സുരേഖ

Surekha

1978 ൽ കരുണാമയുഡു എന്ന തെലുങ്കു ചിത്രത്തിൽ കന്യാമറിയം ആയി അഭിനയരംഗത്തെത്തി. ഈ ചിത്രം മിശിഹാ ചരിത്രം എന്ന പേരിൽ മലയാളത്തിൽ ഡബ്ബ് ചെയ്ത് ഇറങ്ങി. മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് തകരയിൽ ആണെങ്കിലും പുറത്തു വന്നത് പ്രഭു എന്ന ചിത്രമായിരുന്നു. അങ്ങാടി, ഗ്രീഷ്മജ്വാല, ഈനാട്, മുളമൂട്ടിൽ അടിമ, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, തടാകം, നവംബറിന്റെ നഷ്ടം, ഐസ്ക്രീം, ഇത്രയുംകാലം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു ഇടവേളയ്ക്കു ശേഷം മാസ്റ്റേഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് മലയാളത്തിലേക്ക് തിരികെയെത്തി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മിശിഹാചരിത്രം കന്യാമറിയം എ ഭീംസിംഗ് 1978
പ്രഭു സന്ധ്യ ബേബി 1979
തകര ഭരതൻ 1979
അങ്ങാടി കാർത്തി ഐ വി ശശി 1980
ആരോഹണം ഗീത എ ഷെറീഫ് 1980
ഗ്രീഷ്മജ്വാല വള്ളി പി ജി വിശ്വംഭരൻ 1981
ഇന്നല്ലെങ്കിൽ നാളെ ആയിഷാ ബീവി ഐ വി ശശി 1982
ജോൺ ജാഫർ ജനാർദ്ദനൻ മഞ്ജു ഐ വി ശശി 1982
സിന്ദൂരസന്ധ്യയ്ക്ക് മൗനം ക്ലബ് ഡാൻസർ ഐ വി ശശി 1982
തടാകം സുലേഖ ഐ വി ശശി 1982
ഈനാട് ചെമ്പകം ഐ വി ശശി 1982
നവംബറിന്റെ നഷ്ടം അംബിക പി പത്മരാജൻ 1982
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ഹേമാവതി ഭദ്രൻ 1984
മുളമൂട്ടിൽ അടിമ പി കെ ജോസഫ് 1985
മുഹൂർത്തം പതിനൊന്ന് മുപ്പതിന് ഡോ നീലിമ ജോഷി 1985
അമ്പട ഞാനേ ആന്റണി ഈസ്റ്റ്മാൻ 1985
വന്നു കണ്ടു കീഴടക്കി ജോഷി 1985
കട്ടുറുമ്പിനും കാതുകുത്ത് ഗിരീഷ് 1986
ചേക്കേറാനൊരു ചില്ല സാവിത്രി സിബി മലയിൽ 1986
ഐസ്ക്രീം ആന്റണി ഈസ്റ്റ്മാൻ 1986