ശുഭ
Shubha
തെന്നിന്ത്യൻ ചലച്ചിത്ര താരം. ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയിൽ ആണ് ശുഭ ജനിച്ചത്. തെലുങ്കു ചലച്ചിത്ര താരവും സംവിധായകനും ആയിരുന്ന വേദാന്തം രാഘവയ്യയും ചലച്ചിത്ര താരം സൂര്യപ്രഭയുമായിരുന്നു മാതാപിതാക്കൾ. ശുഭയുടെ അമ്മായി പുഷ്പവല്ലിയും അഭിനേത്രിയായിരുന്നു. 1972-ൽ ഗുഡുപുട്ടണി എന്ന് തെലുങ്കു സിനിമയിലൂടെയാണ് ശുഭ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1973-ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഗായത്രി എന്ന സിനിമയിലൂടെയാണ് ശുഭ മലയാളത്തിലേയ്ക്കെത്തുന്നത്. സ്വാമി അയ്യപ്പൻ, ബന്ധനം, എയർ ഹോസ്റ്റസ്, അണിയാത്ത വളകൾ.. തുടങ്ങി നൂറോളം മലയാളചിത്രങ്ങളിൽ അഭിനയിച്ചു. മുപ്പതിലധികം തെലുങ്കു സിനിമകളിലും, ഇരുപത്തിയഞ്ചോളം തമിഴ് സിനിമകളിലും, അത്രതന്നെ കന്നഡ സിനിമകളിലും ചില ഹിന്ദി ചിത്രങ്ങളിലും ശുഭ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഗായത്രി | പി എൻ മേനോൻ | 1973 | |
| ദർശനം | പി എൻ മേനോൻ | 1973 | |
| സ്വാമി അയ്യപ്പൻ | പി സുബ്രഹ്മണ്യം | 1975 | |
| ഉദ്യാനലക്ഷ്മി | കെ എസ് ഗോപാലകൃഷ്ണൻ, സുഭാഷ് | 1976 | |
| ആശ്രമം | കെ കെ ചന്ദ്രൻ | 1978 | |
| ടൈഗർ സലിം | ജോഷി | 1978 | |
| ബലപരീക്ഷണം | അന്തിക്കാട് മണി | 1978 | |
| ആരും അന്യരല്ല | ജേസി | 1978 | |
| ബന്ധനം | സരോജിനി | എം ടി വാസുദേവൻ നായർ | 1978 |
| അടിമക്കച്ചവടം | ടി ഹരിഹരൻ | 1978 | |
| ബ്ലാക്ക് ബെൽറ്റ് | ക്രോസ്ബെൽറ്റ് മണി | 1978 | |
| ആനയും അമ്പാരിയും | ക്രോസ്ബെൽറ്റ് മണി | 1978 | |
| നക്ഷത്രങ്ങളേ കാവൽ | ശോഭ | കെ എസ് സേതുമാധവൻ | 1978 |
| എനിക്കു ഞാൻ സ്വന്തം | പി ചന്ദ്രകുമാർ | 1979 | |
| രക്തമില്ലാത്ത മനുഷ്യൻ | ജേസി | 1979 | |
| ഏഴു നിറങ്ങൾ | ബിന്ദു | ജേസി | 1979 |
| വാടക വീട് | മോഹൻ | 1979 | |
| ആദിപാപം | കെ പി കുമാരൻ | 1979 | |
| ഇനിയെത്ര സന്ധ്യകൾ | കെ സുകുമാരൻ നായർ | 1979 | |
| വിജയനും വീരനും | സി എൻ വെങ്കട്ട് സ്വാമി | 1979 |
Submitted 16 years 10 months ago by ജിജാ സുബ്രഹ്മണ്യൻ.