മൈ ബോസ്

Released
My Boss (Malayalam Movie)
കഥാസന്ദർഭം:

മുംബൈയിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ ഭ്രമക്കാരനായ മനു വർമ്മ(ദിലീപ്)യുടേയും അയാളുടെ ബോസിന്റെ(മംമത)യും ഈഗോ പ്രശ്നങ്ങളുടെ കഥയാണ് കോമഡി രൂപത്തിൽ മൈ ബോസ് പറയുന്നത്.

തിരക്കഥ:
സംഭാഷണം:
സംവിധാനം:
സർട്ടിഫിക്കറ്റ്:
U
Runtime:
150മിനിട്ടുകൾ
റിലീസ് തിയ്യതി:
Saturday, 10 November, 2012
വെബ്സൈറ്റ്:
http://www.mybossthemovie.com/
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
എറണാകുളം ബോൾഗാട്ടി പാലസ്, ചേർത്തല, കൊച്ചി

Actors & Characters

Cast:
ActorsCharacter
മനു വർമ്മ
ബോസ് പ്രിയ എസ് നായർ
പ്രഭാകര വർമ്മ (മനുവർമ്മയുടെ അച്ഛൻ)
ലക്ഷ്മി (മനുവർമ്മയുടെ അമ്മ)
മനുവർമ്മയുടെ മുത്തശ്ശി
അലി
കമ്പനി സി ഇ ഓ
ടോം ജോർജ്ജ് (എഫ് ആർ ആർ ഓഫീസർ)
മാത്യു
ചായക്കടക്കാരൻ
ഓട്ടോറിക്ഷാ ഡ്രൈവർ
മേരിച്ചേച്ചി
രാഹുൽ (മനുവിന്റെ പെങ്ങളുടെ മകൻ)
സ്നേഹ
പ്രിയയുടെ അമ്മ
മാത്യൂസ്
റൗഡി വാസു

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ദ് പ്രൊപ്പോസൽ എന്ന ഹോളിവുഡ് ചിത്രത്തിന്റെ കഥാതന്തു
കഥാസംഗ്രഹം:

എഞ്ചിനീയറിങ്ങിനു ശേഷം നീണ്ട എട്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് മനുവർമ്മ (ദിലീപ്) ഒരു ജോലിക്ക് കയറുന്നത്. ആദ്യത്തെ നിയമനം കിട്ടുന്നത് മുംബൈയിലെ ഒരു സ്വകാര്യ ഐടി കമ്പനിയിലെ സി എം ഓ യുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയി. കമ്പനിയിൽ ചേർന്നു കഴിഞ്ഞപ്പോഴാണ് മനു മനസ്സിലാക്കുന്നത് തന്റെ ബോസ്സായ സി എം ഓ പ്രിയ എസ് നായർ കർക്കശക്കാരിയും പെട്ടെന്ന് ദ്വേഷ്യം വരുന്ന വ്യക്തിയുമാണെന്ന്. അവരുടേ കീഴിൽ അസിസ്റ്റന്റ് ആകുന്ന ആരും ഒരു മാസം പോലും തികച്ചു നിൽക്കാറില്ലെന്ന്. കമ്പനിയിലെ മറ്റു സ്റ്റാഫുകൾക്ക് അവരെ വെറുപ്പും പേടിയുമായിരുന്നു. പക്ഷെ മനുവർമ്മക്ക് ഒരു ജോലി അത്യാവശ്യമായതുകൊണ്ടും നാട്ടിൽ പോകാൻ താല്പര്യമില്ലാത്തതുകൊണ്ടും ബോസ്സിന്റെ ചീത്തവിളികൾ സഹിച്ചു കൊണ്ട് അവിടെ പിടിച്ചു നിൽക്കുന്നു.

