ലിയോണ ലിഷോയ്
Leona Lishoy
Date of Birth:
Friday, 26 April, 1991
2012ൽ റെജി നായർ സംവിധാനം ചെയ്ത "കലികാലം" എന്ന സിനിമയിലൂടെ അഭിനേത്രിയായി രംഗപ്രവേശം ചെയ്തു. തുടർന്ന് ചെയ്ത "ജവാൻ ഓഫ് വെള്ളിമല" എന്ന സിനിമയിലെ വേഷം ശ്രദ്ധിയ്ക്കപ്പെട്ടു.
"എൻ ഇനിയ കാതൽ മഴൈ" എന്ന സിനിമയിലൂടെ തമിഴകത്തും " "ബാലു ലവ്സ് നന്ദിനി" എന്ന സിനിമയിലൂടെ കന്നഡസിനിമയിലും തുടക്കം കുറിച്ചു.
തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരി സ്വദേശിയാണ്. സിനിമാ സീരിയൽ നടനായ ലിഷോയ് ആണ് പിതാവ്. ഹരിശ്രീ വിദ്യാനിധി സ്കൂൾ തൃശൂർ,ക്രൈസ്റ്റ് ജൂനിയർ കോളേജ് ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| കലികാലം | അനന്യ | റെജി നായർ | 2012 |
| ജവാൻ ഓഫ് വെള്ളിമല | ജെനി | അനൂപ് കണ്ണൻ | 2012 |
| ബാങ്കിൾസ് | ഡോ സുവിദ് വിൽസണ് | 2013 | |
| നോർത്ത് 24 കാതം | ഹരികൃഷ്ണന്റെ ഓഫീസിൽ പുതുതായി ജോയിൻ ചെയ്യുന്ന പെൺകുട്ടി | അനിൽ രാധാകൃഷ്ണമേനോൻ | 2013 |
| റെഡ് റെയ്ൻ | രാഹുൽ സദാശിവൻ | 2013 | |
| ഹരം | വിനോദ് സുകുമാരൻ | 2015 | |
| ഒന്നും ഒന്നും മൂന്ന് | അഭിലാഷ് എസ് ബി, ബിജോയ് ജോസഫ്, ശ്രീകാന്ത് വി എസ് | 2015 | |
| റോസാപ്പൂക്കാലം | ജാസ്മിൻ | അനിൽ കെ നായർ | 2015 |
| സൂം | മോഡൽ | അനീഷ് വർമ്മ | 2016 |
| ആൻമരിയ കലിപ്പിലാണ് | ഡോ ട്രീസ | മിഥുൻ മാനുവൽ തോമസ് | 2016 |
| ഹിസ്റ്ററി ഓഫ് ജോയ് | അപർണ | വിഷ്ണു ഗോവിന്ദൻ | 2017 |
| വിശ്വാസപൂർവ്വം മൻസൂർ | സൗമ്യ | പി ടി കുഞ്ഞുമുഹമ്മദ് | 2017 |
| മായാനദി | സമീറ | ആഷിക് അബു | 2017 |
| ഹദിയ | ഖദീജ | ഉണ്ണി പ്രണവം | 2017 |
| ജെമിനി | മിഥില | പി കെ ബാബുരാജ് | 2017 |
| ക്വീൻ | ആക്രമിക്കപ്പെട്ട യുവതി | ഡിജോ ജോസ് ആന്റണി | 2018 |
| കിടു | ആനി | മജീദ് അബു | 2018 |
| മറഡോണ | നാദിയ | വിഷ്ണു നാരായണൻ | 2018 |
| മാംഗല്യം തന്തുനാനേന | സൂസൻ | സൗമ്യ സദാനന്ദൻ | 2018 |
| മാജിക് മൊമൻറ്സ് | ഫിലിപ്പ് കാക്കനാട്ട് , ചാൾസ് ജെ, പ്രജോദ്, ശബരീഷ് ബാലസുബ്രഹ്മണ്യൻ | 2019 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| റോസ് ഗിറ്റാറിനാൽ | രഞ്ജൻ പ്രമോദ് | 2013 |