പി കെ എബ്രഹാം

P K Abraham

മലയാളചലച്ചിത്രനടൻ. കോട്ടയം ജില്ലയിൽ ജനിച്ചു. മലയാള മനോരമയിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് അദ്ദേഹം സിനിമയിലെത്തുന്നത്. 1978-ൽ ത്രിസന്ധ്യ എന്ന സിനിമയിൽ പ്രധാനവേഷം ചെയ്തുകൊണ്ടാണ് പി കെ എബ്രഹാം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ഏതാണ്ട് നൂറ്റി അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. തന്റെ ഇംഗ്ലീഷ് ഭാഷാ ശൈലിയിലൂടെയാണ് പി കെ എബ്രഹാം പ്രശസ്തനായത്. പി കെ എബ്രഹാം അഭിനയിച്ച റോളുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയത് ന്യൂഡൽഹി എന്ന ചിത്രത്തിൽ സുമലതയുടെ അച്ഛനായുള്ള അദ്ദേഹത്തിന്റെ അഭിനയമായിരുന്നു.

അഭിനയം കൂടാതെ കഥ,തിരക്കഥ,സംഭാഷണം എന്നിവയിലും അദ്ദേഹം തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. തണൽ,നിമിഷങ്ങൾ എന്നീ സിനിമകൾക്ക് കഥ എഴുതുകയും. നിമിഷങ്ങൾ, അഷ്ടമംഗല്യം, നട്ടുച്ചയ്ക്കിരുട്ട് എന്നിവയ്ക്ക് തിരക്കഥ,സംഭാഷണ രചന നടത്തുകയും ചെയ്തു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചായം പി എൻ മേനോൻ 1973
യാമിനി എം കൃഷ്ണൻ നായർ 1973
ദേവി കന്യാകുമാരി പി സുബ്രഹ്മണ്യം 1974
തോമാശ്ലീഹ പി എ തോമസ് 1975
സൂര്യവംശം എ ബി രാജ് 1975
ചലനം വല്ല്യച്ചൻ എൻ ആർ പിള്ള 1975
ക്രിമിനൽ‌സ് ഖാൻ എസ് ബാബു 1975
കാമം ക്രോധം മോഹം മധു 1975
സ്വാമി അയ്യപ്പൻ പി സുബ്രഹ്മണ്യം 1975
പ്രിയമുള്ള സോഫിയ എ വിൻസന്റ് 1975
തെമ്മാടി വേലപ്പൻ ഗോപാലൻ ടി ഹരിഹരൻ 1976
അഭിനന്ദനം പ്രഭാകരൻ മുതലാളി ഐ വി ശശി 1976
കാമധേനു കോയിക്കൽ ശങ്കരവർമ്മ രാജാ ജെ ശശികുമാർ 1976
ലൈറ്റ് ഹൗസ് എ ബി രാജ് 1976
സ്വപ്നാടനം കെ ജി ജോർജ്ജ് 1976
അനാവരണം എ വിൻസന്റ് 1976
അപരാധി പി എൻ സുന്ദരം 1977
ശ്രീമദ് ഭഗവദ് ഗീത പി ഭാസ്ക്കരൻ 1977
സത്യവാൻ സാവിത്രി പി ജി വിശ്വംഭരൻ 1977
അഷ്ടമംഗല്യം പി ഗോപികുമാർ 1977

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