രഞ്ജി പണിക്കർ

Renji Panicker
Date of Birth:
Friday, 23 September, 1960
എഴുതിയ ഗാനങ്ങൾ: 4
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 2
കഥ: 17
സംഭാഷണം: 16
തിരക്കഥ: 16

മലയാള ചലച്ചിത്ര തിരക്കഥാ കൃത്ത്, അഭിനേതാവ്. കേശവ പണിക്കരുടെയും ലീലാമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ ജനിച്ചു. ആലപ്പുഴ എസ് ഡി കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദവും കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽനിന്നും ജേർണ്ണലിസത്തിൽ മാസ്റ്റർ ബിരുദവും നേടി. ഒരു പത്ര പ്രവർത്തകനായാണ് രഞ്ജി പണിയ്ക്കർ തന്റെ തൊഴിൽ മേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. ചിത്രഭൂമിയിൽ ജോലി ചെയ്തിരുന്ന കാലത്ത് രഞ്ജി പണിയ്ക്കർ സംവിധായകൻ ഷാജി കൈലാസിനെ പരിചയപ്പെട്ടു. അവർ തമ്മിലുള്ള സൗഹൃദം രഞ്ജിയെ സിനിമയിലെത്തിച്ചു.

ഷാജികൈലാസിന്റെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് രഞ്ജി പണിയ്ക്കർ സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ഷാജി - രഞ്ജി കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ബോക്സോഫീസിൽ ചരിത്രം കുറിച്ചു. പൊളിറ്റിക്കൽ ആക്ഷൻ ചിത്രങ്ങളായിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്നത്. ഇവർക്കൊപ്പം സുരേഷ് ഗോപി കൂടി ചേർന്നതോടെ ആക്ഷ്ൻ സിനിമകൾക്ക് പുതിയ ഒരു അദ്ധ്യായം തുടങ്ങുകയായിരുന്നു. രഞ്ജി പണിയ്ക്കരുടെ തൂലികയിൽ വിടർന്ന തീപ്പൊരി ഡയലോഗുകളായിരുന്നു ഈ സിനിമകളുടെ പ്രധാന ആകർഷണം. സുരേഷ് ഗോപിയെ സൂപ്പർ താര പദവിയിലേയ്ക്കുയർത്തിയതിൽ രഞ്ജി പണിയ്ക്കരുടെ തൂലിക ഒരു പ്രധാന പങ്കു വഹിച്ചു. ഷാജി കൈലാസിനെ കൂടാതെ ജോഷിയ്ക്കുവേണ്ടിയും രഞ്ജി പണിയ്ക്കർ തിരക്കഥകൾ എഴുതി.

രഞ്ജി പണിയ്ക്കർ രണ്ടു സിനിമകൾ സംവിധാനം ചെയ്യുകയും, രണ്ടു സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്. തിരക്കഥാ രചനയിൽ നിന്നും വിട്ടുനിന്ന് ഇപ്പോൾ അഭിനേതാവായിരിയ്ക്കുകയാണ് രഞ്ജി പണിയ്ക്കർ. നിരവധി സിനിമകളിൽ കാരക്ടർ റോളുകൾ അദ്ദേഹം ചെയ്തുവരുന്നു.

രഞ്ജി പണിയ്ക്കരുടെ ഭാര്യ അനീറ്റ മരിയം തോമസ്. 2019 മാർച്ച് 10-ന് അനീറ്റ അന്തരിച്ചു. രണ്ട് കുട്ടികളാണ് അവ്ർക്കുള്ളത് നിതിൻ രഞ്ജി പണിയ്ക്കർ, നിഖിൽ രഞ്ജി പണിയ്ക്കർ. നിഥിൻ ചലച്ചിത്ര സംവിധായകനാണ്.

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒറ്റച്ചോദ്യം അനീഷ്‌ ഉറുമ്പിൽ
മാഫിയ ഷാജി കൈലാസ് 1993
മാഫിയ ആഭ്യന്തര മന്ത്രി വെങ്കിടപ്പ ഷാജി കൈലാസ് 1993
മണി രത്നം ഐസക്ക് ആനക്കാടൻ സന്തോഷ് നായർ 2014
ഓം ശാന്തി ഓശാന മാത്യ് ദേവസ്യ(പൂജയുടെ അപ്പൻ) ജൂഡ് ആന്തണി ജോസഫ് 2014
ഞാൻ (2014) വലിയഞ്ചേരി കുട്ടിശങ്കരൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2014
പകിട നന്ദകുമാർ സുനിൽ കാര്യാട്ടുകര 2014
കസിൻസ് ഡോക്ടർ വൈശാഖ് 2014
മുന്നറിയിപ്പ് മോഹൻ ദാസ് വേണു 2014
ആട് മിഥുൻ മാനുവൽ തോമസ്‌ 2015
അയാൾ ഞാനല്ല കെ പി കെ മേനോൻ വിനീത് കുമാർ 2015
പിക്കറ്റ്-43 മേജർ രവി 2015
ചാർലി ഡോക്ടർ മാർട്ടിൻ പ്രക്കാട്ട് 2015
ഹരം വിനോദ് സുകുമാരൻ 2015
ലോഹം രഞ്ജിത്ത് ബാലകൃഷ്ണൻ 2015
ഞാൻ സംവിധാനം ചെയ്യും ബാലചന്ദ്ര മേനോൻ 2015
പ്രേമം ജോർജിന്റെ അപ്പൻ ഡേവിഡ് അൽഫോൻസ് പുത്രൻ 2015
അച്ഛാ ദിൻ മുഖ്യമന്ത്രി തോമസ് ചാക്കോ ജി മാർത്താണ്ഡൻ 2015
എന്നും എപ്പോഴും ജി എം ബിൽഡേഴ്സ് സി ഇ ഒ സത്യൻ അന്തിക്കാട് 2015
ജമ്നാപ്യാരി തോമസ്‌ സെബാസ്റ്റ്യൻ 2015

കഥ

ചിത്രം സംവിധാനം വര്‍ഷം
ഡോക്ടർ പശുപതി ഷാജി കൈലാസ് 1990
തലസ്ഥാനം ഷാജി കൈലാസ് 1992
മാഫിയ ഷാജി കൈലാസ് 1993
സ്ഥലത്തെ പ്രധാ‍ന പയ്യൻസ് ഷാജി കൈലാസ് 1993
ഏകലവ്യൻ ഷാജി കൈലാസ് 1993
കമ്മീഷണർ ഷാജി കൈലാസ് 1994
ദി കിംഗ്‌ ഷാജി കൈലാസ് 1995
സ്വർണ്ണച്ചാമരം രാജീവ് നാഥ് 1996
ലേലം ജോഷി 1997
ജനനി രാജീവ് നാഥ് 1999
പത്രം ജോഷി 1999
ദുബായ് ജോഷി 2001
പ്രജ ജോഷി 2001
ഭരത്ചന്ദ്രൻ ഐ പി എസ് രഞ്ജി പണിക്കർ 2005
രൗദ്രം രഞ്ജി പണിക്കർ 2008
ദി കിംഗ് & ദി കമ്മീഷണർ ഷാജി കൈലാസ് 2012
ലേലം2 നിതിൻ രഞ്ജി പണിക്കർ 2021

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ലേലം2 നിതിൻ രഞ്ജി പണിക്കർ 2021
ദി കിംഗ് & ദി കമ്മീഷണർ ഷാജി കൈലാസ് 2012
രൗദ്രം രഞ്ജി പണിക്കർ 2008
ഭരത്ചന്ദ്രൻ ഐ പി എസ് രഞ്ജി പണിക്കർ 2005
ദുബായ് ജോഷി 2001
പ്രജ ജോഷി 2001
പത്രം ജോഷി 1999
ലേലം ജോഷി 1997
ദി കിംഗ്‌ ഷാജി കൈലാസ് 1995
കമ്മീഷണർ ഷാജി കൈലാസ് 1994
ഏകലവ്യൻ ഷാജി കൈലാസ് 1993
മാഫിയ ഷാജി കൈലാസ് 1993
സ്ഥലത്തെ പ്രധാ‍ന പയ്യൻസ് ഷാജി കൈലാസ് 1993
തലസ്ഥാനം ഷാജി കൈലാസ് 1992
ആകാശക്കോട്ടയിലെ സുൽത്താൻ ജയരാജ് 1991
ഡോക്ടർ പശുപതി ഷാജി കൈലാസ് 1990

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ലേലം2 നിതിൻ രഞ്ജി പണിക്കർ 2021
ദി കിംഗ് & ദി കമ്മീഷണർ ഷാജി കൈലാസ് 2012
രൗദ്രം രഞ്ജി പണിക്കർ 2008
ഭരത്ചന്ദ്രൻ ഐ പി എസ് രഞ്ജി പണിക്കർ 2005
ദുബായ് ജോഷി 2001
പ്രജ ജോഷി 2001
പത്രം ജോഷി 1999
ലേലം ജോഷി 1997
ദി കിംഗ്‌ ഷാജി കൈലാസ് 1995
കമ്മീഷണർ ഷാജി കൈലാസ് 1994
ഏകലവ്യൻ ഷാജി കൈലാസ് 1993
മാഫിയ ഷാജി കൈലാസ് 1993
സ്ഥലത്തെ പ്രധാ‍ന പയ്യൻസ് ഷാജി കൈലാസ് 1993
തലസ്ഥാനം ഷാജി കൈലാസ് 1992
ആകാശക്കോട്ടയിലെ സുൽത്താൻ ജയരാജ് 1991
ഡോക്ടർ പശുപതി ഷാജി കൈലാസ് 1990

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
എൻ തല ചുറ്റണ് അലമാര മനു മൻജിത്ത് സൂരജ് എസ് കുറുപ്പ് 2017

ഗാനരചന

രഞ്ജി പണിക്കർ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ശ്രീ പാർവതി പാഹിമാം - D രുദ്രാക്ഷം ശരത്ത് കെ ജെ യേശുദാസ്, കെ എസ് ചിത്ര രീതിഗൗള, മധ്യമാവതി 1994
ശ്രീപാർവതീ പാഹിമാം - F രുദ്രാക്ഷം ശരത്ത് കെ എസ് ചിത്ര രീതിഗൗള, മധ്യമാവതി 1994
ചില്ലുജാലകത്തിനപ്പുറം രുദ്രാക്ഷം ശരത്ത് സുജാത മോഹൻ 1994
എള്ളോളം മാരിക്കീറ് രുദ്രാക്ഷം ശരത്ത് മാൽഗുഡി ശുഭ 1994

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
എലോൺ ഷാജി കൈലാസ് 2023