സെജോ ജോൺ

Sejo John
Date of Birth:
തിങ്കൾ, 9 May, 1983
സിജോ ജോൺ
എഴുതിയ ഗാനങ്ങൾ: 2
സംഗീതം നല്കിയ ഗാനങ്ങൾ: 25
ആലപിച്ച ഗാനങ്ങൾ: 5

തൃശ്ശൂർ ജില്ലയിലെ ആതിരപ്പള്ളിയാണ് സെജോ ജോണിന്റെ ജന്മദേശം. കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം സിനിമാരംഗത്ത് എത്തുന്നതിന് മുൻപ് കുറച്ചുകാലം ദുബായിൽ സംഗീതാദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. 'വേ ടു ക്രോസ്', 'ക്രിയേറ്റർ', 'കർത്താവ്' തുടങ്ങി നിരവധി ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയുമാണ് അദ്ദേഹം തന്റെ സംഗീത ജീവിതത്തിന് തുടക്കം കുറിച്ചത്.

ആൽബങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെയാണ് സെജോ ജോണിന് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിച്ചത്. സംവിധായകൻ ജിത്തു ജോസഫ് ആണ് സെജോ ജോണിനെ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് 2010 -ൽ പുറത്തിറങ്ങിയ മമ്മി & മി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി സെജോ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2012 -ൽ വീണ്ടും ജിത്തു ജോസഫിനൊപ്പം മൈ ബോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനായി സംഗീതമൊരുക്കി. തുടർന്ന് പത്തോളം സിനിമകൾക്ക് അദ്ദേഹം സംഗീതം നിർവ്വഹിച്ചു. രണ്ട് സിനിമകൾക്ക് ഗാന രചന നിർവ്വഹിച്ച സെജോ അഞ്ച് സിനിമകൾക്ക് വേണ്ടി പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. മൈബോസ് ഉൾപ്പെടെ അഞ്ച് സിനിമകളിൽ ഗാനങ്ങൾ ആലപിച്ചുകൊണ്ട് പിന്നണി ഗാനരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു. കീബോർഡ്, വീണ, ഹാർമോണിയം, ഗിറ്റാർ തുടങ്ങിയ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും അദ്ദേഹം വിദഗ്ധനാണ്.

സെജോ ജോൺ - Facebook

ഗാനരചന

സെജോ ജോൺ എഴുതിയ ഗാനങ്ങൾ

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
വെണ്മുകിലിൻ കമ്പിളി മമ്മി & മി വയലാർ ശരത്ചന്ദ്രവർമ്മ കെ എസ് ചിത്ര 2010
വെണ്മുകിലിൻ കമ്പിളി മാറും മമ്മി & മി വയലാർ ശരത്ചന്ദ്രവർമ്മ രാഹുൽ നമ്പ്യാർ 2010
മാലാഖ പോലെ മകളേ മമ്മി & മി വയലാർ ശരത്ചന്ദ്രവർമ്മ കെ എസ് ചിത്ര 2010
സൂപ്പർ മോം മമ്മി & മി ഷെൽട്ടൺ പിൻഹിറൊ സയനോര ഫിലിപ്പ് 2010
ആരുമേ കാണാതെ മമ്മി & മി വയലാർ ശരത്ചന്ദ്രവർമ്മ കാർത്തിക് 2010
മൈക്കൽ ജാക്സൺ മമ്മി & മി ഷെൽട്ടൺ പിൻഹിറൊ ബെന്നി ദയാൽ, സയനോര ഫിലിപ്പ് 2010
കുട്ടനാടൻ പുഞ്ചനീളെ മൈ ബോസ് സന്തോഷ് വർമ്മ രാഹുൽ നമ്പ്യാർ, റിമി ടോമി 2012
സൂര്യനെ കൈതൊടാൻ മൈ ബോസ് സന്തോഷ് വർമ്മ കാർത്തിക് 2012
ഉണരെടീ നീ മൈ ബോസ് സന്തോഷ് വർമ്മ സെജോ ജോൺ 2012
ഫ്രീഡം ക സോനായ മൈ ബോസ് സന്തോഷ് വർമ്മ നേഹ വേണുഗോപാൽ, നവ്‌രാജ് ഹൻസ്, സെജോ ജോൺ 2012
ഈ സ്നേഹമുകിലിൽ മഴയിലൊരുനാൾ ഹൗസ്‌ഫുൾ വയലാർ ശരത്ചന്ദ്രവർമ്മ രഞ്ജിത്ത് ഗോവിന്ദ് 2013
കല്യാണമാണേ കളമൊഴി മൈനയ്ക്കു് ഹൗസ്‌ഫുൾ സന്തോഷ് വർമ്മ വിധു പ്രതാപ്, പ്രദീപ് പള്ളുരുത്തി, ഫഹദ്, കോറസ് 2013
തിരയും തീരവും മൊഴിയും മെമ്മറീസ് സെജോ ജോൺ വിജയ് യേശുദാസ് 2013
പട്ടം നോക്കി പാഞ്ഞു മഞ്ഞ സന്തോഷ് വർമ്മ 2014
ഉരുളുന്നു ശകടം മഞ്ഞ സന്തോഷ് വർമ്മ ജാസി ഗിഫ്റ്റ് 2014
നിക്കറിട്ട ബക്കറ് ഓണ്‍ ദ വേ സിജു രാഘവ് അരുൺ എളാട്ട് 2014
നിന്റെ നിഴൽ കൊണ്ട് സർ സി.പി. ഡോ മധു വാസുദേവൻ സിതാര കൃഷ്ണകുമാർ 2015
ഇതുവഴി അതുവഴി സർ സി.പി. ഡോ മധു വാസുദേവൻ ഫ്രാങ്കോ, നജിം അർഷാദ് 2015
കട്ടുറുമ്പിനും കാതുകുത്തണം സർ സി.പി. ഡോ മധു വാസുദേവൻ ശ്രേയ ജയദീപ് , ദേവദത്ത് ബിജിബാൽ , തമന്ന, ദയ ബിജിബാൽ, സോന രാജു 2015
ചേമന്തി ചേലുണ്ട് വന്യം ബി കെ ഹരിനാരായണൻ സെജോ ജോൺ 2016

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
കീബോർഡ് പ്രോഗ്രാമർ
മെലോഡിക്ക

ഉപകരണ സംഗീതം - സിനിമകളിൽ

വാദ്യോപകരണം സിനിമ വർഷം
കീബോർഡ് പ്രോഗ്രാമർ മൈ ബോസ് 2012
മെലോഡിക്ക മൈ ബോസ് 2012