കൃഷ്ണചന്ദ്രൻ

Krishna Chandran
Date of Birth:
Sunday, 16 June, 1940
ആലപിച്ച ഗാനങ്ങൾ: 142

സ്വദേശം മലപ്പുറം ജില്ലയിലെ നിലമ്പൂർ. 1974 ൽ ഇറങ്ങിയ രതിനിർവേദം സിനിമയിലെ പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കൃഷ്ണചന്ദ്രൻ മലയാള ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. അച്ഛന്‍ നാരായണരാജ കൃഷിവകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്നു. നിലമ്പൂര്‍ കോവിലകത്തെ നളിനിരാജയാണ് അമ്മ. നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ ഹൈസ്‌കൂളിലായിരുന്നു പത്താംക്ളാസ് വരെ പഠനം. ചിറ്റൂർ കോളേജിൽ ബി എ മ്യൂസിക്കിൽ ഒന്നാം റാങ്ക് ഹോൾഡർ. മദ്രാസില്‍ എം. എ. മ്യൂസിക്കിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. 1981-ൽ മണിയൻപിള്ള അഥവാ മണിയൻപിള്ളയിലെ അരുതേ അരുതേ എന്നെ തല്ലരുതേ എന്ന ഗാനം പാടി പിന്നണിഗായകന്‍ ആയി. ഐ വി ശശിയുടെ ' നാട്' എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമായി. ശക്തി, ഉണരൂ, യുവജനോത്സവം, ബെൽറ്റ്‌ മത്തായി, സന്ധ്യക്കെന്തിനു സിന്ദൂരം അങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു.

1994 ൽ കാബൂളിവാലയിൽ വിനീതിനും 1997 ൽ അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനും വേണ്ടി ഡബ് ചെയ്തതിനു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഗായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരകൻ കൂടാതെ അമൃത ടി വി ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയാണിപ്പോൾ കൃഷ്ണചന്ദ്രൻ.

സിനിമ രംഗത്ത് സജീവമായ അഭിനേത്രി വനിതയാണ് ഭാര്യ. മകൾ അമൃതവർഷിണി.

ഫേസ്ബുക്ക് പ്രൊഫൈൽ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രാപ്പാടികളുടെ ഗാഥ കെ ജി ജോർജ്ജ് 1978
രതിനിർവേദം പപ്പു ഭരതൻ 1978
ലൗലി എൻ ശങ്കരൻ നായർ 1979
രാത്രികൾ നിനക്കു വേണ്ടി അലക്സ് 1979
കൗമാരപ്രായം കെ എസ് ഗോപാലകൃഷ്ണൻ 1979
ലജ്ജാവതി ജി പ്രേംകുമാർ 1979
ലില്ലിപ്പൂക്കൾ ടി എസ് മോഹൻ 1979
കാന്തവലയം ലയണൽ ഐ വി ശശി 1980
ശക്തി (1980) അന്ധഗായകൻ വിജയാനന്ദ് 1980
ഈനാട് ശശി ഐ വി ശശി 1982
ഓർമ്മയ്ക്കായി വിഷ്ണു നമ്പൂതിരി ഭരതൻ 1982
ഇരട്ടിമധുരം രാമു ശ്രീകുമാരൻ തമ്പി 1982
വിധിച്ചതും കൊതിച്ചതും ലാലു ടി എസ് മോഹൻ 1982
ദീപാരാധന വിഷ്ണു വിജയാനന്ദ് 1983
ബെൽറ്റ് മത്തായി കാദറുകുട്ടി ടി എസ് മോഹൻ 1983
ഉണരൂ ജോൺ മണിരത്നം 1984
സന്ധ്യക്കെന്തിനു സിന്ദൂരം അമ്പിളിയുടെ മകൻ പി ജി വിശ്വംഭരൻ 1984
വിളിച്ചു വിളി കേട്ടു സുരേഷ് ശ്രീകുമാരൻ തമ്പി 1985
യുവജനോത്സവം ഓമനക്കുട്ടൻ ശ്രീകുമാരൻ തമ്പി 1986
ഓർക്കുക വല്ലപ്പോഴും പാറുവിന്റെ അച്ഛൻ മാരാർ സോഹൻലാൽ 2008

