വനിത കൃഷ്ണചന്ദ്രൻ

Vanitha Krishnachandran

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1966 മാർച്ചിൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഗണേശൻ - കമല ദമ്പതികളുടെ മകളായി ജനിച്ചു. അച്ഛൻ ഗണേശൻ മലപ്പുറം മഞ്ചേരി സ്വദേശിയായിരുന്നു. അമ്മ തമിഴ് നാട്ടുകാരിയും. തിരുച്ചിറപ്പള്ളി ആർ എസ് കെ ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു വനിതയുടെ പ്രാഥമിക വിദ്യാഭ്യാസം. തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് വനിത സിനിമാഭിനയം തുടങ്ങുന്നത്. 1979- ൽ ഇറങ്ങിയ "പാതെ മാറിനാൽ" എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. സിനിമയിൽ തിരക്കുകൂടിയതിനാൽ പത്താം ക്ലാസ്സോടു കൂടി വനിത തന്റെ പഠനം അവസാനിപ്പിച്ചു.

മലയാളത്തിൽ 1980-ൽ ചന്ദ്രബിംബം എന്ന സിനിമയിലൂടെയായിരുന്നു വനിത തുടക്കം കുറിയ്ക്കുന്നത്. വികടകവി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെയും ചക്രവാളം ചുവന്നപ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും നായികയായി അഭിനയിച്ചു. മലയാളം, തമിഴ്, ഭാഷകളിലായി 150-ൽ അധികം സിനിമകളിൽ വനിത അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗവും ക്യാരക്ടർ റോളുകളിലായിരുന്നു. ചില തെലുങ്കു, കന്നഡ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. പ്രശസ്തഗായകൻ കൃഷ്ണചന്ദ്രനെ വിവാഹം ചെയ്തതിനുശേഷം വനിത കുറച്ചുകാലം സിനിമാഭിനയത്തിൽ നിന്നും വിട്ടുനിന്നു. അതിനുശേഷം ടെലിവിഷൻ സീരിയലുകളിലൂടെയാണ് തിരിച്ചുവന്നത്. മലയാളത്തിലും തമിഴിലുമായി അവർ നിരവധി സീരിയലുകളിൽ അഭിനയിച്ചു. സീരിയലുകളോടൊപ്പം സിനിമകളിലും വനിത അഭിനയിക്കാൻ തുടങ്ങി.

വനിത - കൃഷ്ണചന്ദ്രൻ ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് അമൃതവർഷിണി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആരാധിക ബി കെ പൊറ്റക്കാട് 1973
ചന്ദ്രബിംബം മിനി എൻ ശങ്കരൻ നായർ 1980
ചന്ദ്രഹാസം ശ്രീദേവി ബേബി 1980
ശാലിനി എന്റെ കൂട്ടുകാരി സുമിത്ര മോഹൻ 1980
ഗുഹ കമല എം ആർ ജോസ് 1981
ആദർശം സിമി ജോഷി 1982
വെളിച്ചം വിതറുന്ന പെൺകുട്ടി വനിത ദുരൈ 1982
എനിക്കും ഒരു ദിവസം സ്വപ്ന ശ്രീകുമാരൻ തമ്പി 1982
മൗനം വാചാലം തമ്പാൻ 1982
ഈനാട് രാധ ഐ വി ശശി 1982
ഇന്നല്ലെങ്കിൽ നാളെ രേഖ ഐ വി ശശി 1982
ആധിപത്യം കനകം (ശങ്കരപ്പിള്ളയുടെ മകൾ) ശ്രീകുമാരൻ തമ്പി 1983
ദീപാരാധന ജാനു വിജയാനന്ദ് 1983
ഒരു മാടപ്രാവിന്റെ കഥ മാലതി ആലപ്പി അഷ്‌റഫ്‌ 1983
ബെൽറ്റ് മത്തായി ആമിന ടി എസ് മോഹൻ 1983
ചക്രവാളം ചുവന്നപ്പോൾ പ്രഭ ജെ ശശികുമാർ 1983
പ്രൊഫസർ ജാനകി കൽപ്പന ആർ സി ശക്തി 1983
കൈകേയി ഐ വി ശശി 1983
ഒരു സുമംഗലിയുടെ കഥ കല്യാണി ബേബി 1984
വികടകവി നബീസ ടി ഹരിഹരൻ 1984