വിജയൻ പെരിങ്ങോട്

Vijayan Peringode

വിജയൻ പെരിങ്ങോട്. 1951ൽ പാലക്കാട് ജില്ലയിലെ പെരിങ്ങോട് ജനിച്ചു. സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിതുടങ്ങി, തുടർന്ന് പ്രൊഡക്ഷൻ മാനേജരായി. അതിനൊക്കെശേഷമാണ് അദ്ദേഹം അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്ന്ത്. 1983 ൽ പി എൻ മേനോൻ സംവിധാനം ചെയ്ത "അസ്ത്രം" എന്ന സിനിമയിലൂടെയാണ് വിജയൻ പെരിങ്ങോട് മലയാളസിനിമയിലെ നടനാകുന്നത്. പിന്നീട് സത്യൻ അന്തിക്കാട്,ലാൽജോസ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, പട്ടാളം, കഥാവശേഷൻ, അച്ചുവിന്റെ അമ്മ, കിളിച്ചുണ്ടൻ മാമ്പഴം, മീശമാധവൻ തുടങ്ങി നാനൂറിലധികം ചിത്രങ്ങളിൽ വിജയൻ പെരിങ്ങോട് അഭിനയിച്ചിട്ടുണ്ട്.

വിജയൻ പെരിങ്ങോടിന്റെ ഭാര്യ ചഞ്ചലാക്ഷി, മക്കൾ ഗായത്രി,കണ്ണൻ.

2018 മെയ് 22ന് അദ്ദേഹം നിര്യാതനായി.

[フレーム]

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കാര്യം നിസ്സാരം ഉണ്ണിത്താനെ കാണാൻ വരുന്നവരിൽ ഒരാൾ ബാലചന്ദ്ര മേനോൻ 1983
അസ്ത്രം ഫ്രെഡി പി എൻ മേനോൻ 1983
അടിവേരുകൾ എസ് അനിൽ 1986
ശ്രീധരന്റെ ഒന്നാം തിരുമുറിവ് സത്യൻ അന്തിക്കാട് 1987
അധിപൻ കെ മധു 1989
അടിക്കുറിപ്പ് രാംദേവ് കെ മധു 1989
ഒരുക്കം ബാലേട്ടൻ കെ മധു 1990
രണ്ടാം വരവ് ജയിൽപ്പുള്ളി കെ മധു 1990
യാദവം ജോമോൻ 1993
ദേവാസുരം മാധവ മേനോൻ ഐ വി ശശി 1993
ശ്രീരാഗം ജോർജ്ജ് കിത്തു 1995
സാദരം കേശവപിള്ള ജോസ് തോമസ് 1995
സല്ലാപം സുന്ദർദാസ് 1996
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് കുട്ടിമാമ (അച്ച്യുതൻ) കമൽ 1997
കുലം ലെനിൻ രാജേന്ദ്രൻ 1997
ഭൂതക്കണ്ണാടി സുകുമാരൻ എ കെ ലോഹിതദാസ് 1997
ആറാം ജാലകം എം എ വേണു 1998
ഹരികൃഷ്ണൻസ് ഫാസിൽ 1998
മേഘം പ്രിയദർശൻ 1999
നരസിംഹം ഷാജി കൈലാസ് 2000

പ്രൊഡക്ഷൻ കൺട്രോളർ

നിർമ്മാണ നിർവ്വഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
അടിക്കുറിപ്പ് കെ മധു 1989
ഉണ്ണികളേ ഒരു കഥ പറയാം കമൽ 1987
അവിടത്തെപ്പോലെ ഇവിടെയും കെ എസ് സേതുമാധവൻ 1985
അനുബന്ധം ഐ വി ശശി 1985
അറിയാത്ത വീഥികൾ കെ എസ് സേതുമാധവൻ 1984
അതിരാത്രം ഐ വി ശശി 1984
ഒന്നാണ് നമ്മൾ പി ജി വിശ്വംഭരൻ 1984
അടിയൊഴുക്കുകൾ ഐ വി ശശി 1984
കാര്യം നിസ്സാരം ബാലചന്ദ്ര മേനോൻ 1983
നാണയം ഐ വി ശശി 1983
പിൻ‌നിലാവ് പി ജി വിശ്വംഭരൻ 1983
വിഷം പി ടി രാജന്‍ 1981

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരു ചെറുപുഞ്ചിരി എം ടി വാസുദേവൻ നായർ 2000
സാദരം ജോസ് തോമസ് 1995
ശ്രീരാഗം ജോർജ്ജ് കിത്തു 1995
ആധാരം ജോർജ്ജ് കിത്തു 1992
അടയാളം കെ മധു 1991
ഒരുക്കം കെ മധു 1990
പാവം പാവം രാജകുമാരൻ കമൽ 1990
അധിപൻ കെ മധു 1989
മുക്തി ഐ വി ശശി 1988
ആര്യൻ പ്രിയദർശൻ 1988
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് സത്യൻ അന്തിക്കാട് 1986
രംഗം ഐ വി ശശി 1985
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് പി ജി വിശ്വംഭരൻ 1983
അസ്ത്രം പി എൻ മേനോൻ 1983

പ്രൊഡക്ഷൻ മാനേജർ

പ്രൊഡക്ഷൻ മാനേജർ

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