കിരൺ രാജ്
Kiran Raj
മലയാള ചലച്ചിത്ര നടൻ. മോഡലിംഗിലൂടെയാണ് കിരൺരാജ് തന്റെ കരിയർ തുടങ്ങുന്നത്. ബാംഗ്ലൂർ, ദുബായ് എന്നിവിടങ്ങളിലായി ഏഴ് വർഷത്തോളം മോഡലിംഗ് മേഖലയിൽ പ്രവർത്തിച്ചു. റാമ്പ് ഷോകളിലും പ്രിന്റ്ഡ് ആഡുകളിലുമെല്ലാം മോഡലായി. 2004 ൽ ജോഷി സംവിധാനം ചെയ്ത റൺവേ എന്ന സിനിമയിലൂടെയാണ് കിരൺ രാജ് അഭിനയ രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് തസ്ക്കരവീരൻ, ദി ടൈഗർ, കീർത്തിചക്ര, മാടമ്പി.. എന്നിവയുൾപ്പെടെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സിനിമകൾ കൂടാതെ സീരിയലുകളിലും കിരൺ രാജ് അഭിനയിച്ചിട്ടുണ്ട്.
കിരൺ രാജിന്റെ ഭാര്യയുടെ പേര് ദീപ. രണ്ടു മക്കളാണ് അവർക്കുള്ളത്. ൠതിക, ധ്രുവ് രാജ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| റൺവേ | ജോഷി | 2004 | |
| തസ്ക്കരവീരൻ | സക്കീർ അലി | പ്രമോദ് പപ്പൻ | 2005 |
| ദി ടൈഗർ | മാത്യൂ മോനായി വർഗ്ഗീസ് | ഷാജി കൈലാസ് | 2005 |
| തുറുപ്പുഗുലാൻ | ജോണി ആന്റണി | 2006 | |
| യെസ് യുവർ ഓണർ | വി എം വിനു | 2006 | |
| കീർത്തിചക്ര | മേജർ രവി | 2006 | |
| കനകസിംഹാസനം | രാജസേനൻ | 2006 | |
| തന്ത്ര | ഫോട്ടോഗ്രാഫർ രാമനാഥൻ | കെ ജെ ബോസ് | 2006 |
| ജയം | സോനു ശിശുപാൽ | 2006 | |
| പച്ചക്കുതിര | ഗുണ്ട | കമൽ | 2006 |
| രാഷ്ട്രം | അനിൽ സി മേനോൻ | 2006 | |
| കിച്ചാമണി എം ബി എ | സമദ് മങ്കട | 2007 | |
| മിഷൻ 90 ഡേയ്‌സ് | മേജർ രവി | 2007 | |
| എബ്രഹാം ആൻഡ് ലിങ്കൺ | പ്രമോദ് പപ്പൻ | 2007 | |
| ബഡാ ദോസ്ത് | വിജി തമ്പി | 2007 | |
| മലബാർ വെഡ്ഡിംഗ് | ഭാസ്കരൻ | രാജേഷ് ഫൈസൽ | 2008 |
| അണ്ണൻ തമ്പി | അൻവർ റഷീദ് | 2008 | |
| കോളേജ് കുമാരൻ | തുളസീദാസ് | 2008 | |
| മാടമ്പി | രഘു | ബി ഉണ്ണികൃഷ്ണൻ | 2008 |
| വേനൽമരം | മോഹനകൃഷ്ണൻ | 2009 |