സ്വാസിക
മലയാള ചലച്ചിത്ര, സീരിയൽ നടി. ബഹറിനിൽ അക്കൗണ്ടന്റായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളായി കോട്ടയം ജില്ലയിലെ മുവ്വാറ്റുപുഴയിൽ ജനിച്ചു. പൂജ വിജയ് എന്നാണ് ശരിയായ നാമം. മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും സാഹിത്യത്തിൽ ബിരുദമെടുത്തു. 2009 ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേയ്ക്കെത്തുന്നത്. 2010 ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, എന്നിവ സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.
സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിയ്ക്കുന്നത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സജീവമാണ് സ്വാസിക.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പ്രഭുവിന്റെ മക്കൾ | ദേവിക | സജീവൻ അന്തിക്കാട് | 2012 |
| അയാളും ഞാനും തമ്മിൽ | ലാൽ ജോസ് | 2012 | |
| സിനിമാ കമ്പനി | മമാസ് | 2012 | |
| ഒറീസ | എം പത്മകുമാർ | 2013 | |
| അറ്റ് വണ്‍സ് | സെറീന | സയദ് ഉസ്മാൻ | 2015 |
| സ്വർണ്ണ കടുവ | റിയ | ജോസ് തോമസ് | 2016 |
| കട്ടപ്പനയിലെ ഋത്വിക് റോഷൻ | നീതു | നാദിർഷാ | 2016 |
| കാറ്റും മഴയും | ഹരികുമാർ | 2016 | |
| കൂദാശ | ദിനു തോമസ് | 2018 | |
| കുട്ടനാടൻ മാർപ്പാപ്പ | ജിനു | ശ്രീജിത്ത് വിജയൻ | 2018 |
| നീലി | അൽത്താഫ് റഹ്മാൻ | 2018 | |
| ഒരു കുട്ടനാടൻ ബ്ലോഗ് | സേതു | 2018 | |
| പൊറിഞ്ചു മറിയം ജോസ് | ലിസ്സി | ജോഷി | 2019 |
| സ്വർണ്ണ മത്സ്യങ്ങൾ | ജി എസ് പ്രദീപ് | 2019 | |
| ശുഭരാത്രി | സുൽനാമ | വ്യാസൻ എടവനക്കാട് | 2019 |
| ഇട്ടിമാണി മെയ്ഡ് ഇൻ ചൈന | ബെറ്റി | ജിബി മാള, ജോജു | 2019 |
| ഇഷ്‌ക് | കുഞ്ഞേച്ചി | അനുരാജ് മനോഹർ | 2019 |
| വാസന്തി | സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍ | 2019 | |
| കേശു ഈ വീടിന്റെ നാഥൻ | ഉഷ (ഗോപിയുടെ ഭാര്യ) | നാദിർഷാ | 2020 |
| ഉടയോൾ | മിധുൻ ബോസ് | 2020 |