പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ

പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ (2)
പേരില്ലാ രാജകുമാരിയാണു ഞാൻ
പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ

കിനാവിന്റെ വീട്ടുകാരി
നിലാവിന്റെ കൂട്ടുകാരി
കിരീടമില്ലാ രാജകുമാരിയാണു ഞാൻ (2)
(പ്രേമത്തിൻ....)

സംഗീതം പാടിയെന്റെ -
സാമ്രാജ്യം നേടി ഞാൻ
തങ്കത്തിൻ ചിലങ്ക കെട്ടി
ചെങ്കോലു ചൂടി ഞാൻ (2)
(പ്രേമത്തിൻ....)

കൈവിരലാൽ മുദ്രകൾ കാട്ടി
കഥ പറയും റാണി ഞാൻ (2)
കണ്മുനയാൽ കവിതകള്‍ എഴുതും
കലാകാരിയാണു ഞാൻ (2)

പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ
പേരില്ലാ രാജകുമാരിയാണു ഞാൻ
പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Premathin naattukaryanu njan

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മാടത്തിൻ മക്കളേ വന്നാട്ടേ കെ എസ് ജോർജ്, പി ലീല, കോറസ്
ആശ തൻ പൂന്തേൻ ജമുനാ റാണി
ഒരു കൈയൊരു കൈയൊരു കൈയ്യ് കെ എസ് ജോർജ്, കോറസ്
നിൽക്കടാ നിൽക്കടാ മർക്കടാ കെ എസ് ജോർജ്, മെഹ്ബൂബ്
പണ്ടു പണ്ട് നമ്മുടെ പേരു ശങ്കരച്ചാര് മെഹ്ബൂബ്
മുരളീമോഹനാ കൃഷ്ണാ പി ലീല, കവിയൂർ രേവമ്മ
താമരത്തുമ്പീ വാ വാ കെ പി ഉദയഭാനു, പി ലീല
അംബരത്തില്‍ ചുറ്റാനും പി ലീല
നേരം പോയ് തൈയ് തണ്ണി നേരേ പോ കെ എസ് ജോർജ്, കോറസ്
Submitted 16 years 10 months ago by ജിജാ സുബ്രഹ്മണ്യൻ.