താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sibi Thomas
Date of Birth:
Friday, 15 December, 1972
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

വെള്ളരിക്കുണ്ട് ചുള്ളി സ്വദേശി. കര്‍ഷകന്‍ എ.എം.തോമസിന്റേയും ലീലാതോമസിന്റെയും ഇളയമകന്‍. രസതന്ത്രത്തില്‍ ബിരുദധാരി, പൂനെ ഫിലിം ഇസ്റ്റിറ്റിയൂട്ടില്‍ മോഷന്‍ പിച്ചര്‍ ഫോട്ടോഗ്രാഫി കോഴ്സ് പഠിക്കാനാനുള്ള അഖിലേന്ത്യാ എന്‍ട്രന്‍സില്‍ എട്ടാം റാങ്ക് നേടി ഓറിയന്റേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയെങ്കിലും ഫൈനല്‍ ഇന്റര്‍വ്യൂവിന് പരാജയപ്പെട്ടു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി സ്വകാര്യ സ്ഥാനപനത്തില്‍ കെമിസ്റ്റ് ആയും മെഡിക്കല്‍ റപ്രസെന്ററ്റീവ് ആയും ജോലി ചെയ്തു. ഇതിനിടെ എസ് ഐ ടെസ്റ്റ്് എഴുതി, നിയമനം നേടി. കോളേജ് കാലഘട്ടത്തില്‍. നാടകങ്ങളിൽ സജീവമായൊരുന്ന സിബി, സര്‍വകലാശാല എ സോണ്‍ കലോത്സവങ്ങളില്‍ ഒന്നിലേറെ തവണ മികച്ച നടനായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് ഒഡീഷനിലൂടെയാണ് ദിലീഷ് പോത്തൻ സിബിയെ കണ്ടെത്തിയത്.

ഭാര്യ: ജോളി എലിസബത്ത്, മക്കൾ: ഹെലൻ, കരോളിൻ, എഡ്വിൻ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എസ്‌ ഐ സാജൻ ദിലീഷ് പോത്തൻ 2017
കാമുകി ബിനു സദാനന്ദൻ 2018
ഒരു കുപ്രസിദ്ധ പയ്യന്‍ എസ് ഐ പ്രവീൺ കുമാർ മധുപാൽ 2018
പ്രേമസൂത്രം ഭാസുരചന്ദ്രൻ മാഷ് ജിജു അശോകൻ 2018
കുട്ടനാടൻ മാർപ്പാപ്പ ഇൻസ്പെക്ടർ ശ്രീജിത്ത് വിജയൻ 2018
എടക്കാട് ബറ്റാലിയൻ 06 കമാൻഡോ സ്വപ്നേഷ് കെ നായർ 2019
സിദ്ധാർത്ഥൻ എന്ന ഞാൻ സിദ്ധാർത്ഥൻ ആശാപ്രഭ 2019
കെഞ്ചിര ഇൻസ്പെക്ടർ മനോജ് കാന 2019
മടപ്പള്ളി യുണൈറ്റഡ് അജയ് ഗോവിന്ദ് 2022
സ്റ്റേറ്റ് ബസ് ചന്ദ്രൻ നരിക്കോട് 2022
കുറ്റവും ശിക്ഷയും അരവിന്ദൻ രാജീവ് രവി 2022
പട സി ഐ ജോയ് ജോസഫ് കമൽ കെ എം 2022
പാൽതു ജാൻവർ ഡോക്ടർ ആൻ ചാർജ് സംഗീത് പി രാജൻ 2022
ന്നാ, താൻ കേസ് കൊട് ജോണി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2022
ത്രീ നൈറ്റ്സ് ബൈജു ഭാസ്കർ, എ എം സിദ്ദിക്ക്, നൗഫു സ്റ്റാംപ്ഡ് 2023
ഒരുവട്ടം കൂടി സാബു ജെയിംസ് 2023
തുറമുഖം അഡ്വ. കൊച്ചുണ്ണി മാഷ് രാജീവ് രവി 2023
ഗ്ർർർ സുചനപാലൻ ജയ് കെ 2024
മാംഗോമുറി വിഷ്ണു രവി ശക്തി 2024
അങ്കം അട്ടഹാസം സുജിത് എസ് നായർ 2026

കഥ

ചിത്രം സംവിധാനം വര്‍ഷം
കുറ്റവും ശിക്ഷയും രാജീവ് രവി 2022

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കുറ്റവും ശിക്ഷയും രാജീവ് രവി 2022

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കുറ്റവും ശിക്ഷയും രാജീവ് രവി 2022
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.