ബാലചന്ദ്രൻ ചുള്ളിക്കാട്

Balachandran Chullikkadu
Date of Birth:
ചൊവ്വ, 30 July, 1957
എഴുതിയ ഗാനങ്ങൾ: 9
ആലപിച്ച ഗാനങ്ങൾ: 3
കഥ: 5
സംഭാഷണം: 1
തിരക്കഥ: 2

മലയാള സാഹിത്യകാരൻ, ചലച്ചിത്ര നടൻ. 1957 ജൂലൈയിൽ എറണാകുളം ജില്ലയിലെ പറവൂരിൽ ജനിച്ചു. ആലുവ യു സി കോളേജ്, എറണാം കുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി അദ്ദേഹം ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ (എം) അനുഭാവം പുലർത്തി. ജനകീയസാംസ്കാരികവേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987- ‌ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. കോളേജ് പഠനകാലത്തുതന്നെ സാഹിത്യ പ്രവർത്തനങ്ങൾ അദ്ദേഹം തുടങ്ങിയിരുന്നു. കവിതകൾ രചിച്ചും ചൊല്ലിയും ബാലചന്ദ്രൻ ആ കാലത്തുതന്നെ അറിയപ്പെടുന്ന കവിയായി തീർന്നിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതാ സമാഹാരങ്ങളാണ് 18 കവിതകൾ, അമാവാസി, ഗസൽ, മാനസാന്തരം, ഡ്രാക്കുള, അദ്ദേഹത്തിന്റെ എല്ലാകവിതകളുടെയും സമാഹാരമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ സമ്പൂർണ്ണ സമാഹാരം.. എന്നിവ. ബാലചന്ദ്രൻ ചുള്ളിക്കാട് രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി സാഹിത്യസാംസ്ക്കാരിക പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട് സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ചുതുടങ്ങുന്നത്. 1982- ലാണ്. അരവിന്ദൻ സംവിധാനം ചെയ്ത പോക്കുവെയിൽ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിയ്ക്കുന്നത്. ആ സിനിമയുടെ സംഗീത സംവിധാനവും ഗാനരചനയും ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെയായിരുന്നു. 1987- ൽ മരിയ്ക്കുന്നില്ല ഞാൻ എന്ന സിനിമയിൽ നായകനായി. തുടർന്ന് നിരവധി സിനിമകളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചു. ഇടനാഴിയിൽ ഒരു കാലൊച്ച, ജാലകം, ഊഴം, ഒരുക്കം എന്നീ സിനിമകളുടെ കഥ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയായിരുന്നു. ഊഴം, ജാലകം എന്നീ സിനിമകൾക്ക് തിരക്കഥയും ചുള്ളിക്കാട് തന്നെയായിരുന്നു. പോക്കുവെയിൽ, എഴുതാപ്പുറങ്ങൾ എന്നീ സിനിമകൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. പത്തോളം സിനിമകളിൽ ഗാനരചനയും നിർവ്വഹിച്ചിട്ടുണ്ട്. അഞ്ച് സിനിമകളിൽ ബാലചന്ദ്രൻ ചുള്ളിക്കാട് ഗാനങ്ങൾ ആലപിച്ചിട്ടുമുണ്ട്. സിനിമകൾ കൂടാതെ നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

National Film Award for Best Non-Feature Film Narration / Voice Over (Non Feature Film Category) for The 18 Elephants – 3 Monologues

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മോഹിനിയാട്ടം കൃഷ്ണദാസ് മുരളി
പോക്കുവെയിൽ ബാലു ജി അരവിന്ദൻ 1982
ജാലകം ഹരികുമാർ 1987
തീർത്ഥം മോഹൻ 1987
എഴുതാപ്പുറങ്ങൾ ബാലന്‍ സിബി മലയിൽ 1987
മരിക്കുന്നില്ല ഞാൻ പി കെ രാധാകൃഷ്ണൻ 1988
പ്രദക്ഷിണം ഗോപി പ്രദീപ് ചൊക്ലി 1994
ശ്രാദ്ധം വി രാജകൃഷ്ണൻ 1994
മുൻ‌പേ പറക്കുന്ന പക്ഷി തേവലക്കര ചെല്ലപ്പൻ 1995
രാപ്പകൽ മഹേന്ദ്ര വർമ്മ കമൽ 2005
ഭരത്ചന്ദ്രൻ ഐ പി എസ് മുണ്ടൂർ സിദ്ധൻ രഞ്ജി പണിക്കർ 2005
നേരറിയാൻ സി ബി ഐ കെ മധു 2005
ആനച്ചന്തം ജയരാജ് 2006
വാസ്തവം മുഖ്യമന്ത്രി എം പത്മകുമാർ 2006
ചിന്താമണി കൊലക്കേസ് ഷാജി കൈലാസ് 2006
നസ്രാണി ജോഷി 2007
എബ്രഹാം ആൻഡ് ലിങ്കൺ പ്രമോദ് പപ്പൻ 2007
പകൽ നക്ഷത്രങ്ങൾ ബാലചന്ദ്രന്‍ ചുള്ളിക്കാട് രാജീവ് നാഥ് 2008
മിന്നാമിന്നിക്കൂട്ടം കമൽ 2008
ഒരിടത്തൊരു പുഴയുണ്ട് സഖാവ് ദാസേട്ടൻ കലവൂർ രവികുമാർ 2008

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഊഴം ഹരികുമാർ 1988
ജാലകം ഹരികുമാർ 1987

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇടനാഴിയിൽ ഒരു കാലൊച്ച ഭദ്രൻ 1987

ഗാനരചന

ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
നിമിഷമാം ചഷകമേ ശ്രുതി ജോൺസൺ കെ ജെ യേശുദാസ് 1987
ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും ശ്രുതി ജോൺസൺ കെ എസ് ചിത്ര കാപി 1987
ചീകിത്തിരുകിയ പീലിത്തലമുടി ശ്രുതി ജോൺസൺ ഉണ്ണി മേനോൻ, ലതിക, കോറസ് 1987
കാണാമറയത്ത് കൈത പ്രദക്ഷിണം രവീന്ദ്രൻ കെ എസ് ചിത്ര ശുദ്ധധന്യാസി 1994
ഒടുവിലാ മംഗളാ ദർശനയായ് എന്നെന്നും മനോജ്‌ ജോർജ് എടപ്പാൾ വിശ്വം 2002
സ്വപ്നമരാളികേ നിന്റെ എബ്രഹാം ആൻഡ് ലിങ്കൺ ഔസേപ്പച്ചൻ നജാ 2007
ഉഡുരാജമുഖി മൃഗരാജകടി എബ്രഹാം ആൻഡ് ലിങ്കൺ ഔസേപ്പച്ചൻ മഞ്ജരി 2007
ഒരേ സൂര്യനല്ലേ... പൂമരം ഗോപി സുന്ദർ കാർത്തിക് 2018
പ്രണയസാഗരം പൂമരം വിഷ്ണു ശിവശങ്കർ കെ എസ് ചിത്ര 2018