച്ചിരുന്ന ശ്രീദേവിയെ അയാൾ ഓർക്കുന്നു. അന്ന് സഹചാരിയായി കൂടെയുണ്ടായിരുന്ന കരുണാകരൻ കൃഷ്ണപിള്ളയെ പോലീസിന് ഒറ്റുകൊടുക്കുകയായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം കരുണാകരനെ വകവരുത്താൻ കൃഷ്ണപിള്ള ഒരുമ്പെട്ടെങ്കിലും, ശ്രീദേവി കരുണാകരൻ്റെ ഭാര്യയാണെന്നറിഞ്ഞപ്പോൾ പിൻമാറുകയായിരുന്നു

ശ്രീദേവിയെ പിന്തുടർന്ന കൃഷ്ണപിള്ള പ്രതാപൻ ഒളിച്ചിരിക്കുന്ന സ്ഥലം മനസ്സിലാക്കി പോലീസിനെ അറിയിക്കുന്നു. അവിടെത്തുന്ന ASP അലക്സാണ്ടറും സംഘവും ബൈക്കിൽ രക്ഷപ്പെടുന്ന പ്രതാപനെ പിന്തുടർന്നു പിടികൂടുന്നു.എന്നാൽ, SP യുടെ നിർദ്ദേശത്തെത്തുടർന്ന് ASP, പ്രതാപനെ അറസ്റ്റ് ചെയ്യാതെ വിടുന്നു. പ്രതാപനെ വെറുതെ വിട്ടതിൻ്റെ ന്യായം എന്താണ് എന്ന തൻ്റെ ചോദ്യത്തിന്, "പണക്കാരനാണ് എന്നതാണ് ന്യായം " എന്ന SP യുടെ മറുപടി കേട്ട് ASP അന്തിക്കുന്നു.

നഗരത്തിൽ നടക്കുന്ന പാർട്ടിസമ്മേളനം പ്രമാണിച്ച് വൻതോതിൽ ചാരായം ഉണ്ടാക്കാൻ കരുണാകരൻ തീരുമാനിക്കുന്നു. ആവശ്യത്തിന് സ്പിരിറ്റ് ഇല്ലാത്തതിനാൽ വ്യാജസ്പിരിറ്റ് പലയിടത്തു നിന്നും സംഘടിപ്പിച്ച് ഉണ്ടാക്കിയ ചാരായം കഴിച്ച് രണ്ടായിരത്തിലധികം പേർ മരിക്കുന്നു. കരുണാകനെ അറസ്റ്റ് ചെയ്യാനെത്തിയ അലക്സാണ്ടർ പണവും മറ്റു പാരിതോഷികങ്ങളും വാങ്ങി കരുണാകരന് അനുകൂലമായ റിപ്പോർട്ട് നല്കുന്നു. അതിനെ ചോദ്യം ചെയ്യുന്ന SPയോട് "പണക്കാരനാണെന്ന ന്യായം" എന്ന മറുപടിയാണ് ASP യുടേത്.

ഇതിനിടയിൽ, ചാരായ ദുരന്തത്തിൻ്റെ അനുരണനങ്ങൾ സംസ്ഥാനത്തെ ഭരണമുന്നണിയെയും ബാധിക്കുന്നു. വേണുവിൻ്റെ കക്ഷി പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് മന്ത്രിസഭ വീഴുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

പ്രതിപക്ഷവുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കാനും മുഖ്യമന്ത്രിയാവാനും വേണു കരുക്കൾ നീക്കുന്നു. ചില എം എൽ എ മാരെ കൂടെനിറുത്താൻ പണമിറക്കുന്നത് കരുണാകരനാണ്. തീരുമാനങ്ങളാക്കി തിരുവനന്തപുരത്തു നിന്നു മടങ്ങുന്ന കരുണാകരനെയും വേണുവിനെയും തടയുന്ന കൃഷ്ണപിള്ള, വേണുവിനെ അധികാരം പിടിക്കാൻ ജനം സമ്മതിക്കില്ല എന്നു പറയുന്നു. കൃഷ്ണപിള്ളയെ കൊല്ലാൻ കരുണാകരൻ ഗുണ്ടകളെ ഏർപ്പാട് ചെയ്യുന്നത് ശ്രീദേവി കാണുന്നു. അവർ രാത്രി തന്നെ കൃഷ്ണപിള്ളയെക്കണ്ട് വിവരങ്ങൾ പറയുന്നെങ്കിലും അയാൾ അവരെ സമാധാനിപ്പിച്ച് തിരിച്ചയയ്ക്കുന്നു. അതിനിടയിൽ അവിടെയെത്തുന്ന ഗുണ്ടകൾ കൃഷ്ണപിള്ളയെ ആക്രമിക്കുന്നു; അയാൾ കുത്തേറ്റു മരിക്കുന്നു.

പിറ്റേന്ന്, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വേണുവും കൂടെ കരുണാകരനും വീട്ടിൽ നിന്നിറങ്ങുമ്പോൾ അവിടെത്തുന്ന പോലീസ്, ശ്രീദേവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, കരുണാകരനെ അറസ്റ്റ് ചെയ്യുന്നു. പിന്നാലെ ഒരു ജനസമുദ്രം തന്നെ വേണുവിനെ തടയാനെത്തുന്നു. ഗത്യന്തരമില്ലാതെ വേണു യാത്ര ഉപേക്ഷിക്കുന്ന രംഗത്തിൽ സിനിമ പൂർത്തിയാവുന്നു.

Audio & Recording

ഡബ്ബിങ്:
ശബ്ദം നല്കിയവർ

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:

Production & Controlling Units

ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

മാനത്തെ ഹൂറി പോലെ

യൂസഫലി കേച്ചേരി ശ്യാം ഉണ്ണി മേനോൻ
2

ആകാശ പെരുംതച്ചൻ ആഞ്ഞിലിമരം

യൂസഫലി കേച്ചേരി ശ്യാം ജെ എം രാജു, എസ് ജാനകി
3

അമ്പിളി മണവാട്ടി

യൂസഫലി കേച്ചേരി ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി, പി ജയചന്ദ്രൻ, സി ഒ ആന്റോ, ജെ എം രാജു, കൗസല്യ, കൃഷ്ണചന്ദ്രൻ
4

മാനത്തെ കൊട്ടാരത്തിൽ (bit)

യൂസഫലി കേച്ചേരി ശ്യാം എസ് ജാനകി
5

തട്ടെടി ശോശാമ്മേ

യൂസഫലി കേച്ചേരി ശ്യാം ജെ എം രാജു, കൃഷ്ണചന്ദ്രൻ, കോറസ്
Submitted 17 years 3 months ago by Kiranz.
Contribution Collection:
ContributorsContribution
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങളും