എം ബി ശ്രീനിവാസൻ

M B Sreenivasan
Date of Birth:
Saturday, 19 September, 1925
Date of Death:
Wednesday, 9 March, 1988
എം ബി എസ്
MBS
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 301
ആലപിച്ച ഗാനങ്ങൾ: 5

1925ൽ ആന്ധ്രാപ്രദേശിലേ ചിത്തൂർ എന്ന സ്ഥലത്താണ് മനമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസന്റെ ജനനം. ചെറൂപ്രായത്തിൽ തന്നെ സംഗീതത്തിൽ ആകൃഷ്ടനായിരുന്ന എംബി എസ് , ഹിന്ദുസ്ഥാനി, കർണ്ണാട്ടിക് , വെസ്റ്റേൺ മ്യൂസിക്ക് എന്നിവയിൽ പ്രാവീണ്യം നേടിയതിനു ശേഷം 1959 ലാൺ സംഗീതം പ്രൊഫഷനായെടുത്തത്.

നിമിഘോഷിന്റെ കൂടെ തമിഴ് സിനിമയിൽ തന്റെ കരിയർ ആരംഭിച്ച എംബി എസ് , പിന്നീട് അടൂർ ഗോപാലകൃഷ്ണൻ , എംടി, കെ ജി ജോർജ്ജ് , ഹരിഹരൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവരുടെ സിനിമകൾക്ക് സംഗീതം നൽകി മലയാളത്തിലേക്ക് വന്നു. ഉൾക്കടൽ, ചില്ല്, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ , പുതിയ ആകാശം പുതിയ ഭുമി, കന്യാകുമാരി, ഓപ്പോൾ വളർത്തുമൃഗങ്ങൾ, ഒരു കൊച്ചുസ്വപ്നം, പഞ്ചവടിപ്പാലം ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്നീ സിനിമകൾ അതിൽ ചിലതു മാത്രം. ഒരുവട്ടം കൂടി, നിറങ്ങൾ തൻ നൃത്തം, ചൈത്രം ചായം ചാലിച്ചു..തുടങ്ങി മലയാളത്തിനു മറക്കാനാവാത്ത കുറെയേറെ ഗാനങ്ങൾ സമ്മാനിച്ചു.

1961 ൽ കാൽ‌പ്പാടുകൾ എന്ന ചിത്രത്തിലൂടെ യേശുദാസിനെ ചലച്ചിത്ര ഗാനരംഗത്ത് പരിചയപ്പെടുത്തിയ എം ബി എസ് , എല്ലാറ്റിനും പുറമേ മദ്രാസ് യൂത്ത് ക്വയറും സംഗീതസ്നേഹികൾക്ക് നൽകി. വെസ്റ്റേൺ രീതിയിൽ സംഘഗാനങ്ങൾ (ക്വയർ) സംവിധാനം ചെയ്യുന്നതിൽ നിപുണനായിരുന്ന അദ്ദേഹം ഹാർമണൈസിങ് വിദ്യകൾ, റൌണ്ട് എന്നിവയൊക്കെ ക്വൊയർ സംഘങ്ങളിൽ അവതരിപ്പിച്ചു. . എം. ബി. എസിന്റെ ഗാനങ്ങളിൽ പലതിലും നിറഞ്ഞു നിൽക്കുന്ന നേർത്ത സങ്കടമാണ് അനുവാചകന്റെ ഹൃദയത്തിൽ കൊള്ളുന്നത്. പ്രേമഗാനങ്ങളിലും ഇത് അലിഞ്ഞു കിടക്കും. "മിഴികളിൽ നിറകതിരായി......മധുരമൊരനുഭൂതിയായി ‘ എന്ന് അവതരിപ്പിക്കുന്നത് ഒരു മധുരവേദന ഇറ്റിച്ചാണ്. ഇനിയും തൃസന്ധ്യകൾ..... എന്നതിലൊക്കെ ഈ നേർപ്പിച്ചെടുത്ത സങ്കടംഅനുഭവിക്കാം."അലിഞ്ഞലിഞ്ഞുപോം അരീയ ജന്മ്മാം പവിഴദ്വീപിൽ ഞാൻ ഇരിപ്പതെന്തിനോ..." കമ്പോസ് ചെയ്യാൻ എം. ബി എസ് തന്നെ വേണം.

1986 ഇൽ സംഗീതനാടക അക്കാഡമി അവാർഡ്, 1973, 1978, 1979, 1981 തുടങ്ങിയ വർഷങ്ങളിൽ ഏറ്റവും നല്ല സംഗീതസംവിധായകനുള്ള സംസ്ഥാന അവാർഡ് , 1987 -ലെ സ്പെഷ്യൽ ജൂറി അവാർഡ് എന്നിവക്ക് അർഹനായ അദ്ദേഹം സംഗീതനാടക അക്കാഡമി മെമ്പർ , നാഷണൽ ബോർഡ് ഓഫ് ഫിലിം സെൻസേഴ്സ് മെമ്പർ തുടങ്ങിയ പലസ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. 1988 മാർച്ച് 9 ൻ ലക്ഷദ്വീപിൽ വെച്ച് ഹൃദയസ്തംഭനത്തെത്തുടർന്ന് നിര്യാതനായി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രേംനസീറിനെ കാണ്മാനില്ല സംഗീത സംവിധായകൻ ലെനിൻ രാജേന്ദ്രൻ 1983

