കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (സങ്കടം)

കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു
കലമാനിനെയുണ്ടാക്കി
മകരനിലാവിൻ മടിയിലിരുത്തി
മാനത്തെ വളർത്തമ്മ
മാനത്തെ വളർത്തമ്മ (കളിമണ്ണു...)

വെൺ തിങ്കൾക്കല കാച്ചിക്കൊടുത്തു
വെള്ളിമൊന്തയിൽ പാല്
കുഞ്ഞിക്കാറ്റു കൊണ്ടെക്കൊടുത്തു
കുഞ്ഞുടുപ്പിനു ശീല (കളിമണ്ണ്..)

പൂവിറുത്തു നടന്നു കളിച്ചൊരു
പൂനിലാവിൻ പൈതൽ
ഒരു രാത്രിയിലാ കലമാൻ കുഞ്ഞിനെ
എറിഞ്ഞുടച്ചു കളഞ്ഞു
മഴമുകിൽക്കാട്ടിലലഞ്ഞു നടന്നൂ
മാനത്തെ വളർത്തമ്മ
മാനത്തെ വളർത്തമ്മ (കളിമണ്ണു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kalimannu Menanju (Sad)

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
താതെയ്യം കാട്ടില് ലത രാജു
വളർന്നു വളർന്നു പി ലീല
ചെന്താമരപ്പൂന്തേൻ കുടിച്ച വണ്ടേ മെഹ്ബൂബ്
കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (happy) പി ലീല
ആരേ കാണാൻ അലയുന്നു കണ്ണുകൾ കെ ജെ യേശുദാസ്, രേണുക
കദളീവനത്തിൽ കളിത്തോഴനായ പി ലീല
ആര്യപുത്രാ ഇതിലേ കെ ജെ യേശുദാസ്, പി ലീല
വള൪ന്നു വള൪ന്നു വളര്‍ന്നു നീയൊരു എസ് ജാനകി
തിരുമിഴിയാലേ തിരയുവതാരേ പി ലീല
Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.