പട

Released
Pada
കഥാസന്ദർഭം:

1996-ൽ കേരള നിയമസഭ പാസാക്കിയ ആദിവാസി-ഭൂനിയമ-ഭേദഗതി ബിൽ, ആദിവാസി വിരുദ്ധം ആണ് എന്ന് കരുതുന്ന ഒരു തീവ്ര ഇടതു സംഘടന നടത്തിയ ഒരു അസാധാരണമായ സമരമാണ് സിനിമ പറയുന്നത്.

തിരക്കഥ:
സംഭാഷണം:
സംവിധാനം:
സർട്ടിഫിക്കറ്റ്:
Runtime:
130മിനിട്ടുകൾ
റിലീസ് തിയ്യതി:
Thursday, 10 March, 2022

Actors & Characters

Cast:
ActorsCharacter
രാകേഷ് കാഞ്ഞങ്ങാട്
ബാലു കല്ലൂർ
അരവിന്ദൻ മണ്ണൂർ
നാരായണൻ കുട്ടി
എൻ രാജശഖരൻ ഐ എസ്
കളക്ടർ
സഖാവ് കണ്ണൻ മുണ്ടൂർ
സെഷ്യൻസ് ജഡ്ജ്
പി കൃഷ്ണകുമാർ ഐ എ എസ്
അഡ്വ ജയപാലൻ
ഷീജ പി കെ
മിനി കെ എസ്
കുഞ്ഞി
മുഖ്യമന്ത്രി നായനാർ
സാദിക് ഹസനാർ (കളക്റ്ററുടെ ഗൺമാൻ)
ഉസ്മാൻ
ഡഫേദാർ വാസുദേവൻ
ഫ്രാൻസിസ് ചാക്കൊ ഐ പി എസ്
കുമാരൻ
സി ഐ ജോയ് ജോസഫ്
ചന്ദ്രൻ ഐ പി എസ്
പത്മിനി രാമചന്ദ്രൻ
കെ രവി
പോലീസ് ഓഫീസർ
ഓഫീസർ
രവിചന്ദ്രൻ ഐ എ എസ്
സചിൻ അഗർവാൾ ഐ പി എസ്
സമര നേതാവ്
ഏഷ്യാനെറ്റ് റിപ്പോർട്ടർ
പി എ
റോസ (ബാലുവിൻ്റെ മകൾ)
ആസാദ് (ബാലുവിൻ്റെ മകൻ)
മാലിനി (കളക്ടറുടെ ഭാര്യ)
കളക്ടർ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
അസിസ്റ്റന്റ് ഡയറക്ടർ:
കോ-ഡയറക്ടർ:
കാസ്റ്റിങ് ഡയറക്റ്റർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്ത ഒരു സംഭവമാണ് പട ചര്‍ച്ച ചെയ്യുന്നത്.
കഥാസംഗ്രഹം:

കേരളത്തിന്റെ നാല് ഭാഗങ്ങളിൽ നിന്ന് അയ്യങ്കാളി പട എന്ന സംഘടനയുടെ നാല് പ്രവർത്തകർ - രാകേഷ്, ബാലു, അരവിന്ദൻ, കുട്ടി - പാലക്കാട് ഒത്തു ചേരുന്നു. പാലക്കാട്‌ കളക്ടറേ ബന്ധിയാക്കുകയും തങ്ങളുടെ ആവശ്യങ്ങൾ സർക്കാരിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ്‌ അവരെത്തുന്നത്. ആദ്യ ദിവസത്തെ അവരുടെ ശ്രമം കളക്ടർ ഇല്ലാതിരുന്നത് കൊണ്ട് നടക്കുന്നില്ല എങ്കിലും, രണ്ടാം ദിവസം അവർ കളക്ടരെ ബന്ധി ആക്കുന്നതിൽ വിജയിക്കുന്നു. തുടർന്ന് തങ്ങളുടെ ആവശ്യങ്ങൾ അവർ ചീഫ് സെക്രട്ടറി വഴി സർക്കാരിനെയും മാധ്യമങ്ങളെയും അറിയിക്കുന്നു. കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടുകയും കേന്ദ്ര കമാന്ഡോകളെ അയക്കുകയും ചെയ്യുന്നുവെങ്കിലും, വിഷയത്തിൽ അയ്യങ്കാളി പട നിർദ്ദേശിച്ച ജസ്റ്റിസ് വി. എസ്. അയ്യർ, അഡ്വ. ജയപാലൻ എന്നീ മധ്യസ്ഥരിലൂടെ പ്രാദേശികമായി പരിഹരിക്കാൻ ആണ് കേരള സർക്കാർ തീരുമാനിക്കുന്നത്. ചർച്ചകൾ നടക്കുന്നതിനിടക്ക് പ്രാദേശിക രാഷ്ട്രീയക്കാരുടെ ചിന്തയില്ലാത്ത പ്രവർത്തനങ്ങൾ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, കലക്ടറുടെ ഓഫിസിൽ ഒരു ബോംബ് പൊട്ടുകയും ചെയ്യുന്നു. അതിനു ശേഷം, അഡ്വ ജയപാലൻ പാലക്കാട്‌ എത്തുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്യുന്നു. തുടർന്ന് ജില്ലാ ജഡ്ജ്ന്റെ സാനിദ്ധ്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ പെട്ടെന്ന് തീർപ്പാക്കാൻ സർക്കാർ ഉറപ്പ് നൽകാം എന്ന വ്യവസ്ഥയിൽ, കളക്ടറേ മോചിപ്പിക്കാം എന്ന് അയ്യങ്കാളി പട ഉറപ്പ് നൽകുന്നു. കേസ് ഒന്നും എടുക്കാതെ, പ്രവർത്തകരെ മോചിപ്പിക്കണം എന്ന ആവശ്യം കൂടി അഡ്വ ജയപാലൻ ഉന്നയിക്കുകയും, തങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന ആയുധങ്ങൾ കൃത്രിമം ആണെന്ന് അയ്യങ്കാളി പട പറയുകയും ചെയ്തതോടെ അവരെ വിട്ടയക്കാം എന്ന തീരുമാനത്തിൽ സർക്കാർ എത്തുന്നു. എന്നാൽ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഈ പ്രതിഷേധത്തിനു ശേഷവും, സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലായില്ല എന്നും സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്നും ഉള്ള സൂചനയോടെ സിനിമ അവസാനിക്കുന്നു

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ശബ്ദസംവിധാന സഹായി:

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
ഹെയർസ്റ്റൈലിസ്റ്റ്:
വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
ചീഫ് അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

Technical Crew

എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് എഡിറ്റർ:
സ്പോട്ട് എഡിറ്റിങ്:

Production & Controlling Units

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
ലൈൻ പ്രൊഡ്യൂസർ:

സെക്കന്റ് യൂണിറ്റ്

ഈ ചിത്രത്തിലെ ഗാനങ്ങൾ