പറന്നു പറന്നു പറന്നു
Music:
Lyricist:
Singer:
Raaga:
Film/album:
പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ
കൂടൊന്നു കൂട്ടി ഞാനൊരു
പൂമരക്കൊമ്പിൽ ആ..
പൂമരക്കൊമ്പിൽ ആ..
പൂമരക്കൊമ്പിൽ...
(പറന്നു...)
കിലുകിലുങ്ങനെ രാക്കിളികൾ
വള കിലുക്കിയ കാലം (3)
കൊലു കൊലുങ്ങനെ കാട്ടുപൂക്കൾ (2)
ചിരിയൊതുക്കിയ കാലം
(പറന്നു...)
ജാലകങ്ങൾ നീ തുറന്നു
ഞാൻ അതിന്റെ കീഴിൽ നിന്നു (4)
പാട്ടുപാടി നീ എനിക്കൊരു (2)
കൂട്ടുകാരിയായ്
കൂട്ടുകാരിയായി.....
(പറന്നു...)
മാല കോർത്ത് ഞാൻ നിനക്കൊരു
മന്ത്രകോടി വാങ്ങി വെച്ചു (3)
പന്തലിട്ടു കാത്തിരുന്നു(2)
ചന്ദനക്കുറി പൂശി
(പറന്നു...)
കണ്ടില്ല നിന്നെ മാത്രം (2)
കാത്തിരുന്നു നിന്നെ മാത്രം (കണ്ടില്ല..)
പൊൻ കിനാക്കൾ പൂത്ത കാലം (3)
പോവതെങ്ങു നീ
പോവതെങ്ങു നീ
(പറന്നു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (2 votes)
Parannu parannu parannu chellan
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| പൂവനങ്ങൾക്കറിയാമോ | പി ലീല |
Submitted 16 years 6 months ago by ജിജാ സുബ്രഹ്മണ്യൻ.