ഒരു കൈയൊരു കൈയൊരു കൈയ്യ്

ഒരു കൈ ഒരു കൈ ഒരു കൈയ്യ്
ഒരായിരം കൈ ചേരട്ടേ...
ഒരായിരം കൈ പോരല്ലളിയാ
ഒരു ലക്ഷം കൈ ചേരട്ടേ...

ഒത്തു പിടിച്ചാട്ടേ.. മലയുടെ മത്തു തകര്‍ത്താട്ടേ... ഓഓഓ..
തിത്തിതാ തകതൈ ഏലം. . .

കോട മൂടും മലയുടെ നേരെ
പട വെട്ടിയ വീരന്മാരേ... വീരന്മാരേ..
അലറിപ്പായും പുഴയുടെ വായില്‍ അണ കെട്ടിയ കൂട്ടക്കാരേ...
അണ കെട്ടിയ കൂട്ടക്കാരേ...
ഓഹോഹോ... ഓഹോഹോ...

കൊണ്ടു പിടിച്ചാട്ടേ.. വലിയവര്‍ കണ്ടു പഠിച്ചോട്ടേ... ഓഹോഹോ...
തിത്തിതാ തകതൈ ഏലം...

ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
മുന്നോട്ടങ്ങനെ മുന്നോട്ട്...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
പിന്നോട്ടില്ല പിന്നോട്ട്...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
വലിയൊരു പേമഴ വരണല്ലോ...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
വാനില്‍ വെള്ളിടി കേട്ടല്ലോ...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
മിന്നല് മിന്നണ കണ്ടില്ലേ...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
കാറ്റലറുന്നത് കേട്ടില്ലേ...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Oru kai oru kai

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മാടത്തിൻ മക്കളേ വന്നാട്ടേ കെ എസ് ജോർജ്, പി ലീല, കോറസ്
ആശ തൻ പൂന്തേൻ ജമുനാ റാണി
നിൽക്കടാ നിൽക്കടാ മർക്കടാ കെ എസ് ജോർജ്, മെഹ്ബൂബ്
പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ പി സുശീല
പണ്ടു പണ്ട് നമ്മുടെ പേരു ശങ്കരച്ചാര് മെഹ്ബൂബ്
മുരളീമോഹനാ കൃഷ്ണാ പി ലീല, കവിയൂർ രേവമ്മ
താമരത്തുമ്പീ വാ വാ കെ പി ഉദയഭാനു, പി ലീല
അംബരത്തില്‍ ചുറ്റാനും പി ലീല
നേരം പോയ് തൈയ് തണ്ണി നേരേ പോ കെ എസ് ജോർജ്, കോറസ്
Submitted 16 years 10 months ago by ജിജാ സുബ്രഹ്മണ്യൻ.