സീത

Seetha
Date of Birth:
Thursday, 13 July, 1967
തമിഴ് നടി

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1967 ജൂലൈ 13 ന് ചെന്നൈയിൽ ജനിച്ചു. 1985 ലാണ് സീത അഭിനയ രംഗത്തേയ്ക്ക് വരുന്നത്. ആൺ പാവം എന്ന തമിഴ് ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ആ വർഷം തന്നെ ആടടേ ആധാരം എന്ന തെലുങ്കു ചിത്രത്തിലും, കൂടണയും കാറ്റ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് 1991 വരെ നിരവധി തമിഴ്,തെലുങ്കു ചിത്രങ്ങളിൽ സീത നായികയായി അഭിനയിച്ചു.

പ്രശസ്ത തമിഴ് നടൻ പാർത്ഥിപനെയാണ് സീത വിവാഹം ചെയ്തത്. 1989 ലായിരുന്നു അവരുടെ വിവാഹം. വിവാഹത്തിനുശേഷം താമസിയാതെ അഭിനയ രംഗത്തുനിന്നും പിൻവാങ്ങി കുടുംബ ജീവിതത്തിലേയ്ക്ക് കടന്നു. സീത - പാർത്ഥിപൻ ദമ്പതികൾക്ക് മൂന്നു കുട്ടികളാണുള്ളത് അഭിനയ, കീർത്തന, രാഖി. 2001 ൽ സീതയും പാർത്ഥിപനും വിവാഹ ബന്ധം വേർപെടുത്തി. 2002 ൽ സീത മാരൻ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് തിരിച്ചു വന്നു. തമിഴ്, മലയാളം, തെലുങ്കു, കന്നഡ ഭാഷകളിലായി ധാരാളം സിനിമകളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചുവരുന്നു. 2005 ൽ റിഗ്താ തപ്പാ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിയ്ക്കുള്ള തമിഴ് നാട് സ്റ്റേറ്റ് അവാർഡ് നേടി. 2005- ൽ തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് സീത മലയാളത്തിലേയ്ക്ക് തിരിച്ചുവരുന്നത്. നോട്ട് ബുക്ക്, വിനോദയാത്ര, മൈ ബോസ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇരുപത്തി അഞ്ചോളം സിനിമകളിൽ സീത മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ കൂടാതെ തമിഴ്, മലയാളം ടെലിവിഷൻ സീരിയലുകളിലും സീത അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കൂടണയും കാറ്റ് ഐ വി ശശി 1986
നോട്ട്ബുക്ക് റോഷൻ ആൻഡ്ര്യൂസ് 2006
ബണ്ണി- ഡബ്ബിംഗ് വി വി വിനായക് 2007
വിനോദയാത്ര വിമല സത്യൻ അന്തിക്കാട് 2007
ഹാപ്പി ബി ഹാപ്പി- ഡബ്ബിംഗ് എ കരുണാകരൻ 2007
ദ്രോണ 2009
ഒരു സ്മോൾ ഫാമിലി രാജസേനൻ 2010
കൊച്ചി കിഷോർ കൊടുങ്ങല്ലൂർ 2012
മൈ ബോസ് ലക്ഷ്മി (മനുവർമ്മയുടെ അമ്മ) ജീത്തു ജോസഫ് 2012
പട്ടം പോലെ സൂസൻ അഴകപ്പൻ 2013
വില്ലാളിവീരൻ സിദ്ധാർത്‌ഥന്റെ അമ്മ സുധീഷ്‌ ശങ്കർ 2014
കുക്കിലിയാർ സരോജിനി അമ്മ നേമം പുഷ്പരാജ് 2015
ചാർലി ടെസ്സയുടെ അമ്മ മാർട്ടിൻ പ്രക്കാട്ട് 2015
ഊഴം സുബ്ബലക്ഷ്മി ജീത്തു ജോസഫ് 2016
റോൾ മോഡൽസ് ശാലിനി റാഫി 2017
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ജാനകി ബി ഉണ്ണികൃഷ്ണൻ 2022
പകലും പാതിരാവും മറിയ അജയ് വാസുദേവ് 2023