ജിക്കി

Jikki
Date of Birth:
Sunday, 3 November, 1935
Date of Death:
തിങ്കൾ, 16 August, 2004
ജി കൃഷ്ണവേണി
ആലപിച്ച ഗാനങ്ങൾ: 61

മദ്രാസില്‍ ഗജപതി നായിഡുവിന്റെ മകളായി 1935 -ല്‍ ജനിച്ചു. മൂന്നാം ക്ളാസുവരെ പഠിച്ചു. ഏഴാമത്തെ വയസ്സുമുതല്‍ പാടാന്‍ തുടങ്ങി. വനമാല'യിലെ തള്ളി തള്ളി ഓ വെള്ളം തള്ളി... എന്നതാണ് ജിക്കിയുടെ ആദ്യ മലയാള ഗാനം. ഇതിനുമുമ്പ് സികാസല്‍ നിര്‍മ്മിച്ച തമിഴ്ജ്ഞാനസുന്ദരിയില്‍ ജിക്കി പാടിയിരുന്നു. ഏഴുവയസ്സുള്ള കുട്ടിക്കുവേണ്ടിയായിരുന്നു പാടിയത്. ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കൈയ്യിലിരുന്ന്... എന്ന ഗാനം ജിക്കിയുടെ ഏറ്റവും നല്ല ഗാനങ്ങളിലൊന്നാണ്. 'കടലമ്മ'യിലെ മുങ്ങി മുങ്ങി മുത്തുകള്‍ വാരും, ആയിത്തിന്‍ കൈത്തിരി തുടങ്ങി മലയാളം, തമിഴ്, കന്നട, സിംഹള ഭാഷകളിലായി അയ്യായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. 'Avo avo kahani suno Mr.Sampath ' എന്ന ഹിന്ദി ചിത്രത്തിലും പാടിയിട്ടുണ്ട്.

ചലച്ചിത്ര പിന്നണി ഗായകന്‍ എ എം രാജയാണ് ഭര്‍ത്താവ്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുണ്ട്. അർബുദരോഗ ബാധിതയായി ദീർഘകാലം ചികിത്സയിൽ‍‍ കഴിഞ്ഞ ശേഷം 2004 ആഗസ്റ്റ്‌ 16 നു അവർ അന്തരിച്ചു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കല്യാണപ്പുടവ വേണം കതിരുകാണാക്കിളി വയലാർ രാമവർമ്മ ജി ദേവരാജൻ
അന്‍പെഴുമെന്‍ പ്രിയതോഴികളേ ചന്ദ്രിക തുമ്പമൺ പത്മനാഭൻകുട്ടി ശങ്കരനാരായണ പണിക്കർ, ഗോപാലകൃഷ്ണ പണിക്കർ 1950
തള്ളിത്തള്ളി ഹാ വെള്ളംതള്ളി വനമാല പി കുഞ്ഞുകൃഷ്ണ മേനോൻ പി എസ് ദിവാകർ 1951
ഇരുമിഴിതന്നില്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1952
പരിചിതരായിഹ മരുമകൾ അഭയദേവ് പി എസ് ദിവാകർ 1952
തവജീവിത മരുമകൾ അഭയദേവ് പി എസ് ദിവാകർ 1952
ഓ...ഒരു ജീവിതമേ മരുമകൾ അഭയദേവ് പി എസ് ദിവാകർ 1952
ആടിപ്പാടി ആടിപ്പാടി മരുമകൾ അഭയദേവ് പി എസ് ദിവാകർ 1952
ഹാ ഹാ ജയിച്ചു പോയി ഞാൻ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ 1952
ഗ്രാമത്തിൻ ഹൃദയം ആശാദീപം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1953
മാരിവില്ലൊളി വീശി ആശാദീപം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1953
ആനന്ദരൂപൻ ആരിവനാരോ പൊൻകതിർ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1953
പാടൂ മാനസമേ പാടൂ പൊൻകതിർ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1953
കളിയാടും പൂവേ പൊൻകതിർ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1953
ഹരേ മുരാരേ ആത്മാർപ്പണം അഭയദേവ് വി ദക്ഷിണാമൂർത്തി 1956
കിഴക്കു നിന്നൊരു അവരുണരുന്നു വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1956
ഒരു കാറ്റും കാറ്റല്ല അവരുണരുന്നു വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1956
പൂവണിപ്പൊയ്കയില്‍ മന്ത്രവാദി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1956
പൂമല വിട്ടോടിയിറങ്ങിയ അച്ഛനും മകനും പി ഭാസ്ക്കരൻ വിമൽകുമാർ 1957
സന്തോഷം വേണോ ജയില്‍പ്പുള്ളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957