എൽ പി ആർ വർമ്മ

LPR Varma
Date of Birth:
Thursday, 18 February, 1926
Date of Death:
Sunday, 6 July, 2003
സംഗീതം നല്കിയ ഗാനങ്ങൾ: 60
ആലപിച്ച ഗാനങ്ങൾ: 14

ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിൽ വാസുദേവന്‍ നംബൂതിരിപ്പാടിന്‍റേയും മംഗലാഭായിയുടേയും മകനായി 1926 ഫിബ്രുവരിയിലാണ്‌ എല്‍.പി.ആര്‍.വര്‍മ്മ ജനിച്ചത്‌.ചങ്ങനാശ്ശേരി എന്‍.എസ്‌.എസ്‌. സ്കൂളില്‍ എസ്‌.എസ്‌.എല്‍സി.വരെ പഠിച്ചു. മാവേലിക്കര വീരമണി അയ്യരുടേയും തിരുവനന്തപുരത്ത്‌ മധുരകേശവ ഭാഗവതരുടേയും ശിക്ഷണത്തില്‍സംഗീതം അഭ്യസിച്ചു. സ്വാതിതിരുനാള്‍സംഗീത അക്കാഡമിയില്‍നിന്നു ഗാനഭൂഷണം പാസ്സായി.

20 വയസ്സു മുതൽ സംഗീത കച്ചേരികള്‍ അവതരിപ്പിക്കാന്‍തുടങ്ങി. കേരളാ തീയറ്റേഴ്സ്‌, കെ.പിഏ.സി തുടങ്ങിയ നാടകസമിതികള്‍ക്കു വേണ്ടി സംഗീതസംവിധാനം ചെയ്തു. 1960 ഇല്‍പുറത്തിറങ്ങിയ 'സ്ത്രീ ഹൃദയ'മാണ്‌ ആദ്യ ചിത്രം. ആകെ ഏഴു ചിത്രങ്ങള്‍ക്കാണ്‌ അദ്ദേഹം സംഗീതമേകിയത്‌. 'ഉപാസന', 'വീടിനു പൊന്‍മണിവിളക്കു നീ' എന്നീ ഗാനങ്ങൾ അദ്ദേഹത്തിന്‍റെ സൃഷ്ടികളാണ്‌.

1978 ല്‍ശാസ്ത്രീയസംഗീതത്തിന് ‌സംഗീത നാടക അക്കാഡമി അവാര്‍ഡും, 1985 ല്‍ നാടകസംഗീത സംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡും, 'ഒള്ളതു മതി' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക്‌ ബോംബേയിൽ നിന്ന് ‌ഒരു അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌. ഭാര്യയുടെ പേരു് ‌മായാറാണി. അദ്ദേഹത്തിന്‌ രണ്ടാണ്‍മക്കളും രണ്ടു പെണ്‍മക്കളുമാണുള്ളത്‌. 2007 ജൂലൈ 6 ന് എൽ പി ആർ വർമ്മ അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അനാർക്കലി എം കുഞ്ചാക്കോ 1966
അയിത്തം വാസുദേവൻ ഭാഗവതർ വേണു നാഗവള്ളി 1988

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പറന്നു പറന്നു പറന്നു സ്വർഗ്ഗം നാണിക്കുന്നു (നാടകം ) വയലാർ രാമവർമ്മ എൽ പി ആർ വർമ്മ വൃന്ദാവനസാരംഗ
അവൻ വരുന്നൂ അവൻ വരുന്നു അഭയദേവ് വി ദക്ഷിണാമൂർത്തി 1954
പ്രതീക്ഷകള്‍ നാളെ മനസ്സാക്ഷി അഭയദേവ് എസ് ജി കെ പിള്ള 1954
മാല കോര്‍ക്കുക മനസ്സാക്ഷി അഭയദേവ് എസ് ജി കെ പിള്ള 1954
പൂവ്വല്‍ മെയ്യഴകേ മനസ്സാക്ഷി അഭയദേവ് എസ് ജി കെ പിള്ള 1954
പൂജ ചെയ്‌വു ഞാന്‍ മനസ്സാക്ഷി അഭയദേവ് എസ് ജി കെ പിള്ള 1954
പലനാളിൽ കിടപ്പാടം അഭയദേവ് വി ദക്ഷിണാമൂർത്തി 1955
അഭിമാനം വെടിയാതെ കിടപ്പാടം അഭയദേവ് വി ദക്ഷിണാമൂർത്തി 1955
നാളത്തെ ലോകത്തിൽ കിടപ്പാടം അഭയദേവ് വി ദക്ഷിണാമൂർത്തി 1955
മാവേലിനാട്ടിലെ അവരുണരുന്നു പാലാ നാരായണന്‍ നായര്‍ വി ദക്ഷിണാമൂർത്തി 1956
പാലൊളി പൂനിലാ അവരുണരുന്നു പാലാ നാരായണന്‍ നായര്‍ വി ദക്ഷിണാമൂർത്തി 1956
ചന്ദനചർച്ചിത നീലകളേബര സ്ത്രീഹൃദയം ജയദേവ എൽ പി ആർ വർമ്മ മുഖാരി 1960
പ്രാണവല്ലഭമാരേ സ്ത്രീഹൃദയം ഇരയിമ്മൻ തമ്പി എൽ പി ആർ വർമ്മ 1960
വർണ്ണപുഷ്പങ്ങൾ മേയർ നായർ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ 1966

