സന്തോഷ് വർമ്മ

Santhosh Varma
എഴുതിയ ഗാനങ്ങൾ: 352
സംഗീതം നല്കിയ ഗാനങ്ങൾ: 7
ആലപിച്ച ഗാനങ്ങൾ: 4

സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ വിവിധ സംഗീതോപകരണങ്ങളിൽ പരിശീലനം നേടിയ സന്തോഷ് ഏകദേശം പത്ത് വർഷക്കാലം സ്കൂളിൽ സംഗീത അധ്യാപകനായി ജോലി നോക്കി. ആകാശവാണിയിലൂടെയും ടി വി സീരിയലുകളിലൂടെയുമാണ് ഒരു ഗാനരചയിതാവ് എന്ന നിലയിലേക്ക് എത്തിച്ചേരുന്നത്. ആകാശവാണിയിലെ യുവവാണിയിൽ പാട്ടുകൾക്ക് സംഗീതവും നിർവ്വഹിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തിൽത്തന്നെ നാടകങ്ങൾ എഴുതിപ്പരിചയിച്ചു. മലയാളസിനിമയിലെ ആദ്യ ഗാനരചന തമ്പി കണ്ണന്താനം സംവിധാനം ചെയ്ത "ഫ്രീഡം" എന്ന ചിത്രത്തിലാണെങ്കിലും മൂന്നാമതെഴുതിയ "ചതിക്കാത്ത ചന്തുവിലെ" ഗാനമാണ് സന്തോഷിന്റെതായി ആദ്യമായി പുറത്തിറങ്ങിയ സിനിമ. സംഗീത സംവിധായകൻ അലക്സ് പോളുമൊത്താണ് ഏറെ ഹിറ്റ്ഗാനങ്ങൾ ഉണ്ടാക്കിയെടുത്തത്. 'ഡോക്ടർ ഇന്നസെന്റാണ്' എന്ന ചിത്രത്തിന് സംഗീത സംവിധാനവും നിർവ്വഹിച്ചു. സാൾട്ട് & പെപ്പറിൽ ശ്രേയ ഘോഷാൽ ആലപിച്ച "കാണാമുള്ളാൽ" എന്ന ഗാനമുളപ്പടെ പല ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു. " ബിഗ്ബി"യിലെ വിട പറയുകയാണോ എന്ന ശ്രേയയുടെ ആദ്യ മലയാള ഗാനവും സന്തോഷിന്റെ രചന തന്നെയായിരുന്നു. സിനിമാ ഗാനങ്ങൾക്ക് പുറമേ ഏറെ ഭക്തിഗാനങ്ങളും രചിച്ചു.

തൃപ്പൂണിത്തുറ സംഗീത കോളേജിന്റെ ആദ്യ ബാച്ചിലെ ഗാനഭൂഷണം ബിരുദവിദ്യാർത്ഥികളിലൊരാളും പിന്നീട് സംഗീത അധ്യാപികയുമായിരുന്നു സന്തോഷിന്റെ അമ്മ. ഭാര്യ പ്രവിത രണ്ട് കുട്ടികൾ സാമജ, ശ്രീ രംഗ് . ഇതേ കാലഘട്ടത്തിൽ പ്രശസ്തനായ ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മയും സന്തോഷ് വർമ്മയും സഹോദര പുത്രർ ആണെന്ന കൗതുകവുമുണ്ട്. ശരത്തിന്റെ അമ്മയും സന്തോഷിന്റെ അച്ഛനുമാണ് അവർ. ( ഈ വിവരത്തിന് കടപ്പാട് - എം3ഡിബിയുടെ ഫേസ്ബുക്ക് ക്വിസിൽ ഈ ചോദ്യവും ഉത്തരവുമെത്തിച്ച സന്ദീപിന് )

[フレーム]

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സു സു സുധി വാത്മീകം രഞ്ജിത്ത് ശങ്കർ 2015