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ചെല്ലച്ചെറുകിളിയേ കിളിയേ ലളിതഗാനങ്ങൾ
അരുതേ അരുതേ മണിയൻ പിള്ള അഥവാ മണിയൻ പിള്ള പൂവച്ചൽ ഖാദർ ജി ദേവരാജൻ 1981
എന്റെ കഥ ഇത് നിന്റെ കഥ ഇതു ഞങ്ങളുടെ കഥ പി ഭാസ്ക്കരൻ ജോൺസൺ 1982
തട്ടെടി ശോശാമ്മേ ഈനാട് യൂസഫലി കേച്ചേരി ശ്യാം 1982
അമ്പിളി മണവാട്ടി ഈനാട് യൂസഫലി കേച്ചേരി ശ്യാം 1982
മഞ്ഞുമ്മ വെയ്ക്കും ഇടവേള കാവാലം നാരായണപ്പണിക്കർ എം ബി ശ്രീനിവാസൻ 1982
അരളിപ്പൂങ്കാടുകൾ വളരിപ്പുൽമേടുകൾ ഇണ ബിച്ചു തിരുമല എ ടി ഉമ്മർ 1982
വെള്ളിച്ചില്ലും വിതറി ഇണ ബിച്ചു തിരുമല എ ടി ഉമ്മർ 1982
കിനാവിന്റെ വരമ്പത്ത് ഇണ ബിച്ചു തിരുമല എ ടി ഉമ്മർ 1982
ആകാശഗംഗയിൽ വർണ്ണങ്ങളാൽ (D) സിന്ദൂരസന്ധ്യയ്ക്ക് മൗനം ബിച്ചു തിരുമല ശ്യാം 1982
ഹാപ്പി ക്രിസ്മസ് ഓർമ്മയ്ക്കായി മധു ആലപ്പുഴ ജോൺസൺ 1982
മാരോത്സവം ഈ രാത്രിയിൽ ആ രാത്രി പൂവച്ചൽ ഖാദർ ഇളയരാജ 1983
മഞ്ഞും കുളിരും കുഞ്ഞിക്കിളിയും സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ഒ എൻ വി കുറുപ്പ് ഇളയരാജ മോഹനം 1983
കഥപറയാം കഥപറയാം ആധിപത്യം ശ്രീകുമാരൻ തമ്പി ശ്യാം 1983
തകതമ്പിതൈതാരോ ആരൂഢം കാവാലം നാരായണപ്പണിക്കർ ശ്യാം 1983
നെവർ ഓൺ എ സൺഡേ അമേരിക്ക അമേരിക്ക ബിച്ചു തിരുമല ശ്യാം 1983
പോക്കരിക്കാന്റെ ബെൽറ്റ് മത്തായി പൂവച്ചൽ ഖാദർ രവീന്ദ്രൻ 1983
ബ്രഹ്മസ്വരൂപീണി ദേവി ദീപാരാധന പൂവച്ചൽ ഖാദർ എ ടി ഉമ്മർ 1983
ആലോലം ആലോലം ഈ യുഗം പൂവച്ചൽ ഖാദർ എ ടി ഉമ്മർ 1983
വെള്ളിത്തേരിൽ തുള്ളിത്തുള്ളി എങ്ങനെ നീ മറക്കും ചുനക്കര രാമൻകുട്ടി ശ്യാം 1983

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഒന്നാം രാഗം എ ശ്രീകുമാർ 2003
കേരളാഹൗസ് ഉടൻ വില്പനയ്ക്ക് താഹ 2003 ജയസൂര്യ
പ്രണയമണിത്തൂവൽ തുളസീദാസ് 2002
ഫോർട്ട്കൊച്ചി ബെന്നി പി തോമസ്‌ 2001
ആന്ദോളനം ജഗദീഷ് ചന്ദ്രൻ 2001 അനൂപ് കെ
ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഫാസിൽ 2000 അരുൺ
ഇന്ദ്രിയം ജോർജ്ജ് കിത്തു 2000
സമ്മർ പാലസ് എം കെ മുരളീധരൻ 2000
വാഴുന്നോർ ജോഷി 1999
കണ്ണെഴുതി പൊട്ടുംതൊട്ട് ടി കെ രാജീവ് കുമാർ 1999
ദയ വേണു 1998
അയാൾ കഥയെഴുതുകയാണ് കമൽ 1998 കൃഷ്ണ
ഹരികൃഷ്ണൻസ് ഫാസിൽ 1998
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ താഹ 1997
അനിയത്തിപ്രാവ് ഫാസിൽ 1997 കുഞ്ചാക്കോ ബോബൻ
ഇതാ ഒരു സ്നേഹഗാഥ ക്യാപ്റ്റൻ രാജു 1997
ഗംഗോത്രി എസ് അനിൽ 1997
വാചാലം ബിജു വർക്കി 1997
ദ്രാവിഡം ഭാനുചന്ദർ 1996
ഇഷ്ടമാണ് നൂറുവട്ടം സിദ്ദിഖ് ഷമീർ 1996