രേണുക

Renuka Devi
Date of Birth:
Wednesday, 15 March, 1944
രേണുക ദേവി
ആലപിച്ച ഗാനങ്ങൾ: 47

തമിഴ്‌നാട്ടിൽ ജനനം അച്ഛന്‍ നടരാജന്‍ തഞ്ചാവൂരിലെ അറിയപ്പെടുന്ന ബിസിനസുകാരനും, ഒപ്പം നല്ലൊരു മൃദംഗവിദ്വാനുമായിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന നാടക കമ്പിനിയിലെ അംഗമായിരുന്ന ആർ എസ് ബാലുവായിരുന്നു രേണുകയുടെ ആദ്യ ഗുരു. നാടകങ്ങളിലാണു രേണൂക ആദ്യം പാടിത്തുടങ്ങിയത്, 1958 ൽ ലില്ലി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്നു. കല്‍ക്കണ്ട മാവിന്‍ ചോട്ടില്‍ ആയിരുന്നു ആദ്യഗാനം. പിന്നെ അതേ ചിത്രത്തിൽ ശാന്താ പി. നായര്‍, കുമരേശന്‍ എന്നിവര്‍ക്കൊപ്പം കന്യാമറിയമേ എന്ന പാട്ടു കൂടി പാടി. പിന്നീട് തെലുങ്കിലും തമിഴിലും കന്നഡയിലും പാടിത്തുടങ്ങി. മലയാളത്തിലായിരുന്നു അവർക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, ചിദംബരനാഥ്, എം എസ് വിശ്വനാഥൻ തുടങ്ങി ഒട്ടുമിക്ക സംഗീത സംവിധായകരുടെ ഗാനങ്ങളും അവർ ആലപിച്ചു. കുട്ടികൾക്കു വേണ്ടി വളരെയധികം പാട്ടുകൾ പാടിയതിൽ, ഭാര്യ എന്ന സിനിമയിലെ പഞ്ചാര പാലു മിഠായി എന്ന ഗാനം പ്രശസ്തമാണ്. ഗാനമേളകളിൽ സജീവമായിരുന്നു. അവർ ഗാനഗന്ധർവൻ യേശുദാസിൻ്റെ തമിഴ് ചലച്ചിത്രഗാനരംഗത്തേക്കുള്ള കടന്നുവരവിനു നിമിത്തമായത് രേണുകയായിരുന്നു. ഇലക്ട്രോണിക്‌സ് എന്‍ജിനീയറായി വിരമിച്ച മോഹനാണ് രേണുകയുടെ ജീവിതപങ്കാളി. പ്രശസ്ത ഗായിക അനുരാധാ ശ്രീറാം മകളാണ്.

അവലംബം: മാതൃഭൂമിയിൽ വന്ന ലേഖനം

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍ ലില്ലി പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി 1958
കന്യാമറിയമേ തായെ ലില്ലി പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി 1958
പഞ്ചാരപ്പാലു മിട്ടായി ഭാര്യ വയലാർ രാമവർമ്മ ജി ദേവരാജൻ ശങ്കരാഭരണം 1962
ആരേ കാണാൻ അലയുന്നു കണ്ണുകൾ കണ്ണും കരളും വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ 1962
ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി 1962
കമനീയ കേരളമേ വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി 1962
കഴുത്തില്‍ ചിപ്പിയും കാട്ടുമൈന തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1963
നീരാടാം സഖി നീലമലര്‍പ്പൊയ്കയില്‍ സ്നാപകയോഹന്നാൻ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1963
കാട്ടിലെ കുയിലിൻ കൂട്ടിൽ മണവാട്ടി വയലാർ രാമവർമ്മ ജി ദേവരാജൻ 1964
കണി കാണും നേരം ഓമനക്കുട്ടൻ പരമ്പരാഗതം ജി ദേവരാജൻ മോഹനം, ആനന്ദഭൈരവി, ആരഭി, ഹിന്ദോളം, വസന്ത 1964
ഒരു ദിവസം ഓമനക്കുട്ടൻ വയലാർ രാമവർമ്മ ജി ദേവരാജൻ 1964
* മലയാളിപ്പെണ്ണേ നിൻ്റെ മഹനീയ ശ്രീ ഗുരുവായൂരപ്പൻ അഭയദേവ് വി ദക്ഷിണാമൂർത്തി കാംബോജി, കമാസ്, ഹിന്ദോളം, നാട്ടക്കുറിഞ്ഞി 1964
തപ്പോ തപ്പോ തപ്പാണി കല്യാണ ഫോട്ടോ വയലാർ രാമവർമ്മ കെ രാഘവൻ 1965
അമ്മേ അമ്മേ അമ്മേ നമ്മുടെ ഓടയിൽ നിന്ന് വയലാർ രാമവർമ്മ ജി ദേവരാജൻ 1965
കിഴക്ക് കിഴക്ക് കിഴക്കൻ കാട്ടിലെ ദാഹം വയലാർ രാമവർമ്മ ജി ദേവരാജൻ 1965
ഇതു ബാപ്പ ഞാനുമ്മ കുപ്പിവള പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
അമ്മയ്ക്കു ഞാനൊരു കിലുക്കാംപെട്ടി അർച്ചന വയലാർ രാമവർമ്മ കെ രാഘവൻ 1966
അമ്മയ്ക്കു ഞാനൊരു കിലുക്കാംപെട്ടി (പാത്തോസ്) അർച്ചന വയലാർ രാമവർമ്മ കെ രാഘവൻ 1966
നീലാഞ്ജനക്കിളി റൗഡി വയലാർ രാമവർമ്മ ജി ദേവരാജൻ 1966
കാവേരിതീരത്തു നിന്നൊരു സ്ഥാനാർത്ഥി സാറാമ്മ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ 1966