പപ്പു

Pappu
Date of Death:
തിങ്കൾ, 14 November, 2022

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ സ്വദേശിയാണ് സുധീഷ് പപ്പു. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്‍ത ബോളിവുഡ് ചിത്രം ചാന്ദ്നി ബാറിന്‍റെ അസിസ്റ്റന്‍റ് സിനിമാറ്റോഗ്രാഫറായിട്ടാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം ടി കെ. രാജീവ്‌കുമാർ സംവിധാനം ചെയ്ത ശേഷം, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം Dev.D, രഞ്ജിത്ത് സംവിധാനം ചെയ്ത എന്നീ സിനിമകളുടെ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു.

തുടർന്ന് ചില മലയാള സിനിമകളിൽ അസിസ്റ്റ്ന്റായും അസോസിയേറ്റായും ഛായാഗ്രഹണമേഖലയിൽ പ്രവർത്തിച്ചിട്ടുള്ള സുധീഷ് 2013 -ൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത റോസ് ഗിറ്റാറിനാൽ എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. തുടർന്ന് ഞാൻ സ്റ്റീവ് ലോപ്പസ്, കൂതറ, അപ്പൻ എന്നിവയുൾപ്പെടെ പത്ത് സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചു.

2022 നവംബറിൽ സുധീഷ് പപ്പു അന്തരിച്ചു

ഛായാഗ്രഹണം

സിനിമ സംവിധാനം വര്‍ഷം
അപ്പൻ മജു കെ ബി 2022
ഓട്ടം സാം തോമസ് 2019
ഈട ബി അജിത് കുമാർ 2018
ആനയെ പൊക്കിയ പാപ്പാൻ വിഷ്ണു എസ് ഭട്ടതിരി 2018
അയാൾ ശശി സജിൻ ബാബു 2017
ഞാൻ സ്റ്റീവ് ലോപ്പസ് രാജീവ് രവി 2014
കൂതറ ശ്രീനാഥ് രാജേന്ദ്രൻ 2014
മൈ ഫാൻ രാമു നിഖിൽ മേനോൻ 2013
റോസ് ഗിറ്റാറിനാൽ രഞ്ജൻ പ്രമോദ് 2013
ഡി കമ്പനി വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ 2013

ചീഫ് അസ്സോസിയേറ്റ് ക്യാമറ

ചീഫ് അസ്സോസിയേറ്റ് ക്യാമറ

തലക്കെട്ട് സംവിധാനം വര്‍ഷം
തുറമുഖം രാജീവ് രവി 2023

ക്യാമറ അസോസിയേറ്റ്

അസോസിയേറ്റ് ക്യാമറ

Second Unit Camera

Second Unit Camera