ജോയ് മാത്യു

Joy Mathew
Date of Birth:
Wednesday, 20 September, 1961
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 1
കഥ: 4
സംഭാഷണം: 4
തിരക്കഥ: 4

1961 സെപ്റ്റംബർ 20 നു പി വി മാത്യുവിന്റെയും ഏസ്തറിന്റെയും മകനായി ജോയ് മാത്യു ജനിച്ചു. 1986ൽ ജോൺ എബ്രഹാം സംവിധാനം നിർവഹിച്ച 'അമ്മ അറിയാൻ' എന്ന ചിത്രത്തിലെ പുരുഷൻ എന്ന നായക കഥാപാത്രമായി സിനിമയിൽ എത്തിയെങ്കിലും പ്രേക്ഷകരുടെ ഉള്ളിലെ ജോയ് മാത്യു ഉത്ഭവം കൊള്ളുന്നത് "ഷട്ടർ" എന്ന ചിത്രത്തിന്റെ സംവിധായകനത്തിലൂടെയും(രചനയും അദ്ദേഹമാണ് നിർവഹിച്ചത്) പിന്നെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത "ആമേൻ" എന്ന ചിത്രത്തിലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കൻ എന്ന ശക്തമായ കഥാപാത്രത്തിലൂടെയുമാണ്. ആമേനോടു കൂടി മലയാള സിനിമയിലെ നിരന്തര സാന്നിദ്ധ്യമായി ജോയ് മാത്യു മാറി.

സിനിമയ്ക്കും മുൻപ്, നാടക രചന, നാടക സംവിധാനം, നാടകാഭിനയം എന്ന നിലകളിൽ സജീവമായിരുന്നു ജോയ് മാത്യു. ഇരുപതിൽ കൂടുതൽ നാടകങ്ങൾ രചിച്ചു. നാടക രചനയിൽ, കേരള സംഗീത നാടക അക്കാഡമിയുടേയും കേന്ദ്ര സാഹിത്യ അക്കാഡമിയുടേയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സിബി മലയിലിന്റെ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

ആദ്യ ചിത്രമായ ഷട്ടർ 2012 ൽ തിരുവനന്തപുരത്തു നടന്ന ഐ എഫ് എഫ് കെ യിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത, മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.

ഭാര്യ : സരിത.
മക്കൾ : മാത്യു, ആൻ, തന്യ. (ഇതിൽ മാത്യു അഭിനയ രംഗത്തുണ്ട്)

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഷട്ടർ ജോയ് മാത്യു 2013

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അമ്മ അറിയാൻ പുരുഷൻ ജോൺ എബ്രഹാം 1986
നടൻ ജി കെ കമൽ 2013
ഒളിപ്പോര് ഡോക്ടർ എ വി ശശിധരൻ 2013
ഇടുക്കി ഗോൾഡ്‌ ജോൺ ആഷിക് അബു 2013
ദി പവർ ഓഫ് സൈലൻസ് മാർകോസ് വി കെ പ്രകാശ് 2013
ഹണീ ബീ ഫെർണാൻഡോയുടെ അപ്പൻ ലാൽ ജൂനിയർ 2013
ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ ക്യാപ്റ്റൻ റിച്ചാർഡ് ഫിലിപ്പ് ഷാനിൽ മുഹമ്മദ്, റോജിൻ തോമസ് 2013
ആമേൻ ഫാദർ ഒറ്റപ്ലാക്കൻ ലിജോ ജോസ് പെല്ലിശ്ശേരി 2013
നീലാകാശം പച്ചക്കടൽ ചുവന്നഭൂമി അബ്ദുൽ ഹാജി സമീർ താഹിർ 2013
അന്നയും റസൂലും അന്നയുടെ അപ്പൻ ജോസഫ് രാജീവ് രവി 2013
കാഞ്ചി ജിയെൻ കൃഷ്ണകുമാർ 2013
സക്കറിയായുടെ ഗർഭിണികൾ അനീഷ് അൻവർ 2013
ബാങ്കിൾസ് അച്ചൻ ഡോ സുവിദ് വിൽസണ്‍ 2013
റോസ് ഗിറ്റാറിനാൽ ജോ അലക്സിന്റെ പപ്പ രഞ്ജൻ പ്രമോദ് 2013
ശൃംഗാരവേലൻ ഡി ജി പി ജോസ് തോമസ് 2013
മുന്നറിയിപ്പ് ചന്ദ്രാജി വേണു 2014
ഞാൻ (2014) ജോയ് രഞ്ജിത്ത് ബാലകൃഷ്ണൻ 2014
മഞ്ഞ ബിജോയ് ഉറുമീസ് 2014
ഒരു കൊറിയൻ പടം സുജിത് എസ് നായർ 2014
അവതാരം കരിമ്പന്‍ ജോണ്‍ ജോഷി 2014

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
അങ്കിൾ ഗിരീഷ് ദാമോദർ 2018

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
നാടുകാണിച്ചുരത്തിന്റെ ഷട്ടർ ഷഹബാസ് അമൻ ഷഹബാസ് അമൻ 2013

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ചെങ്കോൽ സിബി മലയിൽ 1993
ആകാശദൂത് സിബി മലയിൽ 1993
വളയം സിബി മലയിൽ 1992
Submitted 13 years 8 months ago by Achinthya.