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പെണ്ണിന്റെ പിന്നില്‍ നടന്ന മിന്നുന്നതെല്ലാം പൊന്നല്ല പി എൻ ദേവ് എസ് എൻ ചാമി 1957
ഈ ലോകമേ എന്റെ വീടാണ് മിന്നുന്നതെല്ലാം പൊന്നല്ല പി എൻ ദേവ് എസ് എൻ ചാമി 1957
കരളിന്റെ കരളിലെ യമുന സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
ഭാരത മേദിനി പോറ്റിവളർത്തിയ നിണമണിഞ്ഞ കാൽ‌പ്പാടുകൾ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1963
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ കാവ്യമേള വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1965

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
തൊട്ടാൽ മൂക്കിന്നു ശുണ്ഠി നീ സ്ത്രീഹൃദയം പി ഭാസ്ക്കരൻ എ എം രാജ, ജിക്കി 1960
ചെന്താമരപ്പൂന്തേൻ കുടിച്ച വണ്ടേ കണ്ണും കരളും വയലാർ രാമവർമ്മ മെഹ്ബൂബ് 1962
ആര്യപുത്രാ ഇതിലേ കണ്ണും കരളും വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി ലീല 1962
കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (happy) കണ്ണും കരളും വയലാർ രാമവർമ്മ പി ലീല 1962
തിരുമിഴിയാലേ തിരയുവതാരേ കണ്ണും കരളും വയലാർ രാമവർമ്മ പി ലീല 1962
കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (സങ്കടം) കണ്ണും കരളും വയലാർ രാമവർമ്മ പി ലീല 1962
താതെയ്യം കാട്ടില് കണ്ണും കരളും വയലാർ രാമവർമ്മ ലത രാജു 1962
ആരേ കാണാൻ അലയുന്നു കണ്ണുകൾ കണ്ണും കരളും വയലാർ രാമവർമ്മ കെ ജെ യേശുദാസ്, രേണുക 1962
വള൪ന്നു വള൪ന്നു വളര്‍ന്നു നീയൊരു കണ്ണും കരളും വയലാർ രാമവർമ്മ എസ് ജാനകി 1962
വളർന്നു വളർന്നു കണ്ണും കരളും വയലാർ രാമവർമ്മ പി ലീല 1962
കദളീവനത്തിൽ കളിത്തോഴനായ കണ്ണും കരളും വയലാർ രാമവർമ്മ പി ലീല 1962
മുരളീമോഹനാ കൃഷ്ണാ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ പി ലീല, കവിയൂർ രേവമ്മ 1962
നേരം പോയ് തൈയ് തണ്ണി നേരേ പോ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ കെ എസ് ജോർജ്, കോറസ് 1962
ഒരു കൈയൊരു കൈയൊരു കൈയ്യ് പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ കെ എസ് ജോർജ്, കോറസ് 1962
താമരത്തുമ്പീ വാ വാ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ കെ പി ഉദയഭാനു, പി ലീല 1962
നിൽക്കടാ നിൽക്കടാ മർക്കടാ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ കെ എസ് ജോർജ്, മെഹ്ബൂബ് 1962
പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ പി സുശീല 1962
മാടത്തിൻ മക്കളേ വന്നാട്ടേ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ കെ എസ് ജോർജ്, പി ലീല, കോറസ് 1962
പണ്ടു പണ്ട് നമ്മുടെ പേരു ശങ്കരച്ചാര് പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ മെഹ്ബൂബ് 1962
അംബരത്തില്‍ ചുറ്റാനും പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ പി ലീല 1962

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
മറ്റൊരാൾ കെ ജി ജോർജ്ജ് 1988
അനന്തരം അടൂർ ഗോപാലകൃഷ്ണൻ 1987
അമൃതം ഗമയ ടി ഹരിഹരൻ 1987
ജാലകം ഹരികുമാർ 1987
സുഖമോ ദേവി വേണു നാഗവള്ളി 1986
ഇരകൾ കെ ജി ജോർജ്ജ് 1985
അക്കരെ കെ എൻ ശശിധരൻ 1984
രചന മോഹൻ 1983
ആദാമിന്റെ വാരിയെല്ല് കെ ജി ജോർജ്ജ് 1983
പ്രേംനസീറിനെ കാണ്മാനില്ല ലെനിൻ രാജേന്ദ്രൻ 1983
കത്തി വി പി മുഹമ്മദ് 1983
കാട്ടിലെ പാട്ട് കെ പി കുമാരൻ 1982
വാരിക്കുഴി എം ടി വാസുദേവൻ നായർ 1982
എലിപ്പത്തായം അടൂർ ഗോപാലകൃഷ്ണൻ 1982
ഇടവേള മോഹൻ 1982
സഹ്യന്റെ മകൻ ജി എസ് പണിക്കർ 1982
ത്രാസം പടിയൻ 1981
ഗ്രീഷ്മം വി ആർ ഗോപിനാഥ് 1981
പ്രയാണം ഭരതൻ 1975
ഉത്തരായനം ജി അരവിന്ദൻ 1975

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക ജൂറി പുരസ്കാരം 1987 മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1981
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1981 പല ചിത്രങ്ങൾ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1979 ഉൾക്കടൽ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1979 ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1978 ബന്ധനം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച പശ്ചാത്തല സംഗീതം 1973 നിർമ്മാല്യം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1973 ലഭ്യമല്ല*
Submitted 17 years 4 months ago by Dileep Viswanathan.
Contributors:
ContributorsContribution
ഫോട്ടോ