താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
അഭിനേത്രി, അവതാരക, മോഡൽ.
മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രശംസ നേടി. അതിനു മുൻപ് മോഡലിംഗിലൂടെ ശ്രദ്ധേയയായ ശ്വേത നിരവധി സൌന്ദര്യമത്സരങ്ങളിലും ഫാഷൻ ഷോകളിലും പങ്കെടുത്തു. ബോളിവുഡിൽ ഐറ്റം ഡാൻസുകളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ച ശ്വേതാ മേനോൻ ജോമോൻ സംവിധാനം ചെയ്ത ‘അനശ്വരം’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചെങ്കിലും ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലെ അഭിനയം ശ്വേതയെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹയാക്കി.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണകുട്ടി,ശാരദാമേനോൻ ദമ്പതികളുടെ മകളായി ഏപ്രിൽ 23, 1974 ൽ ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. പിന്നീട് ശ്വേത മുംബൈയിലാണ് വളർന്നത്. 1994 ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത ശ്വേത ഐശ്വര്യാ റായ്, സുസ്മിത സെൻ എന്നിവർക്ക് പിന്നിൽ മൂന്നാമതായി. പിന്നീട് ബോളിവുഡിൽ അരങ്ങേറിയ ശ്വേത മേനോൻ ‘അശോക’, ‘കോർപറേറ്റ്’, ‘മൿബൂൽ’ എന്നീ ഹിന്ദി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
2011 ജൂൺ 18 ന് ശ്രീവത്സൻ മേനോനെ വിവാഹം ചെയ്തു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| അനശ്വരം | കാതറിൻ | ജോമോൻ | 1991 |
| നക്ഷത്രക്കൂടാരം | ജോഷി മാത്യു | 1992 | |
| വെൽക്കം ടു കൊടൈക്കനാൽ | കവിത | പി അനിൽ, ബാബു നാരായണൻ | 1992 |
| കൗശലം | ടി എസ് മോഹൻ | 1993 | |
| ദ്രാവിഡം | ഭാനുചന്ദർ | 1996 | |
| ദുബായ് | ജോഷി | 2001 | |
| കീർത്തിചക്ര | മനുഷ്യാവകാശ പ്രവർത്തക | മേജർ രവി | 2006 |
| പകൽ | എം എ നിഷാദ് | 2006 | |
| തന്ത്ര | ശ്വേത | കെ ജെ ബോസ് | 2006 |
| എബ്രഹാം ആൻഡ് ലിങ്കൺ | പ്രമോദ് പപ്പൻ | 2007 | |
| റോക്ക് ൻ റോൾ | മീനാക്ഷി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2007 |
| പരദേശി | പി ടി കുഞ്ഞുമുഹമ്മദ് | 2007 | |
| മൈ മദേഴ്സ് ലാപ്‌ടോപ്പ് | രൂപേഷ് പോൾ | 2008 | |
| ആകാശഗോപുരം | ആലീസ് | കെ പി കുമാരൻ | 2008 |
| മധ്യവേനൽ | മധു കൈതപ്രം | 2009 | |
| കേരള കഫെ | ദേവി (അവിരാമം) | രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
| പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ | ചീരു | രഞ്ജിത്ത് ബാലകൃഷ്ണൻ | 2009 |
| വലിയങ്ങാടി | സലിം ബാബ | 2010 | |
| സദ്ഗമയ | ജ്യോതി | ഹരികുമാർ | 2010 |
| കടാക്ഷം | രേവതി | ശശി പരവൂർ | 2010 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| പച്ച മഞ്ഞ ചുവപ്പ് | 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 | അനു എലിസബത്ത് ജോസ് | ഗോപി സുന്ദർ | 2014 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കാക്കക്കുയിൽ | പ്രിയദർശൻ | 2001 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| വില്ലൻ | ബി ഉണ്ണികൃഷ്ണൻ | 2017 | രാശി ഖന്ന |