ആനന്ദ്

Anand

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. വി എസ് ഭാരതിയുടെയും രാജലക്ഷ്മിയുടെയും മകനായി ഹൈദരാബാദിൽ ജനിച്ചു. 1987-ൽ വനകനവുകൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആനന്ദ് അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. സത്യ, പൂന്തോട്ട കാവൽക്കാരൻ, അപൂർവ്വ സഹോദരങ്ങൾ, തിരുട തിരുട... എന്നിങ്ങനെ നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ചു. 2005-ൽ തൊമ്മനും മക്കളും എന്ന സിനിമയിലൂടെയാണ് ആനന്ദ് മലയാളത്തിലെത്തുന്നത്. തുടർന്ന് ടൈഗർ, ഉദയനാണ് താരം, മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, അലിഭായ്, കൃസ്ത്യൻ ബ്രദേഴ്സ്... എന്നിവയടക്കം ഇരുപത്തിയഞ്ചിലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മലയാളവും തമിഴും കൂടാതെ നിരവധി തെലുങ്കു സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ കൂടാതെ മലയാളത്തിലും,തമിഴിലുമായി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആനന്ദ് മലയാളത്തിൽ ഒരു ഹ്രസ്വ ചിത്രം കാശ് പണം തുട്ട് മണി മണി സംവിധാനം ചെയ്തു. അഭിനയം കൂടാതെ ആനന്ദ് തിരുവനന്തപുരത്ത് Zenzerro എന്ന പേരിൽ ഒരു റെസ്റ്റോറന്റ് നടത്തുന്നുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തൊമ്മനും മക്കളും ഷാഫി 2005
ഉദയനാണ് താരം മധുമതിയുടെ സഹോദരൻ റോഷൻ ആൻഡ്ര്യൂസ് 2005
ദി ടൈഗർ സുദേവ് സച്ചിദാനന്ദ് ഐ പി എസ് / മുസാഫിർ ഷാജി കൈലാസ് 2005
ചാക്കോ രണ്ടാമൻ സുനിൽ കാര്യാട്ടുകര 2006
ഒരുവൻ വിനു ആനന്ദ് 2006
വർഗ്ഗം ഷെറീഫ് എം പത്മകുമാർ 2006
യെസ് യുവർ ഓണർ ഡി എഫ് ഒ ശരത് ഷെട്ടി വി എം വിനു 2006
ജൂലൈ 4 വിൻസന്റ് ജോഷി 2007
അലിഭായ് ഷാജി കൈലാസ് 2007
പായും പുലി രവിശങ്കർ മോഹൻ കുപ്ലേരി 2007
ഇൻസ്പെക്ടർ ഗരുഡ് ജോണി ആന്റണി 2007
ആണ്ടവൻ സദാശിവൻ അക്കു അക്ബർ 2008
മേരിക്കുണ്ടൊരു കുഞ്ഞാട് ജോണിക്കുട്ടി ഷാഫി 2010
ക്രിസ്ത്യൻ ബ്രദേഴ്സ് ജോഷി 2011
അർജ്ജുനൻ സാക്ഷി രാജൻ തോമസ് രഞ്ജിത്ത് ശങ്കർ 2011
മൈ ബോസ് മാത്യൂസ് ജീത്തു ജോസഫ് 2012
മൈ ബോസ് മാത്യു ജീത്തു ജോസഫ് 2012
കുഞ്ഞളിയൻ സുരേഷ് വർമ്മ സജി സുരേന്ദ്രൻ 2012
ക്രൊക്കഡയിൽ ലവ് സ്റ്റോറി ഡി എഫ് ഓ അനൂപ് രമേഷ് 2013
കരീബിയൻസ് ശിവ സുബ്രമണ്യം ഇർഷാദ് 2013