ഗാനരചന

സന്തോഷ് വർമ്മ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ലവ് ലവ് ലവ് ലെറ്റർ - M ചതിക്കാത്ത ചന്തു അലക്സ് പോൾ ബാലു 2004
ലവ് ലവ് ലവ് ലെറ്റർ - F ചതിക്കാത്ത ചന്തു അലക്സ് പോൾ ജ്യോത്സ്ന രാധാകൃഷ്ണൻ 2004
പൊൻകനവ്‌ മിനുക്കും പാണ്ടിപ്പട സുരേഷ് പീറ്റേഴ്സ് മനോ, രഞ്ജിനി ജോസ് 2005
തീപ്പൊരി കണ്ണിലുണ്ടേ ഒരുവൻ ഔസേപ്പച്ചൻ കോറസ് 2006
കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ ഇൻസ്പെക്ടർ ഗരുഡ് അലക്സ് പോൾ അഫ്സൽ 2007
വിട പറയുകയാണോ ബിഗ് ബി അൽഫോൺസ് ജോസഫ് ശ്രേയ ഘോഷൽ 2007
സാംബ സൽ‌സ സാംബ സൽ‌സ ഡാഡി കൂൾ ബിജിബാൽ ജാസി ഗിഫ്റ്റ്, അനുരാധ ശ്രീറാം 2009
ഡാഡി മൈ ഡാഡി ഡാഡി കൂൾ ബിജിബാൽ ശ്വേത മോഹൻ, കോറസ് 2009
കഴിക്കാൻ രസമുള്ള കല്യാണം ഡ്യൂപ്ലിക്കേറ്റ് അലക്സ് പോൾ എം ജി ശ്രീകുമാർ 2009
നുരയുന്നൊരു സുരയാണേ ഡ്യൂപ്ലിക്കേറ്റ് അലക്സ് പോൾ വിധു പ്രതാപ് 2009
ഒസാമ സാഗർ ഏലിയാസ് ജാക്കി ഗോപി സുന്ദർ സുചിത്ര 2009
ട്വെന്റി ഫോർ(തീം) 24 അവേഴ്സ് രാഹുൽ രാജ് രാഹുൽ രാജ് 2010
ആതിര രാക്കുടിലിൽ അപൂർവരാഗം വിദ്യാസാഗർ 2010
മാനത്തെ മീനാറിൽ അപൂർവരാഗം വിദ്യാസാഗർ കാർത്തിക്, രഞ്ജിത്ത് ഗോവിന്ദ്, യാസിർ സാലി 2010
നൂലില്ലാപട്ടങ്ങൾ അപൂർവരാഗം വിദ്യാസാഗർ ദേവാനന്ദ്, രഞ്ജിത്ത് ഗോവിന്ദ്, ബെന്നി ദയാൽ, സിസിലി, സുചിത്ര 2010
വെണ്ണിലാവിനുമിവിടെ കോക്ക്ടെയ്ൽ അൽഫോൺസ് ജോസഫ് അൽഫോൺസ് ജോസഫ് 2010
നീയാം തണലിനു കോക്ക്ടെയ്ൽ രതീഷ് വേഗ വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ 2010
ഒന്നാനാം കുന്നത്തെ ചാവേർപ്പട അലക്സ് പോൾ വിധു പ്രതാപ്, റിമി ടോമി 2010
ഓർമ്മകളേ മായരുതേ ചാവേർപ്പട അലക്സ് പോൾ ജി വേണുഗോപാൽ 2010
ഓർമ്മകളെ മയരുതേ ചാവേർപ്പട അലക്സ് പോൾ ജി വേണുഗോപാൽ 2010

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
മംഗലമണിക്കിളി ഡോക്ടർ ഇന്നസെന്റാണ് റഫീക്ക് അഹമ്മദ് അനൂപ് ജി കൃഷ്ണന്‍, കെ എസ് ചിത്ര 2012
സുന്ദരകേരളം നമ്മള്‍ക്ക് ഡോക്ടർ ഇന്നസെന്റാണ് സന്തോഷ് വർമ്മ ഇന്നസെന്റ്, സോന നായർ, സംഗീത വർമ്മ, കോറസ് 2012
വിഘ്നേശ ജനനീ ഡോക്ടർ ഇന്നസെന്റാണ് സന്തോഷ് വർമ്മ പി ജയചന്ദ്രൻ, കോറസ് 2012
സ്നേഹം പൂക്കും തീരം ഡോക്ടർ ഇന്നസെന്റാണ് സന്തോഷ് വർമ്മ ഉദയ് രാമചന്ദ്രൻ , സംഗീത വർമ്മ 2012
അഷ്ടപദിയിലെ കണ്ണന്റെ രതിസുഖസാരേ - ആൽബം സന്തോഷ് വർമ്മ പി ജയചന്ദ്രൻ, മഞ്ജരി 2013
താ തെയ്യം വിശ്വ വിഖ്യാതരായ പയ്യന്മാർ സന്തോഷ് വർമ്മ വിനീത് ശ്രീനിവാസൻ, നജിം അർഷാദ്, അരുൺ എളാട്ട് , സംഗീത ശ്രീകാന്ത്, ടി ആർ സൗമ്യ 2017