താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Bhama
Date of Birth:
തിങ്കൾ, 23 May, 1988
ആലപിച്ച ഗാനങ്ങൾ: 1

കോട്ടയം ജില്ലയിലെ മണർകാട്ട് ഗോപീസദനത്തിൽ പരേതനായ ശ്രീ രാജേന്ദ്ര കുറുപ്പിന്റെ മകളായി 1988 മെയ്‌ 23നു ജനനം. രണ്ടു ചേച്ചിമാർ. രഖിത എന്നായിരുന്നു യഥാർത്ഥ പേര്‌. പിന്നീട് സിന്നു ഭാമ. നിവേദ്യത്തിലേക്കു പുതുമുഖ നായികയെ അന്വേഷിക്കുകയായിരുന്ന സംവിധായകൻ ലോഹിതദാസ്‌ കൈരളി ചാനലിലെ താലി എന്ന് പരിപാടിയുടെ ഒരു എപിസോഡ്‌ കണ്ടാണ് ആ ചിത്രത്തിലേക്ക് ഭാമയെ കാസ്റ്റ് ചെയ്തത്. നിവേദ്യത്തിലെ പപ്പടം സത്യഭാമ എന്ന കഥാപാത്രം ഭാമയ്ക്ക് മലയാളത്തിലും തുടർന്ന് കന്നഡ, തമിഴ് തെലുങ്ക് ചിത്രങ്ങളിലും ധാരാളം അവസരങ്ങൾ നേടിക്കൊടുത്തു.

രണ്ടാമത്തെ ചിത്രം 2007 ൽ പുറത്തിറങ്ങിയ, വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ എന്ന നിഷ്കളങ്കൻ. ഇന്ദ്രജിത്തായിരുന്നു ഇതിൽ ഭാമയുടെ നായകൻ. തുടർന്ന് സൈക്കിൾ, പൃഥിരാജിന്റെ നായികയായി വൺവേടിക്കറ്റ്, സ്വപ്നങ്ങളിൽ ഹസൽ മേരി, ദിലീപിന്റെ നായികയായി കളേഴ്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. നിവേദ്യത്തിലെ അഭിനയത്തിനു പുതുമുഖ നടിക്കുള്ള സത്യൻ മെമ്മോറിയൽ പുരസ്കാരം ലഭിച്ചു. ആ ചിത്രത്തിനു തന്നെ ഫിലിം ക്രിടിക്സ് അവാർഡ്, സൈക്കിളിലെ അഭിനയത്തിനു ഏറ്റവും നല്ല ജോടിക്കുള്ള അമ്മ അവാർഡ്, ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിനു ഏറ്റവും നല്ല ജോടിക്കുള്ള മാതൃഭൂമി – അമൃത അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

ഒരു ബ്ലാക് & വൈറ്റ് കുടുംബം, സകുടുംബം ശ്യാമള, ജനപ്രിയൻ, നീലംബരി, സെവൻസ്, കൂട്ടുകാർ, ഹാപ്പി ഹസ്ബെൻഡ്സ് ഇൻ ഗോവ എന്നിവയാണ് മറ്റു ചിത്രങ്ങൾ. മോദലശാല, ശൈലൂ, ഒന്ദു ക്ഷണദല്ലി എന്നീ കന്നഡ ചിത്രങ്ങളിലും സേവർകൊടി, എല്ലാം അവൻ സെയ്യാൽ എന്നീ തമിഴ് ചിത്രങ്ങളിലും ഭാമ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിവേദ്യം സത്യഭാമ എ കെ ലോഹിതദാസ് 2007
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ ഇന്ദു വിനയൻ 2007
സൈക്കിൾ ആനി ജോണി ആന്റണി 2008
വൺ‌വേ ടിക്കറ്റ് സുനന്ദ ബിപിൻ പ്രഭാകർ 2008
വൈരം എം എ നിഷാദ് 2009
ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കുടുംബം മിന്നു ഷൈജു അന്തിക്കാട് 2009
കളേഴ്‌സ് പൂജ രാജ്ബാബു 2009
ഇവർ വിവാഹിതരായാൽ കാവ്യ സജി സുരേന്ദ്രൻ 2009
കൂട്ടുകാർ പ്രസാദ് വാളച്ചേരിൽ 2010
സകുടുംബം ശ്യാമള റിപ്പോർട്ടർ നന്ദന രാധാകൃഷ്ണൻ മംഗലത്ത് 2010
നീലാംബരി പാർവതി ഹരിനാരായണൻ 2010
കോളേജ് ഡേയ്സ് ആതിര ജിയെൻ കൃഷ്ണകുമാർ 2010
സെവൻസ് ഭാമ ജോഷി 2011
ജനപ്രിയൻ മീര ബോബൻ സാമുവൽ 2011
ഹസ്ബന്റ്സ് ഇൻ ഗോവ അഭിരാമി സജി സുരേന്ദ്രൻ 2012
കണ്ണീരിന് മധുരം സുഭദ്ര രഘുനാഥ് പലേരി 2012
101 വെഡ്ഡിംഗ്സ് റുക്കിയ ഷാഫി 2012
ഡി കമ്പനി വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ 2013
കഥവീട് ജീന സോഹൻലാൽ 2013
ഒറ്റമന്ദാരം വിനോദ് മങ്കര 2014

ആലപിച്ച ഗാനങ്ങൾ

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
സ്വപ്ന സഞ്ചാരി കമൽ 2011
കോളേജ് ഡേയ്സ് ജിയെൻ കൃഷ്ണകുമാർ 2010
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.