ശ്വേത മേനോൻ

Shwetha Menon
Date of Birth:
ചൊവ്വ, 23 April, 1974
ആലപിച്ച ഗാനങ്ങൾ: 1

അഭിനേത്രി, അവതാരക, മോഡൽ.

മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രശംസ നേടി. അതിനു മുൻപ് മോഡലിംഗിലൂടെ ശ്രദ്ധേയയായ ശ്വേത നിരവധി സൌന്ദര്യമത്സരങ്ങളിലും ഫാഷൻ ഷോകളിലും പങ്കെടുത്തു. ബോളിവുഡിൽ ഐറ്റം ഡാൻസുകളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ച ശ്വേതാ മേനോൻ ജോമോൻ സംവിധാനം ചെയ്ത ‘അനശ്വരം’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചെങ്കിലും ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലെ അഭിനയം ശ്വേതയെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹയാക്കി.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണകുട്ടി,ശാരദാമേനോൻ ദമ്പതികളുടെ മകളായി ഏപ്രിൽ 23, 1974 ൽ ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. പിന്നീട് ശ്വേത മും‌ബൈയിലാണ് വളർന്നത്. 1994 ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത ശ്വേത ഐശ്വര്യാ റായ്, സുസ്മിത സെൻ എന്നിവർക്ക് പിന്നിൽ മൂന്നാമതായി. പിന്നീട് ബോളിവുഡിൽ അരങ്ങേറിയ ശ്വേത മേനോൻ ‘അശോക’, ‘കോർപറേറ്റ്’, ‘മൿബൂൽ’ എന്നീ ഹിന്ദി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

2011 ജൂൺ 18 ന് ശ്രീവത്സൻ മേനോനെ വിവാഹം ചെയ്തു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അനശ്വരം കാതറിൻ ജോമോൻ 1991
നക്ഷത്രക്കൂടാരം ജോഷി മാത്യു 1992
വെൽക്കം ടു കൊടൈക്കനാൽ കവിത പി അനിൽ, ബാബു നാരായണൻ 1992
കൗശലം ടി എസ് മോഹൻ 1993
ദ്രാവിഡം ഭാനുചന്ദർ 1996
ദുബായ് ജോഷി 2001
പകൽ എം എ നിഷാദ് 2006
തന്ത്ര ശ്വേത കെ ജെ ബോസ് 2006
കീർത്തിചക്ര മനുഷ്യാവകാശ പ്രവർത്തക മേജർ രവി 2006
പരദേശി പി ടി കുഞ്ഞുമുഹമ്മദ് 2007
എബ്രഹാം ആൻഡ് ലിങ്കൺ പ്രമോദ് പപ്പൻ 2007
റോക്ക് ൻ റോൾ മീനാക്ഷി രഞ്ജിത്ത് ബാലകൃഷ്ണൻ 2007
മൈ മദേഴ്സ് ലാപ്‌ടോപ്പ് രൂപേഷ് പോൾ 2008
ആകാശഗോപുരം ആലീസ് കെ പി കുമാരൻ 2008
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ചീരു രഞ്ജിത്ത് ബാലകൃഷ്ണൻ 2009
മധ്യവേനൽ മധു കൈതപ്രം 2009
കേരള കഫെ ദേവി (അവിരാമം) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
കടാക്ഷം രേവതി ശശി പരവൂർ 2010
റ്റി ഡി ദാസൻ സ്റ്റാൻ‌ഡേർഡ് VI ബി ചന്ദ്രിക മോഹൻ രാഘവൻ 2010
പെൺപട്ടണം സുഹറ വി എം വിനു 2010

ആലപിച്ച ഗാനങ്ങൾ

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കാക്കക്കുയിൽ പ്രിയദർശൻ 2001

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
വില്ലൻ ബി ഉണ്ണികൃഷ്ണൻ 2017 രാശി ഖന്ന