കമ്പനിയിലെ ഓഫീസ് സ്റ്റാഫായ അലിയാർ (കലാഭവൻ ഷാജോൺ) മനുവർമ്മയുടെ അടുത്ത സുഹൃത്താകുന്നു. കമ്പനിയെക്കുറിച്ചുള്ള പല കാര്യങ്ങളും അലിയാണ് മനുവർമ്മയോട് പറഞ്ഞത്. ബോസ് പ്രിയ എസ് നായർ മലയാളിയും സ്ക്കൂൾ ലെവൽ വരെ വളർന്നതും പഠിച്ചതുമെല്ലാം കേരളത്തിലാണേന്നും പിന്നീട് ഓസ്ട്രേലിയയിലേക്ക് പോയതും അവിടെ വളർന്നതും പൌരത്വം നേടിയതും ഇന്ത്യയിലേക്ക് ജോലി സംബന്ധമായി വന്നതുമാണെന്നും മറ്റും മനു അറിയുന്നു. കമ്പനിയിൽ പ്രിയ എസ് നായരോട് മത്സരിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനുണ്ട്, ഓപ്പറേഷൻ വിങ്ങിലെ മാത്യു(ആനന്ദ്) പലപ്പോഴും പ്രിയയുടെ വിദേശ ജോലി കോണ്ട്രാക്റ്റുകൾക്ക് തുരങ്കം വെയ്ക്കുന്നത് ഈ മാത്യുവാണ്. കമ്പനിയൂടെ അടുത്ത സി ഇ ഓ പോസ്റ്റിലേക്ക് മാത്യുവിനു ആഗ്രഹമുണ്ട്, പക്ഷെ കമ്പനിയുടെ താല്പര്യം പ്രിയയാണ്. അതാണ് മാത്യുവിനെ പ്രിയയുടെ ശത്രുവാക്കുന്നതും.

കുട്ടനാട്ടിൽ ജനിച്ചു വളർന്ന മനു പക്ഷെ യൂറോപ്പിൽ ജീവിക്കണം എന്നു ആഗ്രഹമുള്ള ചെറുപ്പക്കാരനാണ്. പടിഞ്ഞാറൻ സംസ്കാരത്തെ ഇഷ്ടപ്പെടുന്ന മനുവിനു ജോലിസംബന്ധമായി യൂറോപ്പിലോ മറ്റോ പോകണമെന്നും അവിടത്തെ രീതികളുമായി ജീവിക്കണമെന്നുമാണ് ആഗ്രഹം. പക്ഷെ ഓഫീസിലെ ജോലിയും ബോസ്സിന്റെ ചീത്തവിളികളും മനുവിനെ വല്ലാതെ ക്ഷീണിതനാക്കുന്നുണ്ട്.

ഒരിക്കൽ ഒരു അമേരിക്കൻ കമ്പനിക്കുള്ള ക്വൊട്ടേഷൻ ബോസ്സിനു വേണ്ടി മെയിൽ ചെയ്തത് മനുവർമ്മയാണ്. അടുത്ത ദിവസം ആ ബിസിനസ്സ് ഒകെ ആയി എന്ന് ബോസ്സ് മനുവിനോട് പറയുന്നതിനോടൊപ്പം മനുവിനെ ജോലിയിൽ നിന്നും ഡിസ് മിസ് ചെയ്തതായും അറിയിക്കുന്നു. അപ്രതീക്ഷിതമായി അതു കേട്ട മനുവർമ്മ പ്രതികരിക്കുന്നു. കൃത്യമായി കാരണമില്ലാതെ തന്നെ പിരിച്ചു വിടാൻ പാടില്ലെന്നും തനിക്ക് കാരണമറിയണമെന്നും മനു പറയുന്നു. അതിനൊന്നും മറുപടി കൊടുക്കാതെ ബോസ്സ് മനുവിനോട് തട്ടിക്കയറുന്നു. നിരാശനായി കമ്പനി വിട്ടിറങ്ങിയ മനുവിനെ അലിയാരും മറ്റൊരു സഹപ്രവർത്തകയും സഹായിക്കുന്നു. മനുവിന്റെ മെയിലിൽ നിന്നും മറ്റൊരു മെയിൽ ആരോ അയച്ചിട്ടുണ്ടെന്നും അതാരാണെന്നും അവർ കണ്ടു പിടിക്കുന്നു. മനു ഇതിൽ നിരപരാധിയാണെന്നു മനസ്സിലായതുകൊണ്ട് മനുവിനു ജോലി തിരികെ ലഭിക്കുന്നു. എങ്കിലും ബോസ്സിനു മനുവിനോടുള്ള പെരുമാറ്റത്തിലൊന്നും മാറ്റമുണ്ടാകുന്നില്ല.

