എം ഒ ദേവസ്യ

M O Devasya

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് കണ്ണാടിയിൽ, മാലിത്തറ വീട്ടിൽ ഓസേഫ് ചെറിയാൻ്റെയും ക്ലാരയുടെയും മകനായി ജനിച്ചു.
1960 ൽ പുറത്തിറങ്ങിയ സീത എന്ന ചിത്രത്തിൽ മേക്കപ്പ്മാനായ കെ.വേലപ്പൻ്റെ സഹായിയായി സിനിമയിലെത്തിയ എം.ഒ.ദേവസ്യ, പിന്നിട് ഒട്ടേറെചിത്രങ്ങളിൽ അദ്ദേഹത്തിനൊപ്പം അസിസ്റ്റൻ്റായി പ്രവർത്തിച്ചു. അവയിലേറെയും ഉദയായുടെ ചിത്രങ്ങളായിരുന്നു.
പി.എൻ.കൃഷ്ണൻ, കെ.വി. ഭാസ്കരൻ, എം.എസ്. നാരായണൻ തുടങ്ങിയവരോടൊപ്പവും ചമയസഹായിയായി പ്രവർത്തിച്ചിട്ടുള്ള ദേവസ്യ സ്വതന്ത്ര മേക്കപ്പ്മാൻ ആവുന്നത്1971ലെ ഒരു പെണ്ണിൻ്റെ കഥ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് നിരവധി സിനിമകളിൽ ചമയവിഭാഗം കൈകാര്യം ചെയ്ത ഇദ്ദേഹം, പിൽക്കാലത്ത് മലയാള സിനിമയിൽ ഏറ്റവുമധികം തിരക്കുള്ള മേക്കപ്പ്മാനായും മാറി. ഐ.വി. ശശിയുടെ ഒട്ടുമിക്ക ചിത്രങ്ങൾക്കും ചമയം നിർവ്വഹിച്ചിരുന്നത് എം.ഒ.ദേവസ്യയായിരുന്നു.
മേക്കപ്പിനു പുറമേ അഭിനയത്തിലും കഴിവു തെളിയിച്ചിട്ടുള്ള ഇദ്ദേഹം, ബോബനും മോളിയും, മരം, അഭിനന്ദനം, ഉണരൂ തുടങ്ങി ഒട്ടേറെ സിനിമകളിൽ വേഷമിട്ടു. 1988ൽ ഇറങ്ങിയ 'ജന്മശത്രു' എന്ന ചിത്രം നിർമ്മിക്കുകയും I993ലെ ഗാന്ധാരി എന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാവുകയും ചെയ്തിട്ടുണ്ട്.
കുട്ടിയമ്മയാണ് എം.ഒ.ദേവസ്യയുടെ ഭാര്യ. ഇദ്ദേഹത്തിൻ്റെ മകനായ ജോർജ്ജ്, പ്രശസ്ത നടൻ മമ്മൂട്ടിയുടെ പേഴ്സണൽ മേക്കപ്പ്മാനും സിനിമാനിർമ്മാതാവുമാണ്..
നാല്പത് വർഷത്തോളം മലയാളസിനിമയിൽ ചമയരംഗത്ത് നിറഞ്ഞു നിന്നിരുന്ന എം.ഒ. ദേവസ്യ 2008 ജനുവരി 14 ന് അന്തരിച്ചു. 2007 ൽ പുറത്തിറങ്ങിയ പായുംപുലി എന്ന ചിത്രത്തിലാണ് അവസാനമായി പ്രവർത്തിച്ചത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അഭയം സപ്ളയർ കുട്ടപ്പൻ രാമു കാര്യാട്ട് 1970
വിവാഹം സ്വർഗ്ഗത്തിൽ ജെ ഡി തോട്ടാൻ 1970
ബോബനും മോളിയും ജെ ശശികുമാർ 1971
മരം യൂസഫലി കേച്ചേരി 1973
വിഷ്ണുവിജയം എൻ ശങ്കരൻ നായർ 1974
കന്യാകുമാരി കെ എസ് സേതുമാധവൻ 1974
അയൽക്കാരി ഐ വി ശശി 1976
അഭിനന്ദനം കുഞ്ഞുവറീത് ഐ വി ശശി 1976
ആനന്ദം പരമാനന്ദം ഐ വി ശശി 1977
അഭിനിവേശം ഐ വി ശശി 1977
ഊഞ്ഞാൽ ഐ വി ശശി 1977
അവൾക്കു മരണമില്ല മേലാറ്റൂർ രവി വർമ്മ 1978
ഇതാ ഒരു മനുഷ്യൻ ഐ വി ശശി 1978
ആറാട്ട് ഐ വി ശശി 1979
അങ്ങാടി തൊഴിലാളി ഐ വി ശശി 1980
നായാട്ട് അബ്ദുള്ളയുടെ സഹായി ശ്രീകുമാരൻ തമ്പി 1980
അഹിംസ മദ്യപാനി ഐ വി ശശി 1981
ഈനാട് പാർട്ടി പ്രവർത്തകൻ ഐ വി ശശി 1982
ആദർശം വേലുപ്പിള്ളയെ കാണാൻ വരുന്നയാൾ ജോഷി 1982
ചിരിയോ ചിരി മേക്കപ്പ്മാൻ ബാലചന്ദ്ര മേനോൻ 1982

