താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Rose Guitarinaal
സംവിധാനം:
സർട്ടിഫിക്കറ്റ്:
U
Runtime:
111മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 1 March, 2013
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
ഫോർട്ട് കൊച്ചി, എറണാകുളം

Actors & Characters

Cast:
ActorsCharacter
ശ്യാം
ജോ അലക്സ് / അപ്പു
താര
ബിനോയ്
താരയുടെ പപ്പ
ജോ അലക്സിന്റെ പപ്പ
ജോ അലക്സിന്റെ മമ്മ
അമർ
ഷെറിൻ
റേച്ചൽ
റിനി
ടീന
ഉപനായികയുടെ അമ്മ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:

കഥ സംഗ്രഹം

കഥാസംഗ്രഹം:

ഫ്ലൈ എയർ എന്ന സ്ഥാപനത്തിൽ എയർഹോസ്റ്റസ് ട്രെയിനിങ്ങ് സ്റ്റുഡന്റാണ് താര (ആത്മീയ രാജൻ) പശ്ചിമ കൊച്ചിയിലെ ഒരു സാ‍ധാരണ കൃസ്ത്യൻ കുടുംബത്തിലെ അംഗമാണ്. താരയുടെ പപ്പ (ജഗദീഷ്) ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നു. താരയുടെ ചെറുപ്പത്തിൽ മമ്മ അവരെ വിട്ടുപോയതാണ്. എയർ ഹോസ്റ്റസ് ട്രെയിനിങ്ങിനൊപ്പം താരം ഒരു പേസ്ട്രി/ബേക്കറി സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്നുന്നുണ്ട്. ചെറുപ്പം മുതലേ താരയുടെ കൂട്ടുകാരനും സ്ക്കൂൾ-കോളേജ് മേറ്റുമാണ് അതേ നാട്ടുകാരനായ അപ്പു എന്ന് വിളിക്കുന്ന ജോ അലക്സ് (മനു) ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്നു. അപ്പുവിനു താരയോട് ഉള്ളിൽ പ്രണയമുണ്ട്. എന്നാൽ അവനത് തുറന്നു പറയാനാവുന്നില്ല്ല. താര അവനെ വളരെ നല്ല അടുത്ത കൂട്ടുകാരനായിട്ടാണ് കാണുന്നത്. താരയെ ജോലിസ്ഥലത്തേക്കും തിരിച്ചും അപ്പുവാണ് കൊണ്ട് വിടുന്നത്.

താരയുടെ കമ്പനിയിലെ ഡയറക്ടർ ബോർഡ് അംഗമായ ബിനോയ് (രജത് മേനോൻ) താരയുടേയും അപ്പുവിന്റേയും കോളേജ് ബാച്ചായിരുന്നു. ബിനോയിയുടെ പപ്പ ഈ കമ്പനിയിലെ മേജർ ഷെയർ ഹോൾഡർ ആയതുകാരണം ബിനോയ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗാ‍മായി. ഡാൻസ് ബാറും പെൺകുട്ടികളും മദ്യപാനവുമായി ജീവിതം അടിച്ചുപൊളിക്കുന്ന തരക്കാരനാണ് ബിനോയ്. ഒരു ദിവസം ഡേറ്റിങ്ങിനായി ബിനോയ് താരയോട് സംസാരിക്കുന്നുവെങ്കിലും ബിനോയിയോട് താല്പര്യമില്ലാത്ത താര അത് നിരസിക്കുന്നു. കമ്പനിയുടെ സി ഇ ഓ ആയ ശ്യാം (റിച്ചാർഡ്) യാദൃശ്ചികമായി താരയെ കാണുന്നു. താരയോട് അയാൾക്ക് ഒരിഷ്ടം തോന്നുന്നു. താര പാർട്ട് ടൈം ജോലി ചെയ്യുന്ന ബേക്കറിയിൽ ശ്യാം എത്തുന്നു. താരയെ കാണുന്നു. ശ്യാമിന്റെ അടുപ്പം നിറഞ്ഞ പെരുമാറ്റം താരയ്ക് ഇഷ്ടമാകുന്നു.

ഇതിനിടയിൽ അപ്പു തന്റെ ഇഷ്ടം താരയുടെ പപ്പയോട് വെളിപ്പെടുത്തുന്നു. താരയുടേ ഇഷ്ടം അറിയാൻ പപ്പ അപ്പുവിനോടാവശ്യപ്പെടുന്നു. കൊച്ചി നഗരത്തിൽ നിന്നും തന്റെ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അപ്പുവിന്റെ മാതാപിതാക്കൾ (ജോയ് മാത്യ & താരാ കല്യാൺ) വരുന്ന ഞായറാഴ്ച പള്ളിയിൽ വെച്ച് താരയോടും തന്റെ മാതാപിതാക്കളോടും താരയോടുള്ള ഇഷ്ടം വെളിപ്പെടൂത്താൻ അപ്പു തീരുമാനിക്കുന്നു. താരയോട് പള്ളിയിൽ വരണമെന്ന് അപ്പു പറയുന്നു. എന്നാൽ ഇതിനിടയിൽ ശ്യാമും താരയും മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന അവസ്ഥയിലാകുന്നു. തുറന്നു സംസാ‍രിക്കാൻ ശ്യാം ഒരു ദിവസം വരാൻ താരയോട് ആവശ്യപ്പെടുന്നു. താര സമ്മതിക്കുന്നു. അതുപ്രകാരം വരുന്ന ഞായറാഴ്ച കണ്ടുമുട്ടാമെന്ന് ഇരുവരും സമ്മതിക്കുന്നു.

അപ്പു താരയെ പള്ളിയിൽ കാത്തിരിക്കുന്നു. എന്നാൽ പ്രാർത്ഥനാ സമയം കഴിഞ്ഞിട്ടും താര വന്നില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല.

Audio & Recording

ഓഡിയോഗ്രാഫി:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):

ചമയം

ചമയം:
വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

ഗ്രാഫിക്സ്:
ഇഫക്റ്റ്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

എങ്ങും നല്ല പൂക്കള്‍

ഷഹബാസ് അമൻ ഷഹബാസ് അമൻ കാവ്യ അജിത്ത്
2

മൂങ്ങ മരത്തിലിരിക്കും

ഷഹബാസ് അമൻ ഷഹബാസ് അമൻ രഞ്ജൻ പ്രമോദ്
3

ചുറ്റി വരും കാറ്റേ

ഷഹബാസ് അമൻ ഷഹബാസ് അമൻ ഗായത്രി
4

സ്നേഹിതനേ സ്നേഹിതനേ

ഷഹബാസ് അമൻ ഷഹബാസ് അമൻ നേഹ എസ് നായർ
5

ഈ കാറ്റിലും നീരാറ്റിലും

ഷഹബാസ് അമൻ ഷഹബാസ് അമൻ ഷഹബാസ് അമൻ
6

മഞ്ഞും നിലാവും കുളിരും അവളും

രഞ്ജൻ പ്രമോദ് ഷഹബാസ് അമൻ ആൽഫ്രഡ് എബി ഐസക്
7

കരയല്ലേ കുഞ്ഞേ

ഷഹബാസ് അമൻ ഷഹബാസ് അമൻ പാര്‍വ്വതി
8

പാവം ഗായകൻ

ഷഹബാസ് അമൻ ഷഹബാസ് അമൻ ചാള്‍സ് നസ്രേത്ത്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.