ഭാമ
കോട്ടയം ജില്ലയിലെ മണർകാട്ട് ഗോപീസദനത്തിൽ പരേതനായ ശ്രീ രാജേന്ദ്ര കുറുപ്പിന്റെ മകളായി 1988 മെയ് 23നു ജനനം. രണ്ടു ചേച്ചിമാർ. രഖിത എന്നായിരുന്നു യഥാർത്ഥ പേര്. പിന്നീട് സിന്നു ഭാമ. നിവേദ്യത്തിലേക്കു പുതുമുഖ നായികയെ അന്വേഷിക്കുകയായിരുന്ന സംവിധായകൻ ലോഹിതദാസ് കൈരളി ചാനലിലെ താലി എന്ന് പരിപാടിയുടെ ഒരു എപിസോഡ് കണ്ടാണ് ആ ചിത്രത്തിലേക്ക് ഭാമയെ കാസ്റ്റ് ചെയ്തത്. നിവേദ്യത്തിലെ പപ്പടം സത്യഭാമ എന്ന കഥാപാത്രം ഭാമയ്ക്ക് മലയാളത്തിലും തുടർന്ന് കന്നഡ, തമിഴ് തെലുങ്ക് ചിത്രങ്ങളിലും ധാരാളം അവസരങ്ങൾ നേടിക്കൊടുത്തു.
രണ്ടാമത്തെ ചിത്രം 2007 ൽ പുറത്തിറങ്ങിയ, വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ എന്ന നിഷ്കളങ്കൻ. ഇന്ദ്രജിത്തായിരുന്നു ഇതിൽ ഭാമയുടെ നായകൻ. തുടർന്ന് സൈക്കിൾ, പൃഥിരാജിന്റെ നായികയായി വൺവേടിക്കറ്റ്, സ്വപ്നങ്ങളിൽ ഹസൽ മേരി, ദിലീപിന്റെ നായികയായി കളേഴ്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. നിവേദ്യത്തിലെ അഭിനയത്തിനു പുതുമുഖ നടിക്കുള്ള സത്യൻ മെമ്മോറിയൽ പുരസ്കാരം ലഭിച്ചു. ആ ചിത്രത്തിനു തന്നെ ഫിലിം ക്രിടിക്സ് അവാർഡ്, സൈക്കിളിലെ അഭിനയത്തിനു ഏറ്റവും നല്ല ജോടിക്കുള്ള അമ്മ അവാർഡ്, ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിനു ഏറ്റവും നല്ല ജോടിക്കുള്ള മാതൃഭൂമി – അമൃത അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
ഒരു ബ്ലാക് & വൈറ്റ് കുടുംബം, സകുടുംബം ശ്യാമള, ജനപ്രിയൻ, നീലംബരി, സെവൻസ്, കൂട്ടുകാർ, ഹാപ്പി ഹസ്ബെൻഡ്സ് ഇൻ ഗോവ എന്നിവയാണ് മറ്റു ചിത്രങ്ങൾ. മോദലശാല, ശൈലൂ, ഒന്ദു ക്ഷണദല്ലി എന്നീ കന്നഡ ചിത്രങ്ങളിലും സേവർകൊടി, എല്ലാം അവൻ സെയ്യാൽ എന്നീ തമിഴ് ചിത്രങ്ങളിലും ഭാമ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| നിവേദ്യം | സത്യഭാമ | എ കെ ലോഹിതദാസ് | 2007 |
| ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ | ഇന്ദു | വിനയൻ | 2007 |
| സൈക്കിൾ | ആനി | ജോണി ആന്റണി | 2008 |
| വൺവേ ടിക്കറ്റ് | സുനന്ദ | ബിപിൻ പ്രഭാകർ | 2008 |
| ഇവർ വിവാഹിതരായാൽ | കാവ്യ | സജി സുരേന്ദ്രൻ | 2009 |
| വൈരം | എം എ നിഷാദ് | 2009 | |
| ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കുടുംബം | മിന്നു | ഷൈജു അന്തിക്കാട് | 2009 |
| കളേഴ്‌സ് | പൂജ | രാജ്ബാബു | 2009 |
| കോളേജ് ഡേയ്സ് | ആതിര | ജിയെൻ കൃഷ്ണകുമാർ | 2010 |
| കൂട്ടുകാർ | പ്രസാദ് വാളച്ചേരിൽ | 2010 | |
| സകുടുംബം ശ്യാമള | റിപ്പോർട്ടർ നന്ദന | രാധാകൃഷ്ണൻ മംഗലത്ത് | 2010 |
| നീലാംബരി | പാർവതി | ഹരിനാരായണൻ | 2010 |
| ജനപ്രിയൻ | മീര | ബോബൻ സാമുവൽ | 2011 |
| സെവൻസ് | ഭാമ | ജോഷി | 2011 |
| ഹസ്ബന്റ്സ് ഇൻ ഗോവ | അഭിരാമി | സജി സുരേന്ദ്രൻ | 2012 |
| കണ്ണീരിന് മധുരം | സുഭദ്ര | രഘുനാഥ് പലേരി | 2012 |
| 101 വെഡ്ഡിംഗ്സ് | റുക്കിയ | ഷാഫി | 2012 |
| കഥവീട് | ജീന | സോഹൻലാൽ | 2013 |
| ഡി കമ്പനി | വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ | 2013 | |
| മത്തായി കുഴപ്പക്കാരനല്ല | അക്കു അക്ബർ | 2014 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| പച്ച മഞ്ഞ ചുവപ്പ് | 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 | അനു എലിസബത്ത് ജോസ് | ഗോപി സുന്ദർ | 2014 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| സ്വപ്ന സഞ്ചാരി | കമൽ | 2011 |
| കോളേജ് ഡേയ്സ് | ജിയെൻ കൃഷ്ണകുമാർ | 2010 |