ശാന്തകുമാരി
Shanthakumari
മലയാള ചലച്ചിത്ര നടി. എറണാകുളം ജില്ലയിൽ ജനിച്ചു. അച്ഛന്റെ പേര് നാരയണൻ, അമ്മ കാർത്യായനി. തേവര സി സി പി എൽ എം ഹൈസ്കൂളിലായിരുന്നു ശാന്തകുമാരിയുടെ വിദ്യാഭ്യാസം. 300-ൽ അധികം സിനിമകളിൽ ശാന്തകുമാരി അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1977-ൽ ചുവന്ന വിത്തുകൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ശാന്തകുമാരിയ്ക്ക് ലഭിച്ചിട്ടുണ്ട്. ശാന്തകുമാരി അഭിനയിച്ച നേരറിയാതെ എന്ന ഷോർട്ട്ഫിലിം നിരൂപക പ്രശംസ നേടിയിരുന്നു.
ശാന്തകുമാരിയുടെ ഭർത്താവിന്റെ പേര് വേലായുധൻ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| രാപ്പാടികളുടെ ഗാഥ | കെ ജി ജോർജ്ജ് | 1978 | |
| മണിമുഴക്കം | പി എ ബക്കർ | 1978 | |
| പതിനാലാം രാവ് | ശ്രീനി | 1978 | |
| ബന്ധനം | ദേവകിയമ്മ | എം ടി വാസുദേവൻ നായർ | 1978 |
| കടത്തനാട്ട് മാക്കം | നവോദയ അപ്പച്ചൻ | 1978 | |
| ചുവന്ന വിത്തുകൾ | പി എ ബക്കർ | 1978 | |
| പെരുവഴിയമ്പലം | പി പത്മരാജൻ | 1979 | |
| കണ്ണുകൾ | ദാമുവിന്റെ അമ്മ | പി ഗോപികുമാർ | 1979 |
| ഇഷ്ടമാണ് പക്ഷേ | രജനിയുടെ ഭാര്യ | ബാലചന്ദ്ര മേനോൻ | 1980 |
| കൊച്ചു കൊച്ചു തെറ്റുകൾ | സരള | മോഹൻ | 1980 |
| ലോറി | അമ്മു | ഭരതൻ | 1980 |
| അണിയാത്ത വളകൾ | ഭാർഗവിയമ്മ | ബാലചന്ദ്ര മേനോൻ | 1980 |
| പാലാട്ട് കുഞ്ഞിക്കണ്ണൻ | കുഞ്ഞിത്തേയി | ബോബൻ കുഞ്ചാക്കോ | 1980 |
| ചോര ചുവന്ന ചോര | കമലാക്ഷിയമ്മ | ജി ഗോപാലകൃഷ്ണൻ | 1980 |
| മുന്നേറ്റം | ഗൗരിയമ്മ | ശ്രീകുമാരൻ തമ്പി | 1981 |
| അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 | |
| അഹിംസ | ശങ്കരന്റെ ഭാര്യ | ഐ വി ശശി | 1981 |
| താളം മനസ്സിന്റെ താളം | എ ടി അബു | 1981 | |
| തകിലുകൊട്ടാമ്പുറം | ലക്ഷ്മി | ബാലു കിരിയത്ത് | 1981 |
| സ്വരങ്ങൾ സ്വപ്നങ്ങൾ | സ്റ്റീഫന്റെ ഭാര്യ | എ എൻ തമ്പി | 1981 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| സ്മാർട്ട് സിറ്റി | ബി ഉണ്ണികൃഷ്ണൻ | 2006 |
| ദി ടൈഗർ | ഷാജി കൈലാസ് | 2005 |