തൊട്ടാൽ മൂക്കിന്നു ശുണ്ഠി നീ

തൊട്ടാൽ മൂക്കിനു ശുണ്ഠി നീ മുട്ടാപ്പോക്കുള്ള മണ്ടീ
തണ്ടൊടിഞ്ഞൊരു താമര പോൽ കണ്ടാലെന്തിനു വാട്ടം
കണ്ടു മുട്ടും നേരമെന്തിനു വീട്ടിലേക്കൊരോട്ടം

(തൊട്ടാൽ...)

കണ്ണുകൾക്കെൻ കോലമൊട്ടും ഇഷ്ടമില്ലെന്നാകിൽ
കവിളിലെങ്ങനെ മഴവില്ലിൻ നിഴലാട്ടം വന്നൂ
കരളിലൊരു പൂങ്കിനാവു കിക്കിളീ കൂട്ടുന്നുണ്ടോ

(തൊട്ടാൽ...)

വായിൽ നിന്നൊരു വാക്കു വീണാൽ വൈരമിങ്ങ് വീഴുമോ
ഭൂമിയാകെ പാതാളത്തിൽ തലകുത്തിത്താഴുമോ
വാക്കു വേണ്ട വാക്കു വേണ്ട നോക്കൂ പോരും പൊന്നേ

(തൊട്ടാൽ...)

പണ്ടു പണ്ടേ കൂട്ടിനായിപ്പാറി വന്ന തത്തേ
പണ്ടു ചൊല്ലിയ രാജാവിന്റെ കഥകളോർമ്മയുണ്ടോ
പച്ചമരപ്പൂന്തണലിലെ പാട്ടുമോർമ്മയുണ്ടോ

(തൊട്ടാൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Thottaal mookkinnu

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മധുവിധുവിൻ രാത്രി വന്നു ജിക്കി
മാനത്തുള്ളൊരു മുത്തശ്ശിയിന്നലെ ജിക്കി
ഇനിയുറങ്ങൂ നീലക്കുയിലുകളേ ജിക്കി
താമരക്കണ്ണാലാരെ തേടണ ജിക്കി , കോറസ്
കഥ പറയാമോ കാറ്റേ എ എം രാജ, ജിക്കി
ചന്ദനചർച്ചിത നീലകളേബര എൽ പി ആർ വർമ്മ
പ്രാണവല്ലഭമാരേ എൽ പി ആർ വർമ്മ, ത്രിപുര സുന്ദരി, ശാന്ത
മാരൻ വരുന്നെന്ന് പി ലീല, എസ് ജാനകി
Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.