ശ്രീനി

Sreeni
Date of Death:
Wednesday, 25 March, 2015
നടക്കാവ് പിലാശേരിയില്‍ ശ്രീനി
സംവിധാനം: 3

സിനിമാ കലാ സംവിധായകനും, സംവിധായകനുമായ നടക്കാവ് പിലാശേരിയില്‍ ശ്രീനി. എസ് കോന്നനാട്ടിന്റെ അസിസ്റ്റന്റായി കുപ്പിവള എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി കലാസംവിധാന രംഗത്തെത്തിയത്. നേരറിയാന്‍ സിബിഐ, ബാലേട്ടന്‍, ആനയ്ക്കൊരുമ്മ, കഥാ സംവിധാനം കുഞ്ചാക്കോ, ചെറിയ കള്ളനും വലിയ പൊലീസും, ഇന്ദ്രജിത്ത്, മുത്തോടുമുത്ത്, വീണ്ടും കണ്ണൂര്‍, കണ്ണൂര്‍, ജോസേട്ടന്റെ ഹീറോ, മാറാത്ത നാട് എന്നിവ ഉള്‍പ്പെടെ 125ഓളം ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വഹിച്ചു. പതിനാലാം രാവ്, ഇനിയാത്ര, പിന്നെയും പൂക്കുന്ന കാട് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏതാനും ചിത്രങ്ങളിൽ ഡിസൈനിംഗ്, പരസ്യ രംഗത്തും സജീവമായിരുന്നു. നന്ദു സംവിധാനം ചെത്ത പുറത്തിറങ്ങാനിരിക്കുന്ന തെക്കു തെക്കൊരു ദേശത്ത് എന്ന ചിത്രത്തിനാണ് അവസാനമായി കലാസംവിധാനം നിര്‍വഹിച്ചത്. ക്യാന്‍സര്‍ബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ 2015 മാർച്ച് 25 ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വച്ച് നിര്യാതനായി.

ഡിസൈൻ

തലക്കെട്ട് സംവിധാനം വര്‍ഷം
കന്നിനിലാവ് എം കെ മുരളീധരൻ 1993
കളരി പ്രസ്സി മള്ളൂർ 1991
സ്ത്രീയ്ക്കു വേണ്ടി സ്ത്രീ പ്രേം 1990
ബ്രഹ്മരക്ഷസ്സ് വിജയൻ കാരോട്ട് 1990
മൈ ഡിയർ റോസി പി കെ കൃഷ്ണൻ 1989
ജീവിതം ഒരു രാഗം യു വി രവീന്ദ്രനാഥ് 1989
പി സി 369 പി ചന്ദ്രകുമാർ 1987
മാനസമൈനേ വരൂ പി രാമു 1987
ജംഗിൾ ബോയ് പി ചന്ദ്രകുമാർ 1987
അഷ്ടബന്ധം അസ്കർ 1986
പൊന്നും കുടത്തിനും പൊട്ട് ടി എസ് സുരേഷ് ബാബു 1986
ലൗ സ്റ്റോറി സാജൻ 1986
മുത്തോടു മുത്ത് എം മണി 1984
വീണ്ടും ചലിക്കുന്ന ചക്രം പി ജി വിശ്വംഭരൻ 1984
കുയിലിനെ തേടി എം മണി 1983
ഏദൻതോട്ടം പി ചന്ദ്രകുമാർ 1980
റൗഡി രാമു എം കൃഷ്ണൻ നായർ 1978
അങ്കത്തട്ട് ടി ആർ രഘുനാഥ് 1974
പൂമ്പാറ്റ ബി കെ പൊറ്റക്കാട് 1971
രാത്രിവണ്ടി പി വിജയന്‍ 1971

പി.ആർ.ഒ.

പി ആർ ഒ

തലക്കെട്ട് സംവിധാനം വര്‍ഷം
പാണ്ഡവപുരം ജി എസ് പണിക്കർ 1986

പബ്ലിസിറ്റി

പബ്ലിസിറ്റി

കലാസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
കസ്തൂർബ സിദ്ദിക്ക് പരവൂർ 2015
തെക്ക് തെക്കൊരു ദേശത്ത് നന്ദു 2013
ജോസേട്ടന്റെ ഹീറോ കെ കെ ഹരിദാസ് 2012
വീണ്ടും കണ്ണൂർ ഹരിദാസ് 2012
കൂട്ടുകാർ പ്രസാദ് വാളച്ചേരിൽ 2010
ചെറിയ കള്ളനും വലിയ പോലീസും ഹരിദാസ് 2010
കളേഴ്‌സ് രാജ്ബാബു 2009
കഥ, സംവിധാനം കുഞ്ചാക്കോ ഹരിദാസ് 2009
പതാക കെ മധു 2006
ലോകനാഥൻ ഐ എ എസ് പി അനിൽ 2005
നേരറിയാൻ സി ബി ഐ കെ മധു 2005
സർക്കാർ ദാദ ശശി ശങ്കർ 2005
അഗ്നിനക്ഷത്രം കരീം 2004
മാറാത്ത നാട് ഹരിദാസ് 2003
മിസ്റ്റർ ബ്രഹ്മചാരി തുളസീദാസ് 2003
ബാലേട്ടൻ വി എം വിനു 2003
ചതുരംഗം കെ മധു 2002
ഉന്നതങ്ങളിൽ ജോമോൻ 2001
ഈ മഴ തേന്മഴ കെ കെ ഹരിദാസ് 2000
ഗന്ധർവ്വരാത്രി ടി വി സാബു 2000
Submitted 15 years 6 months ago by kunjans1.