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
പറന്നു പറന്നു പറന്നു സ്വർഗ്ഗം നാണിക്കുന്നു (നാടകം ) വയലാർ രാമവർമ്മ എൽ പി ആർ വർമ്മ വൃന്ദാവനസാരംഗ
പൂവനങ്ങൾക്കറിയാമോ സ്വർഗ്ഗം നാണിക്കുന്നു (നാടകം ) വയലാർ രാമവർമ്മ പി ലീല
മുത്തുച്ചിലങ്കകൾ ചാർത്തുക ബീടൊരു ബെലങ്ങല്ല ഒ എൻ വി കുറുപ്പ്
താണു പറന്നു പോം താമരക്കിളിയേ രാഗം (നാടകം) ഒ എൻ വി കുറുപ്പ്
പൂക്കാലമോ വന്നു രാഗം (നാടകം) ഒ എൻ വി കുറുപ്പ്
ഹൃദയത്തിൻ കണ്ണാടിപ്പാത്രം രാഗം (നാടകം) ഒ എൻ വി കുറുപ്പ്
പ്രപഞ്ചമേ നീയൊരു ഗാനം രാഗം (നാടകം) ഒ എൻ വി കുറുപ്പ്
അക്കരെ അക്കരെ രാഗം (നാടകം) ഒ എൻ വി കുറുപ്പ്
പ്രാണവല്ലഭമാരേ സ്ത്രീഹൃദയം ഇരയിമ്മൻ തമ്പി എൽ പി ആർ വർമ്മ, ത്രിപുര സുന്ദരി, ശാന്ത 1960
ഇനിയുറങ്ങൂ നീലക്കുയിലുകളേ സ്ത്രീഹൃദയം പി ഭാസ്ക്കരൻ ജിക്കി 1960
മാരൻ വരുന്നെന്ന് സ്ത്രീഹൃദയം പി ഭാസ്ക്കരൻ പി ലീല, എസ് ജാനകി 1960
താമരക്കണ്ണാലാരെ തേടണ സ്ത്രീഹൃദയം പി ഭാസ്ക്കരൻ ജിക്കി , കോറസ് 1960
കഥ പറയാമോ കാറ്റേ സ്ത്രീഹൃദയം പി ഭാസ്ക്കരൻ എ എം രാജ, ജിക്കി 1960
മധുവിധുവിൻ രാത്രി വന്നു സ്ത്രീഹൃദയം പി ഭാസ്ക്കരൻ ജിക്കി 1960
ചന്ദനചർച്ചിത നീലകളേബര സ്ത്രീഹൃദയം ജയദേവ എൽ പി ആർ വർമ്മ മുഖാരി 1960
മാനത്തുള്ളൊരു മുത്തശ്ശിയിന്നലെ സ്ത്രീഹൃദയം പി ഭാസ്ക്കരൻ ജിക്കി 1960
വേദനയെല്ലാം കുടുംബിനി അഭയദേവ് പി ലീല 1964
വീടിനു പൊന്മണി വിളക്കു നീ കുടുംബിനി അഭയദേവ് സി ഒ ആന്റോ 1964
ലക്ഷ്മണൻ കുടുംബിനി ട്രഡീഷണൽ പി ലീല 1964
ഓളത്തില്‍ത്തുള്ളി ഓടുന്നവഞ്ചീ കുടുംബിനി അഭയദേവ് പി ലീല 1964