ലിയോണ ലിഷോയ്

Leona Lishoy

2012ൽ റെജി നായർ സംവിധാനം ചെയ്ത "കലികാലം" എന്ന സിനിമയിലൂടെ അഭിനേത്രിയായി രംഗപ്രവേശം ചെയ്തു. തുടർന്ന് ചെയ്ത "ജവാൻ ഓഫ് വെള്ളിമല" എന്ന സിനിമയിലെ വേഷം ശ്രദ്ധിയ്ക്കപ്പെട്ടു.

"എൻ ഇനിയ കാതൽ മഴൈ" എന്ന സിനിമയിലൂടെ തമിഴകത്തും " "ബാലു ലവ്സ് നന്ദിനി" എന്ന സിനിമയിലൂടെ കന്നഡസിനിമയിലും തുടക്കം കുറിച്ചു.

തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരി സ്വദേശിയാണ്. സിനിമാ സീരിയൽ നടനായ ലിഷോയ് ആണ് പിതാവ്. ഹരിശ്രീ വിദ്യാനിധി സ്കൂൾ തൃശൂർ,ക്രൈസ്റ്റ് ജൂനിയർ കോളേജ് ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കലികാലം അനന്യ റെജി നായർ 2012
ജവാൻ ഓഫ് വെള്ളിമല ജെനി അനൂപ് കണ്ണൻ 2012
ബാങ്കിൾസ് ഡോ സുവിദ് വിൽസണ്‍ 2013
നോർത്ത് 24 കാതം ഹരികൃഷ്ണന്റെ ഓഫീസിൽ പുതുതായി ജോയിൻ ചെയ്യുന്ന പെൺകുട്ടി അനിൽ രാധാകൃഷ്ണമേനോൻ 2013
റെഡ് റെയ്ൻ രാഹുൽ സദാശിവൻ 2013
ഹരം വിനോദ് സുകുമാരൻ 2015
ഒന്നും ഒന്നും മൂന്ന് അഭിലാഷ് എസ് ബി, ബിജോയ്‌ ജോസഫ്, ശ്രീകാന്ത് വി എസ് 2015
റോസാപ്പൂക്കാലം ജാസ്മിൻ അനിൽ കെ നായർ 2015
സൂം മോഡൽ അനീഷ് വർമ്മ 2016
ആൻമരിയ കലിപ്പിലാണ് ഡോ ട്രീസ മിഥുൻ മാനുവൽ തോമസ്‌ 2016
ഹിസ്റ്ററി ഓഫ് ജോയ് അപർണ വിഷ്ണു ഗോവിന്ദൻ 2017
വിശ്വാസപൂർവ്വം മൻസൂർ സൗമ്യ പി ടി കുഞ്ഞുമുഹമ്മദ് 2017
മായാനദി സമീറ ആഷിക് അബു 2017
ഹദിയ ഖദീജ ഉണ്ണി പ്രണവം 2017
ജെമിനി മിഥില പി കെ ബാബുരാജ് 2017
ക്വീൻ ആക്രമിക്കപ്പെട്ട യുവതി ഡിജോ ജോസ് ആന്റണി 2018
കിടു ആനി മജീദ് അബു 2018
മറഡോണ നാദിയ വിഷ്ണു നാരായണൻ 2018
മാംഗല്യം തന്തുനാനേന സൂസൻ സൗമ്യ സദാനന്ദൻ 2018
മാജിക് മൊമൻറ്സ് ഫിലിപ്പ് കാക്കനാട്ട് , ചാൾസ് ജെ, പ്രജോദ്, ശബരീഷ് ബാലസുബ്രഹ്മണ്യൻ 2019

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
റോസ് ഗിറ്റാറിനാൽ രഞ്ജൻ പ്രമോദ് 2013
Submitted 12 years 5 months ago by Swapnatakan.