അതിനിടയിൽ പ്രിയയുടെ വിസാ കാലാവധി തീരുകയാണെന്നും അത് കണ്ടിന്യൂ ചെയ്യണമെങ്കിൽ ചില നിയമ തടസ്സങ്ങളുണ്ടെന്നും കമ്പനി സി ഇ ഓ അറിയിക്കുന്നു. അതല്ലെങ്കിൽ ഓസ്ട്രേലിയയിൽ പോയി രണ്ടാമതും അപ്ലൈ ചെയ്യണമെന്നും അതിനു എത്ര വേണമെങ്കിലും താമസം നേരിടാമെന്നും പ്രിയയെ അറിയിക്കുന്നു. പ്രിയ അതോടെ ആശയക്കുഴപ്പത്തിലാകുയാണ്. ഓസ്ട്രേലിയൻ പൌരത്വമുള്ള തനിക്ക് ഇന്ത്യയിൽ തുടരണമെങ്കിൽ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് മനസ്സിലാക്കിയ പ്രിയയുടേ മനസ്സിൽ പെട്ടെന്ന് ഒരു ആശയം ഉണ്ടാകുന്നു. ഇവിടുത്തെ ഒരാളെ താൽക്കാലികമായി വിവാഹം കഴിച്ച് ഇവിടെ തുടരുക കുറച്ചു മാസങ്ങൾക്ക് ശേഷം ഡിവോഴ്സ് ചെയ്യുക. അതിനവർ കണ്ടെത്തുന്നത് മനുവർമ്മയെയാണ്. തനിക്ക് ജോലിയും വരുമാനവും ആവശ്യമുള്ളതുകൊണ്ടും ബോസിന്റെ ഈ തീരുമാനം ഗത്യന്തരമില്ലാതെ മനുവർമ്മ അനുസരിക്കുന്നു. ഇതുമൂലം തന്റെ സി ഗ്രേഡ് പദവി ബി ഗ്രേഡ് ആകുമെന്നും തനിക്ക് പ്രൊമോഷനോ മറ്റു ആനുകൂല്യങ്ങളോ കിട്ടുമെന്നും മനു സ്വപ്നം കാണുന്നു.

ഈ കല്യാണനാടകത്തിനു വേണ്ടി മനു സമ്മതിക്കുന്നതോടെ കാര്യങ്ങൾ മറ്റൊരു വഴിക്കാവുകയാണ്. പിന്നീട് തന്റേടിയും കർക്കശക്കാരിയുമായ പ്രിയയുടെ നിയന്ത്രണത്തിൽ നിന്നും കഥ മനുവിന്റെ നിയന്ത്രണത്തിലേക്കാവുകയാണ്.
തുടർന്ന് രസകരമായ മുഹൂർത്തങ്ങൾ

Audio & Recording

സൗണ്ട് എഫക്റ്റ്സ്:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):

ചമയം

ഹെയർസ്റ്റൈലിസ്റ്റ്:
വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ക്യാമറ യൂണിറ്റ്:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
കാസറ്റ്സ് & സീഡീസ്:
ഓർക്കെസ്ട്ര:
കീബോർഡ് പ്രോഗ്രാമർ
കീബോർഡ് പ്രോഗ്രാമർ
കീബോർഡ് പ്രോഗ്രാമർ
കീബോർഡ് പ്രോഗ്രാമർ
ബാസ് ഗിറ്റാർസ്
സാക്സോഫോൺ
മെലോഡിക്ക

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ഗ്രാഫിക്സ്:
ഇഫക്റ്റ്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസോസിയേറ്റ് കലാസംവിധാനം:
സ്പോട്ട് എഡിറ്റിങ്:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:
ഫോക്കസ് പുള്ളേസ്:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല (D)

ദർബാരികാനഡ
ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ പി ജയചന്ദ്രൻ, മഞ്ജരി
2

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല (M)

ദർബാരികാനഡ
ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ പി ജയചന്ദ്രൻ
3

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല (F)

ദർബാരികാനഡ
ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ മഞ്ജരി
4

കുട്ടനാടൻ പുഞ്ചനീളെ

സന്തോഷ് വർമ്മ സെജോ ജോൺ രാഹുൽ നമ്പ്യാർ, റിമി ടോമി
5

സൂര്യനെ കൈതൊടാൻ

സന്തോഷ് വർമ്മ സെജോ ജോൺ കാർത്തിക്
6

ഉണരെടീ നീ

സന്തോഷ് വർമ്മ സെജോ ജോൺ സെജോ ജോൺ
7

ഫ്രീഡം ക സോനായ

സന്തോഷ് വർമ്മ സെജോ ജോൺ നേഹ വേണുഗോപാൽ, നവ്‌രാജ് ഹൻസ്, സെജോ ജോൺ
Submitted 13 years 7 months ago by nanz.
Contribution Collection:
ContributorsContribution
പോസ്റ്ററുകൾ, പ്ലോട്ട്, സിനോപ്സിസ് മറ്റു വിവരങ്ങളും ചേർത്തു.