രേഖ
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1970 ഓഗസ്റ്റ് 28ന് ആലപ്പുഴ ജില്ലയിലെ എരമല്ലൂരിൽ ജനിച്ചു. രേഖയുടെ വിദ്യാഭ്യാസകാലം മുഴുവൻ ഊട്ടിയിലായിരുന്നു. സുമതി എന്നാണ് രേഖയുടെ യഥാർത്ഥ പേര്.
1986 ൽ ഇറങ്ങിയ തമിൾ ചിത്രം പുന്നഗൈ മന്നൻ നിലൂടെയാണ് രേഖ ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് നിരവധി തമിഴ് സിനിമകളിൽ നായികയായി. 1989-ൽ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു രേഖയുടെ മലയാള സിനിമയിലേയ്ക്കുള്ള പ്രവേശം. തുടർന്ന് പാവം പാവം രാജകുമാരൻ, ദശരഥം, ഒളിയമ്പുകൾ, ഏയ് ഓട്ടോ..എന്നിവയിലെ അഭിനയം രേഖയെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനടിയാക്കി. ദശരഥത്തിലെ അഭിനയത്തിന് മികച്ച മലയാള നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡിന് രേഖ അർഹയായി.
1996 ൽ ആയിരുന്നു രേഖയുടെ വിവാഹം. സീ ഫുഡ് എക്സ്പോർട്ടർ ജോർജ്ജ് ഹാപ്പിസ് ആണ് ഭർത്താവ്. ഒരു മകൾ അനുഷ. വിവാഹത്തിനു ശേഷം കുറച്ചുകാലം സിനിമയിൽനിന്നും വിട്ടുനിന്ന രേഖ ഒരുചെറിയ ഇടവേളയ്ക്കുശേഷം സപ്പോർട്ടിംഗ് റോളുകളിലൂടെ തിരിച്ചുവന്നു. സിനിമ കൂടാതെ ടെലിവിഷൻ ഷോകളും രേഖ ചെയ്യുന്നുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ദശരഥം | ആനി | സിബി മലയിൽ | 1989 |
| റാംജി റാവ് സ്പീക്കിംഗ് | റാണി | സിദ്ദിഖ്, ലാൽ | 1989 |
| ഒളിയമ്പുകൾ | ഉഷ | ടി ഹരിഹരൻ | 1990 |
| പാവം പാവം രാജകുമാരൻ | രാധിക | കമൽ | 1990 |
| ഏയ് ഓട്ടോ | മീനാക്ഷി | വേണു നാഗവള്ളി | 1990 |
| രണ്ടാം വരവ് | ഇന്ദു | കെ മധു | 1990 |
| അർഹത | അഞ്ജു | ഐ വി ശശി | 1990 |
| ഇൻ ഹരിഹർ നഗർ | ആനി ഫിലിപ്പ് / സി.ജോസെഫൈൻ | സിദ്ദിഖ്, ലാൽ | 1990 |
| ലാൽസലാം | സ്റ്റെല്ല | വേണു നാഗവള്ളി | 1990 |
| അടയാളം | ലത | കെ മധു | 1991 |
| സുന്ദരിക്കാക്ക | മിസ് കേരള പ്രിൻസി ജോൺ | മഹേഷ് സോമൻ | 1991 |
| കിഴക്കുണരും പക്ഷി | മീര | വേണു നാഗവള്ളി | 1991 |
| പൂക്കാലം വരവായി | നിർമ്മല | കമൽ | 1991 |
| നെറ്റിപ്പട്ടം | ഇന്ദു | കലാധരൻ അടൂർ | 1991 |
| സാന്ത്വനം | ഗായത്രി | സിബി മലയിൽ | 1991 |
| വസുധ | യു വി ബാബു | 1992 | |
| ഗൃഹപ്രവേശം | രാധിക | മോഹൻ കുപ്ലേരി | 1992 |
| കുടുംബസ്നേഹം | 1993 | ||
| സരോവരം | ജേസി | 1993 | |
| യാദവം | ജയന്തി | ജോമോൻ | 1993 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| 2 ഹരിഹർ നഗർ | ലാൽ | 2009 |