സലിം ബാബ

Salim Baba
സലിംബാവ
സംവിധാനം: 8
കഥ: 2
സംഭാഷണം: 1
തിരക്കഥ: 1

കളരി ഗുരുക്കളും മർമ്മാണി വൈദ്യനുമായ ഹൈദ്രോസ് ഗുരുക്കളുടെ മകനായി എറണാകുളം ജില്ലയിലെ ശ്രീമൂലനഗരത്ത് ജനിച്ചു. 1978 -ൽ ശ്രീമൂല നഗരം വിജയൻ തിരക്കഥയെഴുതി കെ രഘുവരൻ നായർ സംവിധാനം ചെയ്ത ചക്രായുധം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സലിം ബാബ തന്റെ കലാ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത് ആ വർഷം തന്നെ ശശികുമാർ സംവിധാനം ചെയ്ത ഭാര്യയും കാമുകിയും എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തു. തുടർന്ന് ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. മാഫിയാ ശശിയോടൊപ്പം നിരവധി സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായും സലിം ബാബ പ്രവർത്തിച്ചിട്ടുണ്ട്.

2000 -ത്തിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സലിംബാബ സംവിധാനരംഗത്ത് അരങ്ങേറി. തുടർന്ന് പ്രമുഖൻ, വലിയങ്ങാടി, ഗുണ്ട, എന്നിവയുൾപ്പെടെ എട്ട് ചിത്രങ്ങൾ അദ്ധേഹം സംവിധാനം ചെയ്തു. മലയാളസിനിമയിലെ പന്ത്രണ്ടോളം താരങ്ങളുടെ മക്കളെ ഒന്നിച്ചഭിനയിപ്പിച്ച ചിത്രമാണ് ഗുണ്ട. ആക്ഷന്‌ പ്രാധാന്യമുണ്ടായിരുന്ന മറൈന്‍ ഡ്രൈവ്‌ എന്ന പരമ്പരയും സംവിധാനം ചെയ്തിട്ടുണ്ട്. കഥ, തിരക്കഥ, സംവിധാനം, അഭിനയം, സറ്റണ്ട് മാസ്റ്റർ, കളരി,കരാട്ടെ മാസ്റ്റർ, ജിംനേഷ്യം, ഫിറ്റ്നസ് ട്രെയിനർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് സലിം ബാബ.

സലിം ബാബയുടെ ഭാര്യ ഐഷ ബീവി. മക്കൾ സുൽത്താൻ മുത്തലീഫ് അബ്ദുള്ള, സുഹ്നുബീൻ ബാബ, ചെങ്കീസ് ഖാൻ( അഭിനേതാവ്)..

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചക്രായുധം കെ രഘുവരൻ നായർ 1978
ഭാര്യയും കാമുകിയും ജെ ശശികുമാർ 1978
കവാടം കെ ആർ ജോഷി 1988
നീലക്കുറുക്കൻ ഷാജി കൈലാസ് 1992
കിഴക്കൻ പത്രോസ് തരകൻ്റെ ഗുണ്ട ടി എസ് സുരേഷ് ബാബു 1992
ഈശ്വരമൂർത്തി ഇൻ പ്രദീപ് ഗോമസ് 1993
മാനത്തെ കൊട്ടാരം സുനിൽ 1994
അനിയൻ ബാവ ചേട്ടൻ ബാവ രാജസേനൻ 1995
ഭാരതീയം സുരേഷ് കൃഷ്ണൻ 1997
തങ്കത്തോണി ദാസ് 2000
റാപ്പിഡ് ആക്ഷൻ ഫോഴ്സ് മാർഷ്യൽ ആർട്സ് ഗുരു സലിം ബാബ 2000
ദി ഗാങ് ജെ വില്യംസ് 2000
താഴ്‌വര ബി ജോൺ 2001
താരുണ്യം എ ടി ജോയ് 2001
ഫോർട്ട്കൊച്ചി ബെന്നി പി തോമസ്‌ 2001
ലാസ്യം ഡിക്രൂസ് ബെന്നി പി തോമസ്‌ 2001
ദി ഫയർ ശങ്കർ കൃഷ്ണൻ 2003
സ്വർണ്ണ മെഡൽ മമ്മി സെഞ്ച്വറി 2004
മണിയറക്കള്ളൻ രാജൻ പി ദേവ് 2005
കൊമ്പൻ മമ്മി സെഞ്ച്വറി 2006

കഥ

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
റാപ്പിഡ് ആക്ഷൻ ഫോഴ്സ് സലിം ബാബ 2000

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
റാപ്പിഡ് ആക്ഷൻ ഫോഴ്സ് സലിം ബാബ 2000

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
റാപ്പിഡ് ആക്ഷൻ ഫോഴ്സ് സലിം ബാബ 2000

സംഘട്ടനം

സംഘട്ടനം

തലക്കെട്ട് സംവിധാനം വര്‍ഷം
പ്രമുഖൻ സലിം ബാബ 2009
റാപ്പിഡ് ആക്ഷൻ ഫോഴ്സ് സലിം ബാബ 2000
Submitted 11 years 12 months ago by Neeli.