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ജന്മശത്രു കെ എസ് ഗോപാലകൃഷ്ണൻ 1988

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
ഗാന്ധാരി സുനിൽ 1993

മേക്കപ്പ്

ചമയം

തലക്കെട്ട് സംവിധാനം വര്‍ഷം
പായും പുലി മോഹൻ കുപ്ലേരി 2007
ആട് തോമ 2006
കല്യാണക്കുറിമാനം ഡി ഉദയകുമാർ 2005
ഗോവിന്ദൻ‌കുട്ടി തിരക്കിലാണു 2004
ചേരി എ ഡി ശിവചന്ദ്രൻ 2003
സഹോദരൻ സഹദേവൻ സുനിൽ 2003
ചിത്രകൂടം പ്രദീപ് കുമാർ 2003
ഒന്നാം രാഗം എ ശ്രീകുമാർ 2003
ഗ്രാൻഡ് മദർ 2002
ഏദൻതോട്ടം യു സി റോഷൻ 2002
ലയം എം കെ മുരളീധരൻ 2001
ആറാം ഇന്ദ്രിയം കുടമാളൂർ രാജാജി 2001
ഈ നാട് ഇന്നലെ വരെ ഐ വി ശശി 2001
നഗരവധു കലാധരൻ അടൂർ 2001
നിശീഥിനി തങ്കച്ചൻ 2000
ശ്രദ്ധ ഐ വി ശശി 2000
സമ്മർ പാലസ് എം കെ മുരളീധരൻ 2000
ആയിരം മേനി ഐ വി ശശി 2000
കണ്ണാടിക്കടവത്ത് സൂര്യൻ കുനിശ്ശേരി 2000
മാർക്ക് ആന്റണി ടി എസ് സുരേഷ് ബാബു 2000

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ചിരിയോ ചിരി ബാലചന്ദ്ര മേനോൻ 1982

മേക്കപ്പ് അസിസ്റ്റന്റ്

ചമയം അസിസ്റ്റന്റ്

തലക്കെട്ട് സംവിധാനം വര്‍ഷം
ആഭിജാത്യം എ വിൻസന്റ് 1971
കളിത്തോഴി ഡി എം പൊറ്റെക്കാട്ട് 1971
കരകാണാക്കടൽ കെ എസ് സേതുമാധവൻ 1971
സ്ത്രീ പി ഭാസ്ക്കരൻ 1970
വാഴ്‌വേ മായം കെ എസ് സേതുമാധവൻ 1970
ആ ചിത്രശലഭം പറന്നോട്ടേ പി ബാൽത്തസാർ 1970
മൂലധനം പി ഭാസ്ക്കരൻ 1969
അടിമകൾ കെ എസ് സേതുമാധവൻ 1969
കടൽപ്പാലം കെ എസ് സേതുമാധവൻ 1969
വെളുത്ത കത്രീന ജെ ശശികുമാർ 1968
അനാർക്കലി എം കുഞ്ചാക്കോ 1966
ശകുന്തള എം കുഞ്ചാക്കോ 1965
ഭാര്യ എം കുഞ്ചാക്കോ 1962
സീത എം കുഞ്ചാക്കോ 1960