ബിജു വർക്കി
Biju Varkey
സംവിധാനം: 5
കഥ: 3
സംഭാഷണം: 3
തിരക്കഥ: 3
മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്. 1997 ൽ വാചാലം എന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്തുകൊണ്ടാണ് ബിജു വർക്കി സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് 1999 ൽ ദേവദാസി എന്ന ചിത്രം കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ച സംവിധാനം ചെയ്തു. 2002 ൽ മമ്മൂട്ടിയെ നായകനാക്കി ഫാന്റം എന്ന സിനിമ സംവിധാനം ചെയ്തു. ബോക്സോഫീസ് വിജയം നേടിയ ചിത്രമായിരുന്നു ഫാന്റം. അതിനുശേഷം ചന്ദ്രനിലേയ്ക്കൊരു വഴി, ഓറഞ്ച് എന്നീ സിനിമകളും സംവിധാനം ചെയ്തു.
ബിജു വർക്കി മൂന്നു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീൻ നമ്പർ 001, ഈ അടുത്ത കാലത്ത്, 101 ചോദ്യങ്ങൾ.. എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| ഓറഞ്ച് | ബിജു വർക്കി | 2012 |
| ചന്ദ്രനിലേക്കൊരു വഴി | 2008 | |
| ഫാന്റം | ഡെന്നിസ് ജോസഫ് | 2002 |
| ദേവദാസി | ബിജു വർക്കി | 1999 |
| വാചാലം | ബിജു വർക്കി | 1997 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| സീൻ നമ്പർ 001 | സ്നേഹജിത്ത് | 2011 | |
| ഈ അടുത്ത കാലത്ത് | വികാരിയച്ചൻ | അരുൺ കുമാർ അരവിന്ദ് | 2012 |
| 101 ചോദ്യങ്ങൾ | സിദ്ധാർത്ഥ ശിവ | 2013 |
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| വാചാലം | ബിജു വർക്കി | 1997 |
| ദേവദാസി | ബിജു വർക്കി | 1999 |
| ഓറഞ്ച് | ബിജു വർക്കി | 2012 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഓറഞ്ച് | ബിജു വർക്കി | 2012 |
| ദേവദാസി | ബിജു വർക്കി | 1999 |
| വാചാലം | ബിജു വർക്കി | 1997 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഓറഞ്ച് | ബിജു വർക്കി | 2012 |
| ദേവദാസി | ബിജു വർക്കി | 1999 |
| വാചാലം | ബിജു വർക്കി | 1997 |