മനേഷ് കൃഷ്ണൻ
തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് മനേഷ് കൃഷ്ണൻ ജനിച്ചത്. സ്കൂൾ പഠനകാലത്ത് തന്നെ കലാപരിപാടികളിൽ പങ്കെടുത്തിരുന്ന മനേഷ് മോഡലിംഗിലൂടെയാണ് കലാരംഗത്ത് സജീവമാകുന്നത്..മോഡലിംഗ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് മ്യൂസിക്കൽ ആൽബങ്ങളിൽ അഭിനയിക്കാനുള്ള അവസരം ലഭിയ്ക്കുന്നത്. തൂവെണ്ണിലാ എന്ന മ്യൂസിക്കൽ ആൽബത്തിലാണ് മനേഷ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം കുങ്കുമം, ശ്രീ നന്ദനം തുടങ്ങിയ ആൽബങ്ങളിലും അഭിനയിച്ചു.
ആൽബങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ടതാണ് മനേഷിന് സിനിമയിലേയ്ക്ക് അവസരമൊരുക്കിയത്. ഒരു ഓഡിഷനിലൂടെയാണ് ടൂർണമെന്റ് എന്ന സിനിമയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ലാൽ സംവിധാനം ചെയ്ത ടൂർണ്ണമെന്റ് എന്ന ചിത്രത്തിൽ നായകന്മാരിലൊരാളായിക്കൊണ്ട് മനേഷ് കൃഷ്ണൻ സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ഫ്രൈഡേ 11.11.11 ആലപ്പുഴ, ഡബിൾ ബാരൽ, ഒരു മെക്സിക്കൻ അപാരത, തൃശൂർ പൂരം, മുന്തിരി മൊഞ്ചൻ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ടൂർണ്ണമെന്റ് | ബോബി | ലാൽ | 2010 |
| ഫ്രൈഡേ 11.11.11 ആലപ്പുഴ | മുനീർ | ലിജിൻ ജോസ് | 2012 |
| റോസ് ഗിറ്റാറിനാൽ | ജോ അലക്സ് / അപ്പു | രഞ്ജൻ പ്രമോദ് | 2013 |
| ക്രാന്തി | ഹൈദർ | ലെനിൻ ബാലകൃഷ്ണൻ | 2015 |
| ഡബിൾ ബാരൽ | ഉമ്മർ | ലിജോ ജോസ് പെല്ലിശ്ശേരി | 2015 |
| ശിഖാമണി | വിനോദ് ഗുരുവായൂർ | 2016 | |
| ഒരു മെക്സിക്കൻ അപാരത | ടോം ഇമ്മട്ടി | 2017 | |
| സുവർണ്ണ പുരുഷൻ | വെങ്കിടി | സുനിൽ പൂവേലി | 2018 |
| ഒറ്റക്കൊരു കാമുകൻ | വിനു | ജയൻ വന്നേരി, അജിൻ ലാൽ | 2018 |
| മുന്തിരി മൊഞ്ചൻ | വിജിത്ത് നമ്പ്യാർ | 2019 | |
| തൃശൂർ പൂരം | കണ്ണൻ | രാജേഷ് മോഹനൻ | 2019 |