അറബിക്കടലിലെ കൊച്ചു

അറബിക്കടലിലെ കൊച്ചു രാസിയെപ്പോലെ
നിറയും പുകളെഴും കൊച്ചിയുല്ലസിക്കും
കായലിന്‍ പരപ്പതാ ചലിപ്പൂ പിന്‍പേ

രാജഖിന്യമാമാനീലാഭ നീരാളാംബരം പോലെ
ചിന്നിയ നിജസ്ഥാന മുദ്രകള്‍ പോലങ്ങിങ്ങു
നിന്നിടും തുരുത്തുകള്‍ കണ്ണിനും മുന്നിലെത്തും

ഖിന്നനാം രത്നാകരം
ഗോപുരം കാക്കുമ്പോളും
ചാലവേ സദാ നില്പൂ ശത്രു ഭീകരാകാരന്‍
നീരധിവിഴുങ്ങിയ ദിവ്യമാം പുരാതന ദ്വാരകാപുരം
വീണ്ടും വീണ്ടെടുത്തതുപോലെ

പാശ്ചാത്യശില്‍പ്പത്തിന്റെ അഭിമാനമായി വന്നേ
പാലിക്കും വെല്ലിങ്ടണ്‍ ദ്വീപിവിടെ തിളങ്ങും
ചാലവേ വാണിജ്യശ്രീതന്‍ ലീലാമരാളങ്ങള്‍
പോലവേ പലജനമാനം വിഹരിപ്പൂ

രാവില്‍..
വൈദ്യുത ദ്വീപപാളിതന്‍ പ്രകാശംകൊണ്ട്
ഊഴിയില്‍ നിന്നുരലുപോല്‍
കായലില്‍ കൊഴിയുന്നൂ
പാരിടം ചുറ്റിപ്പോന്ന യാത്രക്കാരന്റെ ഹൃത്തില്‍
മേദിനിയിങ്കലുണ്ടോ പുരമെങ്ങാനും വേറെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
arabikkadalile kochu

Additional Info

Year:
1948
Lyrics Genre:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ശുഭലീല ടി കെ ഗോവിന്ദറാവു
പാടുക പൂങ്കുയിലേ ടി കെ ഗോവിന്ദറാവു, പി ലീല
നീരിലെ കുമിളപോലെ ജീവിതം ടി കെ ഗോവിന്ദറാവു
ഇവളോ നിര്‍മ്മല ടി കെ ഗോവിന്ദറാവു
കരുണാകര സരോജിനി മേനോൻ, വിമല ബി വർമ്മ
ദൈവമേ പാലയാ പി ലീല
പച്ചരത്നത്തളികയില്‍ മെച്ചമേറും പലപൂക്കള്‍ പി കെ രാഘവൻ
ഏട്ടന്‍ വരുന്ന ദിനമേ വിമല ബി വർമ്മ
വാഴുക സുരുചിരം വിമല ബി വർമ്മ
കേരളമേ ലോകാനന്ദം പി ലീല
Submitted 12 years 3 months ago by Neeli.