അഴകപ്പൻ

Azhagappan
Date of Birth:
Wednesday, 30 November, 1977
എൻ അളഗപ്പൻ
അളഗപ്പൻ നാരായണൻ പിള്ള
അഴഗപ്പൻ
സംവിധാനം: 1
കഥ: 1

നാരായണ പിള്ളയുടേയും പങ്കജത്തിന്റേയും മകനായി തമിഴ്നാട്ടിലെ നാഗർകോവിലിൽ ജനിച്ചു. സ്കൂൾ പഠനത്തിന് ശേഷം ചെന്നൈയിലെ എം.ജി.ആർ. ഗവൺമെന്റ് ഫിലിം ആൻഡ് ടെലിവിഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാട്ടോഗ്രാഫിയിൽ ഗ്രാജുവേറ്റ് ഡിപ്ലോമ നേടി. 1977-ൽ ദൂരദർശൻ കേന്ദ്രങ്ങളിൽ (ജലന്ധർ, തിരുവനന്തപുരം, അഗർത്തല) ആയിരുന്നു അഴകപ്പന്റെ തുടക്കം.

ദൂരദർശനിലെ മലയാളം ടെലിഫിലിമുകളായ വേനലിന്റെ ഒഴിവ്, മഞ്ഞുകാലം മോഹിച്ച പെൺകുട്ടി, ഉയർത്തെഴുന്നേൽപ്പ്, മരണം ദുർബലം... തുടങ്ങിയവയിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ച അഴകപ്പൻ 1997 -ൽ സമ്മാനം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ഛായാഗ്രാഹകനാകുന്നത്. തുടർന്ന് വാസന്തിയും ലക്ഷ്മിയും, പിന്നെ ഞാനും, അഗ്നിസാക്ഷി, കരുമാടിക്കുട്ടൻ, ചന്ദ്രോത്സവം, നന്ദനം, ചാന്ത്‌പൊട്ട്, അങ്കിൾ, ഡ്രാമ... എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചു. 2013 -ൽ പട്ടം പോലെ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സിനിമാസംവിധനാ രംഗത്തും അഴകപ്പൻ തുടക്കം കുറിച്ചു. ആ സിനിമയുടെ ഛായാഗ്രഹണവും അദ്ദേഹമായിരുന്നു. കൂടാതെ Irumbukkottai Murattu Singam ഉൾപ്പെടെ ചില തമിഴ് ചിത്രങ്ങളിലും പ്രിയദർശൻ സംവിധാനം ചെയ്ത Bumm Bumm Bole എന്ന ഹിന്ദി ചിത്രത്തിലും അദ്ദേഹം ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്.

അഗ്നിസാക്ഷി എന്ന സിനിമയിലെ ഛായാഗ്രഹണത്തിന് മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അഴകപ്പന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഉയർത്തെഴുന്നേൽപ്പ് (1993), മരണം ദുർബലം (1996), ഗണിതം (1997), തോറ്റങ്ങൾ (1998) എന്നീ ടെലിഫിലുമകളിലെ ഛായാഗ്രഹണത്തിന് കേരള സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. അഴകപ്പൻ വിവിധ ഫിലിം ഫെസ്റ്റിവലുകളിലും അവാർഡ് ജൂറികളിലും ജൂറി അംഗമായും ചെയർമാനായും, പല കോളേജുകളിലും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഗസ്റ്റ് ഫാക്കൽറ്റിയായും പ്രവർത്തിച്ചിട്ടുണ്ട്.

അഴകപ്പന്റെ ഭാര്യ ഉമ. ഒരു മകൻ ശ്രീനാഥ് ശിവ.

അഴകപ്പൻ - Facebook

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
പട്ടം പോലെ കെ ഗിരീഷ്‌കുമാർ 2013

കഥ

ചിത്രം സംവിധാനം വര്‍ഷം
പട്ടം പോലെ അഴകപ്പൻ 2013

ഛായാഗ്രഹണം

സിനിമ സംവിധാനം വര്‍ഷം
രണ്ടാം യാമം നേമം പുഷ്പരാജ് 2025
ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ ഹരികുമാർ 2022
വർത്തമാനം സിദ്ധാർത്ഥ ശിവ 2021
സ്വർണ്ണ മത്സ്യങ്ങൾ ജി എസ് പ്രദീപ് 2019
അനിയൻകുഞ്ഞും തന്നാലായത് രാജീവ് നാഥ് 2019
ഗാനഗന്ധർവ്വൻ രമേഷ് പിഷാരടി 2019
അങ്കിൾ ഗിരീഷ് ദാമോദർ 2018
ഡ്രാമ രഞ്ജിത്ത് ബാലകൃഷ്ണൻ 2018
ആകാശമിഠായി സമുദ്രക്കനി, എം പത്മകുമാർ 2017
വെൽക്കം ടു സെൻട്രൽ ജെയിൽ സുന്ദർദാസ് 2016
സർ സി.പി. ഷാജൂൺ കാര്യാൽ 2015
ദി റിപ്പോർട്ടർ വേണുഗോപൻ രാമാട്ട് 2015
റ്റു നൂറാ വിത്ത് ലൗ ബാബു നാരായണൻ 2014
ബ്ലാക്ക് ബട്ടർഫ്ലൈ എം രഞ്ജിത്ത് 2013
പട്ടം പോലെ അഴകപ്പൻ 2013
അരികെ ശ്യാമപ്രസാദ് 2012
ഒഴിമുറി മധുപാൽ 2012
101 വെഡ്ഡിംഗ്സ് ഷാഫി 2012
സ്വപ്ന സഞ്ചാരി കമൽ 2011
മേക്കപ്പ് മാൻ ഷാഫി 2011
Submitted 15 years 5 months ago by vinamb.