എം രഞ്ജിത്ത്

M Renjith
രജപുത്ര രഞ്ജിത്ത്
മന്ത്രമഠം രഞ്ജിത്ത്
രഞ്ജിത് രജപുത്ര
സംവിധാനം: 1
കഥ: 1

പി ഉണ്ണികൃഷ്ണന്‍ നായരുടെയും എ സരോജിനിയമ്മയുടെയും മകനായി 1966- ൽ ജനിച്ചു. ആര്യാഭാരതി ഹൈസ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് കാത്തലിക്കേറ്റ് കോളേജിൽ നിന്നു് പ്രീഡിഗ്രി കഴിഞ്ഞതിനു ശേഷം നാട്ടകം പോളി ടെക്നിക്കിൽ നിന്നും ഇലക്ട്രോണിക്സില്‍ ഡിപ്ലോമയും നേടി.അതിനുശേഷം വെസ്റ്റേൺ ഇലക്ട്രോണിക്സില്‍ എഞ്ചിനീയർ ആയി കുറച്ചുകാലം ജോലിചെയ്തു. ദി സിറ്റി എന്ന സിനിമയുടെ നിർമ്മാണ സഹായിയായിട്ടയിരുന്നു രഞ്ജിത്ത് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത് തുടർന്നു് ഒരു മറവത്തൂർ കനവ്, സമ്മർ ഇൻ ബെത്‌ലഹേം,വല്യേട്ടൻ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളുടെ നിർമ്മാണ സഹായിയായി പ്രവർത്തിച്ചു

നിർമാതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എം രഞ്ജിത്ത്. ചിന്താമണി കൊലക്കേസ് എന്ന സിനിമയിലൂടെ രഞ്ജിത്ത് നിർമ്മാതാവായി.തുടർന്ന് ഇടുക്കി ഗോൾഡ്‌, കൂടെ എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകൾ അദ്ദേഹം നിർമ്മിച്ചു. 2013 ല്‍ ജെ പള്ളാശ്ശേരിയുടെ തിരക്കഥയിൽ ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രം സംവിധാനം ചെയ്തു. മിഥുന്‍ മുരളി, മാളവിക സായി, നിരഞ്ജ്, സംസ്‌കൃതി ഷേണായി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മണിയൻപിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിൽ മണിയൻപിള്ള രാജുവാണ് ചിത്രം നിര്‍മ്മിച്ചത്. മുഖചിത്രം, കളിയൂഞ്ഞാൽ എന്നീ സിനിമകളിൽ രഞ്ജിത്ത് അഭിനയിച്ചിട്ടുമുണ്ട്. സിനിമകൾ കൂടാതെ സീരിയലുകളും അദ്ദേഹം നിർമ്മിയ്ക്കുന്നുണ്ട്.

പ്രശസ്ത സിനിമ, സീരിയൽ നടി ചിപ്പിയാണ് രഞ്ജിത്തിന്റെ ഭാര്യ.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ബ്ലാക്ക് ബട്ടർഫ്ലൈ ജെ പള്ളാശ്ശേരി 2013

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മുഖചിത്രം സുരേഷ് ഉണ്ണിത്താൻ 1991
കളിയൂഞ്ഞാൽ സെക്യുരിറ്റി പി അനിൽ, ബാബു നാരായണൻ 1997
ഒരു മറവത്തൂർ കനവ് ചീട്ടുകളി സംഘത്തിലെ അംഗം ലാൽ ജോസ് 1998
സമ്മർ ഇൻ ബെത്‌ലഹേം ലോറൻസ് സിബി മലയിൽ 1998
കൊത്ത് സദാനന്ദൻ സിബി മലയിൽ 2022

കഥ

ചിത്രം സംവിധാനം വര്‍ഷം
ദി ഡോൺ ഷാജി കൈലാസ് 2006

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
മുഖചിത്രം സുരേഷ് ഉണ്ണിത്താൻ 1991
പൊന്നാരന്തോട്ടത്തെ രാജാവ് പി അനിൽ, ബാബു നാരായണൻ 1992
മുഖമുദ്ര അലി അക്ബർ 1992
ചിന്താമണി കൊലക്കേസ് ഷാജി കൈലാസ് 2006
എൽസമ്മ എന്ന ആൺകുട്ടി ലാൽ ജോസ് 2010
മേക്കപ്പ് മാൻ ഷാഫി 2011
ഇടുക്കി ഗോൾഡ്‌ ആഷിക് അബു 2013
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അരുൺ കുമാർ അരവിന്ദ് 2013
ടമാാാർ പഠാാാർ ദിലീഷ് നായർ 2014
ടൂ കണ്ട്രീസ് ഷാഫി 2015
കൂടെ അഞ്ജലി മേനോൻ 2018
തുടരും തരുൺ മൂർത്തി 2025

പ്രൊഡക്ഷൻ കൺട്രോളർ

നിർമ്മാണ നിർവ്വഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
അമ്മക്കിളിക്കൂട് എം പത്മകുമാർ 2003
പകൽപ്പൂരം പി അനിൽ, ബാബു നാരായണൻ 2002
ശേഷം ടി കെ രാജീവ് കുമാർ 2002
താണ്ഡവം ഷാജി കൈലാസ് 2002
വാൽക്കണ്ണാടി പി അനിൽ, ബാബു നാരായണൻ 2002
ദേവദൂതൻ സിബി മലയിൽ 2000
വല്യേട്ടൻ ഷാജി കൈലാസ് 2000
ഡാർലിങ് ഡാർലിങ് രാജസേനൻ 2000
കണ്ണെഴുതി പൊട്ടുംതൊട്ട് ടി കെ രാജീവ് കുമാർ 1999
സ്റ്റാലിൻ ശിവദാസ് ടി എസ് സുരേഷ് ബാബു 1999
മയില്‍പ്പീലിക്കാവ് പി അനിൽ, ബാബു നാരായണൻ 1998
പ്രണയവർണ്ണങ്ങൾ സിബി മലയിൽ 1998
സമ്മർ ഇൻ ബെത്‌ലഹേം സിബി മലയിൽ 1998
അനുരാഗക്കൊട്ടാരം വിനയൻ 1998
കളിയൂഞ്ഞാൽ പി അനിൽ, ബാബു നാരായണൻ 1997
മായപ്പൊന്മാൻ തുളസീദാസ് 1997
രാജതന്ത്രം അനിൽ ചന്ദ്ര 1997
ഉല്ലാസപ്പൂങ്കാറ്റ് വിനയൻ 1997
അരമനവീടും അഞ്ഞൂറേക്കറും പി അനിൽ, ബാബു നാരായണൻ 1996
ദി സിറ്റി ഐ വി ശശി 1994

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരു മറവത്തൂർ കനവ് ലാൽ ജോസ് 1998

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഡാർലിങ് ഡാർലിങ് രാജസേനൻ 2000
കല്യാണസൗഗന്ധികം വിനയൻ 1996

Production Designer

തലക്കെട്ട് സംവിധാനം വര്‍ഷം
ഉദ്യാനപാലകൻ ഹരികുമാർ 1996