താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Swasika

മലയാള ചലച്ചിത്ര, സീരിയൽ നടി. ബഹറിനിൽ അക്കൗണ്ടന്റായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളായി കോട്ടയം ജില്ലയിലെ മുവ്വാറ്റുപുഴയിൽ ജനിച്ചു. പൂജ വിജയ് എന്നാണ് ശരിയായ നാമം. മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും സാഹിത്യത്തിൽ ബിരുദമെടുത്തു. 2009 ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേയ്ക്കെത്തുന്നത്. 2010 ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, എന്നിവ സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.

സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിയ്ക്കുന്നത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സജീവമാണ് സ്വാസിക.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രഭുവിന്റെ മക്കൾ ദേവിക സജീവൻ അന്തിക്കാട് 2012
അയാളും ഞാനും തമ്മിൽ ലാൽ ജോസ് 2012
സിനിമാ കമ്പനി മമാസ് 2012
ഒറീസ എം പത്മകുമാർ 2013
അറ്റ്‌ വണ്‍സ് സെറീന സയദ് ഉസ്മാൻ 2015
സ്വർണ്ണ കടുവ റിയ ജോസ് തോമസ് 2016
കട്ടപ്പനയിലെ ഋത്വിക് റോഷൻ നീതു നാദിർഷാ 2016
കാറ്റും മഴയും ഹരികുമാർ 2016
കൂദാശ ദിനു തോമസ് 2018
കുട്ടനാടൻ മാർപ്പാപ്പ ജിനു ശ്രീജിത്ത് വിജയൻ 2018
നീലി അൽത്താഫ് റഹ്മാൻ 2018
ഒരു കുട്ടനാടൻ ബ്ലോഗ് സേതു 2018
പൊറിഞ്ചു മറിയം ജോസ് ലിസ്സി ജോഷി 2019
സ്വർണ്ണ മത്സ്യങ്ങൾ ജി എസ് പ്രദീപ് 2019
ശുഭരാത്രി സുൽനാമ വ്യാസൻ എടവനക്കാട് 2019
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ബെറ്റി ജിബി മാള, ജോജു 2019
ഇഷ്‌ക് കുഞ്ഞേച്ചി അനുരാജ് മനോഹർ 2019
വാസന്തി സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍ 2019
കേശു ഈ വീടിന്റെ നാഥൻ ഉഷ (ഗോപിയുടെ ഭാര്യ) നാദിർഷാ 2020
ഉടയോൾ മിധുൻ ബോസ് 2020
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.