സായികുമാർ

Saikumar

മലയാള ചലച്ചിത്ര നടൻ. 1963 മെയ് 19 -ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. പ്രശസ്ത ചലച്ചിത്ര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെയും,വിജയലക്ഷ്മിയമ്മയുടെയും മകനായിട്ടായിരുന്നു സായികുമാർ ജനിച്ചത്. 1977-ൽ വിടരുന്നമൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു സായികുമാർ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് കഥയറിയാതെ, ഇതും ഒരു ജീവിതം എന്നീ സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ച സായികുമാറിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത് !989 -ൽ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിൽ നായകനായി അഭിനയിച്ചതോടെയാണ്. വൻ വിജയമായ റാംജിറാവു സ്പീക്കിംഗ് സായ്കുമാറിനെ തിരക്കുള്ള നടനാക്കിമാറ്റി.

തുടർന്ന് കുറച്ചു സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. ലോ ബജറ്റ് കോമഡി സിനിമകളായിരുന്നു അവയെല്ലാം എന്നതുകൊണ്ട് സായികുമാറിന് നായകനായി കുടുതൽ സിനിമകളിൽ നിലനിൽക്കാൻ കഴിഞ്ഞില്ല. താമസിയാതെ അദ്ദേഹം കാരക്ടർ റോളൂകളിലേയ്ക്കും വില്ലൻ വേഷങ്ങളിലേയ്ക്കും മാറി. 1996-ൽ ഹിറ്റ്ലർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി അഭിനയിച്ചതോടെയാണ് സായികുമാർ വില്ലൻ വേഷങ്ങളിൽ ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് ധാരാളം സിനിമകളിൽ അദ്ദേഹം വില്ലനായി അഭിനയിച്ചു. ദിലീപ് നായകനായ കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ ക്രൂരനായ ഗൂണ്ടയുടെ വേഷത്തിൽ അഭിനയിച്ച് സായികുമാർ പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു. സേതുരാമയ്യർ സി ബി ഐ എന്ന ചിത്രത്തിൽ ശബ്ദക്രമീകരണംകൊണ്ടും, ശാരീരികചലനങ്ങൾകൊണ്ടും അനശ്വരനടൻ സുകുമാരനെ സായികുമാർ പുന:സൃഷ്ടിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. രാജമാണിക്യം സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ച് കാരക്ടർ റോളുകൾ അഭിനയിക്കുവാനുള്ള കഴിവ് അദ്ദേഹം തെളിയിച്ചു. മുന്നൂറോളം സിനിമകളിൽ സായ്കുമാർ അഭിനയിച്ചിട്ടുണ്ട്.

2007-ൽ ആനന്ദഭൈരവി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് സായ്കുമാറിന് ലഭിച്ചു.

സായ്കുമാറിന്റെ ആദ്യഭാര്യ പ്രസന്നകുമാരി. ഒരു മകൾ വൈഷ്ണവി. ആ ബന്ധം പിരിഞ്ഞതിനുശേഷം സായ്കുമാർ ചലച്ചിത്ര നടി ബിന്ദുപണിക്കരെ വിവാഹം ചെയ്തു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വിടരുന്ന മൊട്ടുകൾ പി സുബ്രഹ്മണ്യം 1977
കഥയറിയാതെ ഷാജി മോഹൻ 1981
ഇതും ഒരു ജീവിതം കുട്ടൻ വെളിയം ചന്ദ്രൻ 1982
റാംജി റാവ് സ്പീക്കിംഗ് ബാലകൃഷ്ണൻ സിദ്ദിഖ്, ലാൽ 1989
നാഗപഞ്ചമി 1989
അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു ചാണ്ടിക്കുഞ്ഞ് ജഗതി ശ്രീകുമാർ 1989
കുറുപ്പിന്റെ കണക്കുപുസ്തകം ബാലചന്ദ്ര മേനോൻ 1990
സൺ‌ഡേ 7 പി എം വില്യംസ് ഷാജി കൈലാസ് 1990
മെയ് ദിനം എ പി സത്യൻ 1990
തൂവൽ‌സ്പർശം വിനോദ് കമൽ 1990
ഒളിയമ്പുകൾ തമ്പി മാത്യൂസ് ഐ പി എസ് ടി ഹരിഹരൻ 1990
രാജവാഴ്ച ജെ ശശികുമാർ 1990
പുറപ്പാട് ശിവൻ ജേസി 1990
ഈ കണ്ണി കൂടി സി ഐ രവീന്ദ്രൻ കെ ജി ജോർജ്ജ് 1990
ഒരുക്കം ഫ്രെഡി ആൻഡ്രൂസ് കെ മധു 1990
ഇൻ ഹരിഹർ നഗർ ആണ്ട്രൂസ് സിദ്ദിഖ്, ലാൽ 1990
അനന്തവൃത്താന്തം അനന്തു പി അനിൽ 1990
സാന്ദ്രം ഉണ്ണി അശോകൻ, താഹ 1990
കാക്കത്തൊള്ളായിരം വി ആർ ഗോപാലകൃഷ്ണൻ 1991
കിലുക്കാംപെട്ടി ഷാജി കൈലാസ് 1991

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
സ്റ്റോപ്പ് വയലൻസ് എ കെ സാജന്‍ 2002

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഗോൾഡ് അൽഫോൻസ് പുത്രൻ 2022
മാടമ്പി ബി ഉണ്ണികൃഷ്ണൻ 2008

ശബ്ദം കൊടുത്ത ചിത്രങ്ങൾ