പി എസ് ദിവാകർ

PS Divakar

വേലുപ്പിള്ളയുടേയും ദേവകി അമ്മയുടേയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. അഭിനേതാവായും ഗായകനായും നിരവധി നാടകങ്ങളില്‍പങ്കെടുത്തു. "മേനക" എന്ന തമിഴ് ചിത്രത്തിലൂടെയാണ്‌ സിനിമാരംഗത്തേക്ക് അദ്ദേഹം കടക്കുന്നത്. ഇതിനിടയിലും സംഗീതത്തിൽ കൂടുതൽ അവഗാഹം നേടാൽ അദ്ദേഹം മറന്നില്ല, ഒപ്പം സാക്സോഫോണ്‍വായനയും പഠിച്ചു.

പിന്നണി ഗാനസാങ്കേതികരീതി മലയാളത്തില്‍ആദ്യമായി പരീക്ഷിക്കപ്പെട്ട, "നിര്‍മ്മല" എന്ന ചിത്രത്തിന്‍റ്റെ സംഗീത സംവിധാനച്ചുമതല ഇ.ഐ വാര്യരോടൊപ്പം നിര്‍വ്വഹിച്ചു. മഹാകവി ജി. ശങ്കരക്കുറുപ്പിന്‍റ്റെ കവിതകളും ഗാനങ്ങളും ഉള്‍പ്പെട്ട ചിത്രമായിരുന്നു "നിര്‍മ്മല." ടി.കെ ഗോവിന്ദ മേനോന്‍, സരോജിനി മേനോന്‍ എന്നിവരെ മലയാള സിനിമയില്‍പാടുന്ന ആദ്യ പിന്നണി ഗായകരാക്കി അവതരിപ്പിച്ചത് ഇദ്ദേഹമാണ്‌. മലയാളത്തിനു പുറമേ തമിഴ്, കന്നട, സിംഹള തുടങ്ങിയ ഭാഷകളിലും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. മലയാളത്തില്‍ഇത്തിക്കരപ്പക്കി, പ്രേമലേഖ, അച്ഛന്‍, വിശപ്പിന്‍റ്റെ വിളി തുടങ്ങി 12 ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കിയിട്ടുണ്ട്.ഭാര്യ ഓമനത്തങ്കച്ചിയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ്‌കുടുംബം.

റീ-റെക്കോഡിങ്

റീ-റെക്കോഡിങ്

തലക്കെട്ട് സംവിധാനം വര്‍ഷം
റസ്റ്റ്‌ഹൗസ് ജെ ശശികുമാർ 1969

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ദൈവമേ പാലയാ നിർമ്മല(1948) ജി ശങ്കരക്കുറുപ്പ് പി ലീല 1948
കേരളമേ ലോകാനന്ദം നിർമ്മല(1948) ജി ശങ്കരക്കുറുപ്പ് പി ലീല 1948
പച്ചരത്നത്തളികയില്‍ മെച്ചമേറും പലപൂക്കള്‍ നിർമ്മല(1948) ജി ശങ്കരക്കുറുപ്പ് പി കെ രാഘവൻ 1948
ശുഭലീല നിർമ്മല(1948) ജി ശങ്കരക്കുറുപ്പ് ടി കെ ഗോവിന്ദറാവു 1948
വാഴുക സുരുചിരം നിർമ്മല(1948) ജി ശങ്കരക്കുറുപ്പ് വിമല ബി വർമ്മ 1948
അറബിക്കടലിലെ കൊച്ചു നിർമ്മല(1948) ജി ശങ്കരക്കുറുപ്പ് ടി കെ ഗോവിന്ദറാവു 1948
ചപല ചപല ചപല മനം വനമാല പി കുഞ്ഞുകൃഷ്ണ മേനോൻ 1951
വന്നല്ലോ വസന്തകാലം വനമാല പി കുഞ്ഞുകൃഷ്ണ മേനോൻ രാധാ ജയലക്ഷ്മി 1951
തള്ളിത്തള്ളി ഹാ വെള്ളംതള്ളി വനമാല പി കുഞ്ഞുകൃഷ്ണ മേനോൻ ജിക്കി 1951
പോകല്ലേ പോകല്ലേ വനമാല പി കുഞ്ഞുകൃഷ്ണ മേനോൻ 1951
പ്രേമദാ പ്രേമദാ വനമാല പി കുഞ്ഞുകൃഷ്ണ മേനോൻ 1951
ചപല ചപല ചപല മനം വനമാല പി കുഞ്ഞുകൃഷ്ണ മേനോൻ 1951
ജഗദീശ്വരാ മരുമകൾ അഭയദേവ് കവിയൂർ രേവമ്മ 1952
തവജീവിത മരുമകൾ അഭയദേവ് ജിക്കി 1952
ഓ...ഒരു ജീവിതമേ മരുമകൾ അഭയദേവ് ജിക്കി , പ്രസാദ് റാവു 1952
കരയാതെ സോദരീ മരുമകൾ അഭയദേവ് 1952
ഉടമയിൽവാഴും മരുമകൾ അഭയദേവ് 1952
മതിമോഹനമിതു മരുമകൾ അഭയദേവ് ടി എ ലക്ഷ്മി 1952
ആടിപ്പാടി ആടിപ്പാടി മരുമകൾ അഭയദേവ് ജിക്കി 1952
മായരുതേയീ മരുമകൾ അഭയദേവ് കവിയൂർ രേവമ്മ, സെബാസ്റ്റ്യൻ ജോസഫ് 1952

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
മഹാബലി ജെ ശശികുമാർ 1983
ജംബുലിംഗം ജെ ശശികുമാർ 1982
നാഗമഠത്തു തമ്പുരാട്ടി ജെ ശശികുമാർ 1982
ചമ്പൽക്കാട് കെ ജി രാജശേഖരൻ 1982
കടൽക്കാറ്റ് പി ജി വിശ്വംഭരൻ 1980
കായംകുളം കൊച്ചുണ്ണിയുടെ മകൻ ജെ ശശികുമാർ 1976
പിക് പോക്കറ്റ് ജെ ശശികുമാർ 1976
അമൃതവാഹിനി ജെ ശശികുമാർ 1976
അജ്ഞാതവാസം എ ബി രാജ് 1973
പച്ചനോട്ടുകൾ എ ബി രാജ് 1973
ബാല്യപ്രതിജ്ഞ എ എസ് നാഗരാജൻ 1972
സംഭവാമി യുഗേ യുഗേ എ ബി രാജ് 1972
രാത്രിവണ്ടി പി വിജയന്‍ 1971
ലങ്കാദഹനം ജെ ശശികുമാർ 1971
എറണാകുളം ജംഗ്‌ഷൻ പി വിജയന്‍ 1971
ക്രോസ്സ് ബെൽറ്റ് ക്രോസ്ബെൽറ്റ് മണി 1970
രക്തപുഷ്പം ജെ ശശികുമാർ 1970
ബല്ലാത്ത പഹയൻ ടി എസ് മുത്തയ്യ 1969
രഹസ്യം ജെ ശശികുമാർ 1969
ലൗ ഇൻ കേരള ജെ ശശികുമാർ 1968
Submitted 16 years 11 months ago by Baiju T.